Psalm 119:169
യഹോവേ, എന്റെ നിലവിളി തിരുസന്നിധിയിൽ വരുമാറാകട്ടെ; നിന്റെ വചനപ്രകാരം എനിക്കു ബുദ്ധി നല്കേണമേ.
Psalm 119:169 in Other Translations
King James Version (KJV)
Let my cry come near before thee, O LORD: give me understanding according to thy word.
American Standard Version (ASV)
TAV. Let my cry come near before thee, O Jehovah: Give me understanding according to thy word.
Bible in Basic English (BBE)
<TAU> Let my cry come before you, O Lord; give me wisdom in keeping with your word.
Darby English Bible (DBY)
TAU. Let my cry come near before thee, Jehovah: give me understanding according to thy word.
World English Bible (WEB)
Let my cry come before you, Yahweh. Give me understanding according to your word.
Young's Literal Translation (YLT)
`Taw.' My loud cry cometh near before Thee, O Jehovah; According to Thy word cause me to understand.
| Let my cry | תִּקְרַ֤ב | tiqrab | teek-RAHV |
| come near | רִנָּתִ֣י | rinnātî | ree-na-TEE |
| before | לְפָנֶ֣יךָ | lĕpānêkā | leh-fa-NAY-ha |
| Lord: O thee, | יְהוָ֑ה | yĕhwâ | yeh-VA |
| give me understanding | כִּדְבָרְךָ֥ | kidborkā | keed-vore-HA |
| according to thy word. | הֲבִינֵֽנִי׃ | hăbînēnî | huh-vee-NAY-nee |
Cross Reference
സങ്കീർത്തനങ്ങൾ 18:6
എന്റെ കഷ്ടതയിൽ ഞാൻ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോടു നിലവിളിച്ചു; അവൻ തന്റെ മന്ദിരത്തിൽനിന്നു എന്റെ അപേക്ഷ കേട്ടു; തിരുമുമ്പിൽ ഞാൻ കഴിച്ച പ്രാർത്ഥന അവന്റെ ചെവിയിൽ എത്തി.
സങ്കീർത്തനങ്ങൾ 119:144
നിന്റെ സാക്ഷ്യങ്ങൾ എന്നേക്കും നീതിയുള്ളവ; ഞാൻ ജീവിച്ചിരിക്കേണ്ടതിന്നു എനിക്കു ബുദ്ധി നല്കേണമേ.കോഫ്. കോഫ്
സദൃശ്യവാക്യങ്ങൾ 2:3
നീ ബോധത്തിന്നായി വിളിച്ചു വിവേകത്തിന്നായി ശബ്ദം ഉയർത്തുന്നു എങ്കിൽ,
ദിനവൃത്താന്തം 1 22:12
നിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണം നീ ആചരിക്കേണ്ടതിന്നു യഹോവ നിനക്കു ജ്ഞാനവും വിവേകവും തന്നു നിന്നെ യിസ്രായേലിന്നു നിയമിക്കുമാറാകട്ടെ.
ദിനവൃത്താന്തം 2 1:10
ആകയാൽ ഈ ജനത്തിന്നു നായകനായിരിക്കേണ്ടതിന്നു എനിക്കു ജ്ഞാനവും വിവേകവും തരേണമേ; അല്ലാതെ നിന്റെ ഈ വലിയ ജനത്തിന്നു ന്യായപാലനം ചെയ്‍വാൻ ആർക്കു കഴിയും?
ദിനവൃത്താന്തം 2 30:27
ഒടുവിൽ ലേവ്യരായ പുരോഹിതന്മാർ എഴുന്നേറ്റു ജനത്തെ അനുഗ്രഹിച്ചു; അവരുടെ അപേക്ഷ കേൾക്കപ്പെടുകയും അവരുടെ പ്രാർത്ഥന അവന്റെ വിശുദ്ധനിവാസമായ സ്വർഗ്ഗത്തിൽ എത്തുകയും ചെയ്തു.
ദാനീയേൽ 2:21
അവൻ കാലങ്ങളെയും സമയങ്ങളെയും മാറ്റുന്നു; അവൻ രാജാക്കന്മാരെ നീക്കുകയും രാജാക്കന്മാരെ വാഴിക്കയും ചെയ്യുന്നു; അവൻ ജ്ഞാനികൾക്കു ജ്ഞാനവും വിവേകികൾക്കു ബുദ്ധിയും കൊടുക്കുന്നു.
യാക്കോബ് 1:5
നിങ്ങളിൽ ഒരുത്തന്നു ജ്ഞാനം കുറവാകുന്നു എങ്കിൽ ഭർത്സിക്കാതെ എല്ലാവർക്കും ഔദാര്യമായി കൊടുക്കുന്നവനായ ദൈവത്തോടു യാചിക്കട്ടെ; അപ്പോൾ അവന്നു ലഭിക്കും.