Psalm 103:4
അവൻ നിന്റെ ജീവനെ നാശത്തിൽനിന്നു വീണ്ടെടുക്കുന്നു; അവൻ ദയയും കരുണയും നിന്നെ അണിയിക്കുന്നു.
Psalm 103:4 in Other Translations
King James Version (KJV)
Who redeemeth thy life from destruction; who crowneth thee with lovingkindness and tender mercies;
American Standard Version (ASV)
Who redeemeth thy life from destruction; Who crowneth thee with lovingkindness and tender mercies;
Bible in Basic English (BBE)
He keeps back your life from destruction, crowning you with mercy and grace.
Darby English Bible (DBY)
Who redeemeth thy life from the pit, who crowneth thee with loving-kindness and tender mercies;
World English Bible (WEB)
Who redeems your life from destruction; Who crowns you with loving kindness and tender mercies;
Young's Literal Translation (YLT)
Who is redeeming from destruction thy life, Who is crowning thee -- kindness and mercies,
| Who redeemeth | הַגּוֹאֵ֣ל | haggôʾēl | ha-ɡoh-ALE |
| thy life | מִשַּׁ֣חַת | miššaḥat | mee-SHA-haht |
| from destruction; | חַיָּ֑יְכִי | ḥayyāyĕkî | ha-YA-yeh-hee |
| crowneth who | הַֽ֝מְעַטְּרֵ֗כִי | hamʿaṭṭĕrēkî | HAHM-ah-teh-RAY-hee |
| thee with lovingkindness | חֶ֣סֶד | ḥesed | HEH-sed |
| and tender mercies; | וְרַחֲמִֽים׃ | wĕraḥămîm | veh-ra-huh-MEEM |
Cross Reference
സങ്കീർത്തനങ്ങൾ 103:12
ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 71:23
ഞാൻ നിനക്കു സ്തുതിപാടുമ്പോൾ എന്റെ അധരങ്ങളും നീ വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും.
സങ്കീർത്തനങ്ങൾ 56:13
ഞാൻ ദൈവത്തിന്റെ മുമ്പാകെ ജീവന്റെ പ്രകാശത്തിൽ നടക്കേണ്ടതിന്നു നീ എന്റെ പ്രാണനെ മരണത്തിൽനിന്നും എന്റെ കാലുകളെ ഇടർച്ചയിൽനിന്നും വിടുവിച്ചുവല്ലോ.
സങ്കീർത്തനങ്ങൾ 34:22
യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ വീണ്ടുകൊള്ളുന്നു; അവനെ ശരണമാക്കുന്നവരാരും ശിക്ഷ അനുഭവിക്കയില്ല.
പത്രൊസ് 1 5:4
എന്നാൽ ഇടയശ്രേഷ്ഠൻ പ്രത്യക്ഷനാകുമ്പോൾ നിങ്ങൾ തേജസ്സിന്റെ വാടാത്ത കിരീടം പ്രാപിക്കും.
സങ്കീർത്തനങ്ങൾ 21:3
നന്മയുടെ അനുഗ്രഹങ്ങളാൽ നീ അവനെ എതിരേറ്റു, തങ്കക്കിരീടത്തെ അവന്റെ തലയിൽ വെക്കുന്നു.
സങ്കീർത്തനങ്ങൾ 8:5
നീ അവനെ ദൈവത്തെക്കാൾ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.
വെളിപ്പാടു 5:9
പുസ്തകം വാങ്ങുവാനും അതിന്റെ മുദ്ര പൊട്ടിപ്പാനും നീ യോഗ്യൻ; നീ അറുക്കപ്പെട്ടു നിന്റെ രക്തം കൊണ്ടു സർവ്വഗോത്രത്തിലും ഭാഷയിലും വംശത്തിലും ജാതിയിലും നിന്നുള്ളവരെ ദൈവത്തിന്നായി വിലെക്കു വാങ്ങി;
യാക്കോബ് 1:12
പരീക്ഷ സഹിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ; അവൻ കൊള്ളാകുന്നവനായി തെളിഞ്ഞ ശേഷം കർത്താവു തന്നെ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത ജീവകിരീടം പ്രാപിക്കും.
സങ്കീർത്തനങ്ങൾ 65:11
നീ സംവത്സരത്തെ നിന്റെ നന്മകൊണ്ടു അലങ്കരിക്കുന്നു; നിന്റെ പാതകൾ പുഷ്ടിപൊഴിക്കുന്നു.
സങ്കീർത്തനങ്ങൾ 5:12
യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ടു അവനെ മറെക്കും;
ഇയ്യോബ് 33:19
തന്റെ കിടക്കമേൽ അവൻ വേദനയാൽ ശിക്ഷിക്കപ്പെടുന്നു; അവന്റെ അസ്ഥികളിൽ ഇടവിടാതെ പോരാട്ടം ഉണ്ടു.
ഉല്പത്തി 48:16
എന്നെ സകലദോഷങ്ങളിൽനിന്നും വിടുവിച്ച ദൂതൻ ഈ കുട്ടികളെ അനുഗ്രഹിക്കുമാറാകട്ടെ; എന്റെ പേരും എന്റെ പിതാക്കന്മാരായ അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും പേരും ഇവരിൽ നിലനില്ക്കുമാറാകട്ടെ; അവർ ഭൂമിയിൽ കൂട്ടമായി വർദ്ധിക്കട്ടെ എന്നു പറഞ്ഞു.