Genesis 9:21
അവൻ അതിലെ വീഞ്ഞുകുടിച്ചു ലഹരിപിടിച്ചു തന്റെ കൂടാരത്തിൽ വസ്ത്രം നീങ്ങി കിടന്നു.
Genesis 9:21 in Other Translations
King James Version (KJV)
And he drank of the wine, and was drunken; and he was uncovered within his tent.
American Standard Version (ASV)
and he drank of the wine, and was drunken. And he was uncovered within his tent.
Bible in Basic English (BBE)
And he took of the wine of it and was overcome by drink; and he was uncovered in his tent.
Darby English Bible (DBY)
And he drank of the wine, and was drunken, and he uncovered himself in his tent.
Webster's Bible (WBT)
And he drank the wine, and was drunken, and he was uncovered within his tent.
World English Bible (WEB)
He drank of the wine, and got drunk. He was uncovered within his tent.
Young's Literal Translation (YLT)
and drinketh of the wine, and is drunken, and uncovereth himself in the midst of the tent.
| And he drank | וַיֵּ֥שְׁתְּ | wayyēšĕt | va-YAY-shet |
| of | מִן | min | meen |
| the wine, | הַיַּ֖יִן | hayyayin | ha-YA-yeen |
| drunken; was and | וַיִּשְׁכָּ֑ר | wayyiškār | va-yeesh-KAHR |
| and he was uncovered | וַיִּתְגַּ֖ל | wayyitgal | va-yeet-ɡAHL |
| within | בְּת֥וֹךְ | bĕtôk | beh-TOKE |
| his tent. | אָֽהֳלֹֽה׃ | ʾāhŏlō | AH-hoh-LOH |
Cross Reference
സദൃശ്യവാക്യങ്ങൾ 20:1
വീഞ്ഞു പരിഹാസിയും മദ്യം കലഹക്കാരനും ആകുന്നു; അതിനാൽ ചാഞ്ചാടി നടക്കുന്ന ആരും ജ്ഞാനിയാകയില്ല.
ഹബക്കൂക്‍ 2:15
കൂട്ടുകാരുടെ നഗ്നത കാണേണ്ടതിന്നു അവർക്കു കുടിപ്പാൻ കൊടുക്കയും നഞ്ചു കൂട്ടിക്കലർത്തി ലഹരിപിടിപ്പിക്കയും ചെയ്യുന്നവന്നു അയ്യോ കഷ്ടം!
സദൃശ്യവാക്യങ്ങൾ 23:31
വീഞ്ഞു ചുവന്നു പാത്രത്തിൽ തിളങ്ങുന്നതും രസമായി ഇറക്കുന്നതും നീ നോക്കരുതു.
വെളിപ്പാടു 3:18
നീ സമ്പന്നൻ ആകേണ്ടതിന്നു തീയിൽ ഊതിക്കഴിച്ച പൊന്നും നിന്റെ നഗ്നതയുടെ ലജ്ജ വെളിവാകാതവണ്ണം ധരിക്കേണ്ടതിന്നു വെള്ളയുടുപ്പും നിനക്കു കാഴ്ച ലഭിക്കേണ്ടതിന്നു കണ്ണിൽ എഴുതുവാൻ ലേപവും എന്നോടു വിലെക്കുവാങ്ങുവാൻ ഞാൻ നിന്നോടു ബുദ്ധിപറയുന്നു.
തീത്തൊസ് 2:2
വൃദ്ധന്മാർ നിർമ്മദവും ഗൌരവവും സുബോധവും ഉള്ളവരും വിശ്വാസത്തിലും സ്നേഹത്തിലും സഹിഷ്ണതയിലും ആരോഗ്യമുള്ളവരും ആയിരിക്കേണം എന്നും
ഗലാത്യർ 5:21
ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവർത്തിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാൻ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുൻകൂട്ടി പറയുന്നു.
കൊരിന്ത്യർ 1 10:12
ആകയാൽ താൻ നില്ക്കുന്നു എന്നു തോന്നുന്നവൻ വീഴാതിരിപ്പാൻ നോക്കിക്കൊള്ളട്ടെ.
റോമർ 13:13
പകൽസമയത്തു എന്നപോലെ നാം മര്യാദയായി നടക്ക; വെറിക്കൂത്തുകളിലും മദ്യപാനങ്ങളിലുമല്ല, ശയനമോഹങ്ങളിലും ദുഷ്കാമങ്ങളിലുമല്ല, പിണക്കത്തിലും അസൂയയിലുമല്ല.
ലൂക്കോസ് 22:3
എന്നാൽ പന്തിരുവരുടെ കൂട്ടത്തിൽ ഉള്ള ഈസ്കാര്യോത്തായൂദയിൽ സാത്താൻ കടന്നു:
സഭാപ്രസംഗി 7:20
പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല.
ഉല്പത്തി 19:32
വരിക; അപ്പനാൽ സന്തതി ലഭിക്കേണ്ടതിന്നു അവനെ വീഞ്ഞുകുടിപ്പിച്ചു അവനോടുകൂടെ ശയിക്ക എന്നു പറഞ്ഞു.
ഉല്പത്തി 6:9
നോഹയുടെ വംശപാരമ്പര്യം എന്തെന്നാൽ: നോഹ നീതിമാനും തന്റെ തലമുറയിൽ നിഷ്കളങ്കനുമായിരുന്നു; നോഹ ദൈവത്തോടുകൂടെ നടന്നു.