Psalm 10:2
ദുഷ്ടന്റെ അഹങ്കാരത്താൽ എളിയവൻ തപിക്കുന്നു; അവർ നിരൂപിച്ച ഉപായങ്ങളിൽ അവർ തന്നേ പിടിപെടട്ടെ.
Psalm 10:2 in Other Translations
King James Version (KJV)
The wicked in his pride doth persecute the poor: let them be taken in the devices that they have imagined.
American Standard Version (ASV)
In the pride of the wicked the poor is hotly pursued; Let them be taken in the devices that they have conceived.
Bible in Basic English (BBE)
The evil-doer in his pride is cruel to the poor; let him be taken by the tricks of his invention.
Darby English Bible (DBY)
The wicked, in his pride, doth hotly pursue the afflicted. They shall be taken in the devices that they have imagined.
Webster's Bible (WBT)
The wicked in his pride doth persecute the poor: let them be taken in the devices that they have imagined.
World English Bible (WEB)
In arrogance, the wicked hunt down the weak; They are caught in the schemes that they devise.
Young's Literal Translation (YLT)
Through the pride of the wicked, Is the poor inflamed, They are caught in devices that they devised.
| The wicked | בְּגַאֲוַ֣ת | bĕgaʾăwat | beh-ɡa-uh-VAHT |
| in his pride | רָ֭שָׁע | rāšoʿ | RA-shoh |
| persecute doth | יִדְלַ֣ק | yidlaq | yeed-LAHK |
| the poor: | עָנִ֑י | ʿānî | ah-NEE |
| taken be them let | יִתָּפְשׂ֓וּ׀ | yittopśû | yee-tofe-SOO |
| in the devices | בִּמְזִמּ֖וֹת | bimzimmôt | beem-ZEE-mote |
| that | ז֣וּ | zû | zoo |
| they have imagined. | חָשָֽׁבוּ׃ | ḥāšābû | ha-sha-VOO |
Cross Reference
സങ്കീർത്തനങ്ങൾ 7:16
അവന്റെ വേണ്ടാതനം അവന്റെ തലയിലേക്കു തിരിയും; അവന്റെ ബലാൽക്കാരം അവന്റെ നെറുകയിൽ തന്നേ വീഴും.
യിരേമ്യാവു 43:2
ഹോശയ്യാവിന്റെ മകനായ അസർയ്യാവും കാരേഹിന്റെ മകനായ യോഹാനാനും അഹങ്കാരികളായ പുരുഷന്മാരൊക്കെയും യിരെമ്യാവോടു: നീ ഭോഷ്കു പറയുന്നു; മിസ്രയീമിൽ ചെന്നു പാർക്കേണ്ടതിന്നു അവിടെ പോകരുതെന്നു പറവാൻ ഞങ്ങളുടെ ദൈവമായ യഹോവ നിന്നെ അയച്ചിട്ടില്ല.
യെശയ്യാ 14:16
നിന്നെ കാണുന്നവർ നിന്നെ ഉറ്റുനോക്കി: ഭൂമിയെ നടുക്കുകയും രാജ്യങ്ങളെ കുലുക്കുകയും
യെശയ്യാ 14:13
“ഞാൻ സ്വർഗ്ഗത്തിൽ കയറും; എന്റെ സിംഹാസനം ദൈവത്തിന്റെ നക്ഷത്രങ്ങൾക്കു മീതെ വെക്കും; ഉത്തരദിക്കിന്റെ അതൃത്തിയിൽ സമാഗമപർവ്വതത്തിന്മേൽ ഞാൻ ഇരുന്നരുളും;
യെശയ്യാ 10:12
അതുകൊണ്ടു കർത്താവു സീയോൻ പർവ്വതത്തിലും യെരൂശലേമിലും തന്റെ പ്രവൃത്തിയൊക്കെയും തീർത്തശേഷം, ഞാൻ അശ്ശൂർ രാജാവിന്റെ അഹങ്കാരത്തിന്റെ ഫലത്തെയും അവന്റെ ഉന്നതഭാവത്തിന്റെ മഹിമയെയും സന്ദർശിക്കും.
സദൃശ്യവാക്യങ്ങൾ 5:22
ദുഷ്ടന്റെ അകൃത്യങ്ങൾ അവനെ പിടിക്കും; തന്റെ പാപപാശങ്ങളാൽ അവൻ പിടിപെടും.
സങ്കീർത്തനങ്ങൾ 140:5
ഗർവ്വികൾ എനിക്കായി കണിയും കയറും മറെച്ചുവെച്ചിരിക്കുന്നു; വഴിയരികെ അവർ വല വിരിച്ചിരിക്കുന്നു; അവർ എനിക്കായി കുടുക്കുകൾ വെച്ചിരിക്കുന്നു. സേലാ.
സങ്കീർത്തനങ്ങൾ 119:122
അടിയന്റെ നന്മെക്കുവേണ്ടി ഉത്തരവാദി ആയിരിക്കേണമേ; അഹങ്കാരികൾ എന്നെ പീഡിപ്പിക്കരുതേ.
സങ്കീർത്തനങ്ങൾ 119:85
നിന്റെ ന്യായപ്രമാണത്തെ അനുസരിക്കാത്ത അഹങ്കാരികൾ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119:69
അഹങ്കാരികൾ എന്നെക്കൊണ്ടു നുണപറഞ്ഞുണ്ടാക്കി; ഞാനോ പൂർണ്ണഹൃദയത്തോടെ നിന്റെ പ്രമാണങ്ങളെ അനുസരിക്കും.
സങ്കീർത്തനങ്ങൾ 119:5
നിന്റെ ചട്ടങ്ങളെ ആചരിക്കേണ്ടതിന്നു എന്റെ നടപ്പു സ്ഥിരമായെങ്കിൽ കൊള്ളായിരുന്നു.
സങ്കീർത്തനങ്ങൾ 59:12
അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളും നിമിത്തവും അവർ പറയുന്ന ശാപവും ഭോഷ്കുംനിമിത്തവും അവർ തങ്ങളുടെ അഹങ്കാരത്തിൽ പിടിപ്പെട്ടുപോകട്ടെ.
സങ്കീർത്തനങ്ങൾ 36:11
ഡംഭികളുടെ കാൽ എന്റെ നേരെ വരരുതേ; ദുഷ്ടന്മാരുടെ കൈ എന്നെ ആട്ടിക്കളയരുതേ.
സങ്കീർത്തനങ്ങൾ 31:18
നീതിമാന്നു വിരോധമായി ഡംഭത്തോടും നിന്ദയോടും കൂടെ ധാർഷ്ട്യം സംസാരിക്കുന്ന വ്യാജമുള്ള അധരങ്ങൾ മിണ്ടാതെയായ്പോകട്ടെ.
സങ്കീർത്തനങ്ങൾ 9:15
ജാതികൾ തങ്ങൾ ഉണ്ടാക്കിയ കുഴിയിൽ താണു പോയി; അവർ ഒളിച്ചുവെച്ച വലയിൽ അവരുടെ കാൽ തന്നേ അകപ്പെട്ടിരിക്കുന്നു.
പുറപ്പാടു് 18:11
യഹോവ സകലദേവന്മാരിലും വലിയവൻ എന്നു ഞാൻ ഇപ്പോൾ അറിയുന്നു. അതേ, ഇവരോടു അവർ അഹങ്കരിച്ച കാര്യത്തിൽ തന്നേ.
പുറപ്പാടു് 9:17
എന്റെ ജനത്തെ അയക്കാതിരിപ്പാൻ തക്കവണ്ണം നീ ഇനിയും അവരെ തടഞ്ഞുനിർത്തുന്നു.