സങ്കീർത്തനങ്ങൾ 119:124 in Malayalam

മലയാളം മലയാളം ബൈബിള്‍ സങ്കീർത്തനങ്ങൾ സങ്കീർത്തനങ്ങൾ 119 സങ്കീർത്തനങ്ങൾ 119:124

Psalm 119:124
നിന്റെ ദയകൂ തക്കവണ്ണം അടിയനോടു പ്രവർത്തിച്ചു നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.

Psalm 119:123Psalm 119Psalm 119:125

Psalm 119:124 in Other Translations

King James Version (KJV)
Deal with thy servant according unto thy mercy, and teach me thy statutes.

American Standard Version (ASV)
Deal with thy servant according unto thy lovingkindness, And teach me thy statutes.

Bible in Basic English (BBE)
Be good to your servant in your mercy, and give me teaching in your rules.

Darby English Bible (DBY)
Deal with thy servant according to thy loving-kindness, and teach me thy statutes.

World English Bible (WEB)
Deal with your servant according to your loving kindness. Teach me your statutes.

Young's Literal Translation (YLT)
Do with Thy servant according to Thy kindness. And Thy statutes teach Thou me.

Deal
עֲשֵׂ֖הʿăśēuh-SAY
with
עִםʿimeem
thy
servant
עַבְדְּךָ֥ʿabdĕkāav-deh-HA
mercy,
thy
unto
according
כְחַסְדֶּ֗ךָkĕḥasdekāheh-hahs-DEH-ha
and
teach
וְחֻקֶּ֥יךָwĕḥuqqêkāveh-hoo-KAY-ha
me
thy
statutes.
לַמְּדֵֽנִי׃lammĕdēnîla-meh-DAY-nee

Cross Reference

സങ്കീർത്തനങ്ങൾ 119:12
യഹോവേ, നീ വാഴ്ത്തപ്പെട്ടവൻ; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചു തരേണമേ.

ദാനീയേൽ 9:18
എന്റെ ദൈവമേ, ചെവി ചായിച്ചു കേൾക്കേണമേ; കണ്ണു തുറന്നു ഞങ്ങളുടെ നാശങ്ങളെയും നിന്റെ നാമം വിളിച്ചിരിക്കുന്ന നഗരത്തെയും കടാക്ഷിക്കേണമേ; ഞങ്ങൾ ഞങ്ങളുടെ നീതിപ്രവൃത്തികളിൽ അല്ല, നിന്റെ മഹാകരുണയിൽ അത്രേ ആശ്രയിച്ചുകൊണ്ടു ഞങ്ങളുടെ യാചനകളെ തിരുസന്നിധിയിൽ ബോധിപ്പിക്കുന്നു.

സങ്കീർത്തനങ്ങൾ 143:10
നിന്റെ ഇഷ്ടം ചെയ്‍വാൻ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ; നിന്റെ നല്ല ആത്മാവു നേർന്നിലത്തിൽ എന്നെ നടത്തുമാറാകട്ടെ.

സങ്കീർത്തനങ്ങൾ 130:7
യിസ്രായേലേ, യഹോവയിൽ പ്രത്യാശവെച്ചുകൊൾക; യഹോവെക്കു കൃപയും അവന്റെപക്കൽ ധാരാളം വീണ്ടെടുപ്പും ഉണ്ടു.

സങ്കീർത്തനങ്ങൾ 119:132
തിരുനാമത്തെ സ്നേഹിക്കുന്നവർക്കു ചെയ്യുന്നതുപോലെ നീ എങ്കലേക്കു തിരിഞ്ഞു എന്നോടു കൃപ ചെയ്യേണമേ.

സങ്കീർത്തനങ്ങൾ 119:76
അടിയനോടുള്ള നിന്റെ വാഗ്ദാനപ്രകാരം നിന്റെ ദയ എന്റെ ആശ്വാസത്തിന്നായി ഭവിക്കുമാറാകട്ടെ.

സങ്കീർത്തനങ്ങൾ 119:26
എന്റെ വഴികളെ ഞാൻ വിവരിച്ചപ്പോൾ നീ എനിക്കു ഉത്തരമരുളി; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.

തിമൊഥെയൊസ് 2 1:16
പലപ്പോഴും എന്നെ തണുപ്പിച്ചവനായ ഒനേസിഫൊരൊസിന്റെ കുടുംബത്തിന്നു കർത്താവു കരുണ നല്കുമാറാകട്ടെ.

ലൂക്കോസ് 18:13
ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു.

സങ്കീർത്തനങ്ങൾ 130:3
യഹോവേ, നീ അകൃത്യങ്ങളെ ഓർമ്മവെച്ചാൽ കർത്താവേ, ആർ നിലനില്ക്കും?

സങ്കീർത്തനങ്ങൾ 103:10
അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല.

സങ്കീർത്തനങ്ങൾ 79:8
ഞങ്ങളുടെ പൂർവ്വന്മാരുടെ അകൃത്യങ്ങളെ ഞങ്ങൾക്കു കണക്കിടരുതേ; നിന്റെ കരുണ വേഗത്തിൽ ഞങ്ങളെ എതിരേല്ക്കുമാറാകട്ടെ; ഞങ്ങൾ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു.

സങ്കീർത്തനങ്ങൾ 69:16
യഹോവേ, എനിക്കുത്തരമരുളേണമേ; നിന്റെ ദയ നല്ലതല്ലോ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എങ്കലേക്കു തിരിയേണമേ;

സങ്കീർത്തനങ്ങൾ 69:13
ഞാനോ യഹോവേ, പ്രസാദകാലത്തു നിന്നോടു പ്രാർത്ഥിക്കുന്നു; ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താൽ, നിന്റെ രക്ഷാവിശ്വസ്തതയാൽ തന്നേ, എനിക്കുത്തരമരുളേണമേ.

സങ്കീർത്തനങ്ങൾ 51:1
ദൈവമേ, നിന്റെ ദയെക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ.

നെഹെമ്യാവു 9:20
അവരെ ഉപദേശിക്കേണ്ടതിന്നു നീ നിന്റെ നല്ല ആത്മാവിനെ കൊടുത്തു; അവരുടെ കൊറ്റിന്നു മുട്ടു വരാതെ നിന്റെ മന്നയെയും അവരുടെ ദാഹത്തിന്നു വെള്ളത്തെയും കൊടുത്തു.

സങ്കീർത്തനങ്ങൾ 119:41
യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും നിന്റെ രക്ഷയും എങ്കലേക്കു വരുമാറാകട്ടെ.