Psalm 71:1
യഹോവ, ഞാൻ നിന്നിൽ ആശ്രയിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ.
Psalm 71:1 in Other Translations
King James Version (KJV)
In thee, O LORD, do I put my trust: let me never be put to confusion.
American Standard Version (ASV)
In thee, O Jehovah, do I take refuge: Let me never be put to shame.
Bible in Basic English (BBE)
In you, O Lord, have I put my hope; let me never be shamed.
Darby English Bible (DBY)
In thee, Jehovah, do I trust: let me never be ashamed.
Webster's Bible (WBT)
In thee, O LORD, do I put my trust: let me never be put to confusion.
World English Bible (WEB)
In you, Yahweh, I take refuge. Never let me be disappointed.
Young's Literal Translation (YLT)
In Thee, O Jehovah, I have trusted, Let me not be ashamed to the age.
| In thee, O Lord, | בְּךָֽ | bĕkā | beh-HA |
| trust: my put I do | יְהוָ֥ה | yĕhwâ | yeh-VA |
| let me never | חָסִ֑יתִי | ḥāsîtî | ha-SEE-tee |
| אַל | ʾal | al | |
| be put to confusion. | אֵב֥וֹשָׁה | ʾēbôšâ | ay-VOH-sha |
| לְעוֹלָֽם׃ | lĕʿôlām | leh-oh-LAHM |
Cross Reference
സങ്കീർത്തനങ്ങൾ 31:1
യഹോവേ, ഞാൻ നിന്നെ ശരണം പ്രാപിക്കുന്നു; ഞാൻ ഒരുനാളും ലജ്ജിച്ചുപോകരുതേ; നിന്റെ നീതിനിമിത്തം എന്നെ വിടുവിക്കേണമേ.
സങ്കീർത്തനങ്ങൾ 25:2
എന്റെ ദൈവമേ, നിന്നിൽ ഞാൻ ആശ്രയിക്കുന്നു; ഞാൻ ലജ്ജിച്ചു പോകരുതേ; എന്റെ ശത്രുക്കൾ എന്റെമേൽ ജയം ഘോഷിക്കരുതേ.
സങ്കീർത്തനങ്ങൾ 125:1
യഹോവയിൽ ആശ്രയിക്കുന്നവർ കുലുങ്ങാതെ എന്നേക്കും നില്ക്കുന്ന സീയോൻ പർവ്വതം പോലെയാകുന്നു.
പത്രൊസ് 1 2:6
“ഞാൻ ശ്രേഷ്ഠവും മാന്യവുമായോരു മൂലക്കല്ലു സീയോനിൽ ഇടുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചുപോകയില്ല” എന്നു തിരുവെഴുത്തിൽ കാണുന്നുവല്ലോ.
റോമർ 9:33
“ഇതാ, ഞാൻ സീയോനിൽ ഇടർച്ചക്കല്ലും തടങ്ങൽ പാറയും വെക്കുന്നു; അവനിൽ വിശ്വസിക്കുന്നവൻ ലജ്ജിച്ചു പോകയില്ല” എന്നു എഴുതിയിരിക്കുന്നുവല്ലോ.
യിരേമ്യാവു 17:18
എന്നെ ഉപദ്രവിക്കുന്നവൻ ലജ്ജിച്ചു പോകട്ടെ; ഞാൻ ലജ്ജിച്ചുപോകരുതേ; അവർ ഭ്രമിച്ചുപോകട്ടെ; ഞാൻ ഭ്രമിച്ചു പോകരുതേ; അവർക്കു അനർത്ഥദിവസം വരുത്തി, അവരെ തകർത്തു തകർത്തു നശിപ്പിക്കേണമേ.
യെശയ്യാ 45:17
യിസ്രായേലോ യഹോവയാൽ നിത്യരക്ഷയായി രക്ഷിക്കപ്പെടും നിങ്ങൾ ഒരുനാളും ലജ്ജിക്കയില്ല, അമ്പരന്നു പോകയും ഇല്ല.
സങ്കീർത്തനങ്ങൾ 146:5
യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയിൽ പ്രത്യാശയുള്ളവൻ ഭാഗ്യവാൻ.
സങ്കീർത്തനങ്ങൾ 22:5
അവർ നിന്നോടു നിലവിളിച്ചു രക്ഷപ്രാപിച്ചു; അവർ നിങ്കൽ ആശ്രയിച്ചു, ലജ്ജിച്ചുപോയതുമില്ല.
ദിനവൃത്താന്തം 1 5:20
അവരുടെ നേരെ അവർക്കു സഹായം ലഭിക്കയാൽ ഹഗ്രീയരും കൂടെയുള്ളവരെല്ലാവരും അവരുടെ കയ്യിൽ അകപ്പെട്ടു; അവർ യുദ്ധത്തിൽ ദൈവത്തോടു നിലവിളിച്ചു അവനിൽ ആശ്രയം വെച്ചതു കൊണ്ടു അവൻ അവരുടെ പ്രാർത്ഥന കേട്ടരുളി.
രാജാക്കന്മാർ 2 18:5
അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയിൽ ആശ്രയിച്ചു; അവന്നു മുമ്പും പിമ്പും ഉണ്ടായിരുന്ന സകല യെഹൂദാരാജാക്കന്മാരിലും ആരും അവനോടു തുല്യനായിരുന്നില്ല.