സദൃശ്യവാക്യങ്ങൾ 22:5 in Malayalam

മലയാളം മലയാളം ബൈബിള്‍ സദൃശ്യവാക്യങ്ങൾ സദൃശ്യവാക്യങ്ങൾ 22 സദൃശ്യവാക്യങ്ങൾ 22:5

Proverbs 22:5
വക്രന്റെ വഴിയിൽ മുള്ളും കുടുക്കും ഉണ്ടു; തന്റെ പ്രാണനെ സൂക്ഷിക്കുന്നവൻ അവയോടു അകന്നിരിക്കട്ടെ.

Proverbs 22:4Proverbs 22Proverbs 22:6

Proverbs 22:5 in Other Translations

King James Version (KJV)
Thorns and snares are in the way of the froward: he that doth keep his soul shall be far from them.

American Standard Version (ASV)
Thorns `and' snares are in the way of the perverse: He that keepeth his soul shall be far from them.

Bible in Basic English (BBE)
Thorns and nets are in the way of the twisted: he who keeps watch over his soul will be far from them.

Darby English Bible (DBY)
Thorns [and] snares are in the way of the perverse: he that keepeth his soul holdeth himself far from them.

World English Bible (WEB)
Thorns and snares are in the path of the wicked: Whoever guards his soul stays from them.

Young's Literal Translation (YLT)
Thorns -- snares `are' in the way of the perverse, Whoso is keeping his soul is far from them.

Thorns
צִנִּ֣יםṣinnîmtsee-NEEM
and
snares
פַּ֭חִיםpaḥîmPA-heem
way
the
in
are
בְּדֶ֣רֶךְbĕderekbeh-DEH-rek
of
the
froward:
עִקֵּ֑שׁʿiqqēšee-KAYSH
keep
doth
that
he
שׁוֹמֵ֥רšômērshoh-MARE
his
soul
נַ֝פְשׁ֗וֹnapšôNAHF-SHOH
shall
be
far
יִרְחַ֥קyirḥaqyeer-HAHK
from
them.
מֵהֶֽם׃mēhemmay-HEM

Cross Reference

സദൃശ്യവാക്യങ്ങൾ 15:19
മടിയന്റെ വഴി മുള്ളുവേലിപോലെയാകുന്നു; നീതിമാന്മാരുടെ പാതയോ പെരുവഴി തന്നേ.

യോഹന്നാൻ 1 5:18
ദൈവത്തിൽനിന്നു ജനിച്ചിരിക്കുന്നവൻ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തിൽനിന്നു ജനിച്ചവൻ തന്നെത്താൻ സൂക്ഷിക്കുന്നു; ദുഷ്ടൻ അവനെ തൊടുന്നതുമില്ല.

യൂദാ 1:20
നിങ്ങളോ, പ്രിയമുള്ളവരേ, നിങ്ങളുടെ അതിവിശുദ്ധ വിശ്വാസത്തെ ആധാരമാക്കി നിങ്ങൾക്കു തന്നേ ആത്മികവർദ്ധന വരുത്തിയും പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചും നിത്യജീവന്നായിട്ടു

സദൃശ്യവാക്യങ്ങൾ 19:16
കല്പന പ്രമാണിക്കുന്നവൻ പ്രാണനെ കാക്കുന്നു; നടപ്പു സൂക്ഷിക്കാത്തവനോ മരണശിക്ഷ അനുഭവിക്കും.

സദൃശ്യവാക്യങ്ങൾ 16:17
ദോഷം അകറ്റിനടക്കുന്നതു നേരുള്ളവരുടെ പെരുവഴി; തന്റെ വഴി സൂക്ഷിക്കുന്നവൻ തന്റെ പ്രാണനെ കാത്തുകൊള്ളുന്നു.

സദൃശ്യവാക്യങ്ങൾ 13:15
സൽബുദ്ധിയാൽ രഞ്ജനയുണ്ടാകുന്നു; ദ്രോഹിയുടെ വഴിയോ ദുർഘടം.

സദൃശ്യവാക്യങ്ങൾ 13:3
വായെ കാത്തുകൊള്ളുന്നവൻ പ്രാണനെ സൂക്ഷിക്കുന്നു; അധരങ്ങളെ പിളർക്കുന്നവന്നോ നാശം ഭവിക്കും.

സങ്കീർത്തനങ്ങൾ 91:1
അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ

സങ്കീർത്തനങ്ങൾ 18:26
നിർമ്മലനോടു നീ നിർമ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു.

സങ്കീർത്തനങ്ങൾ 11:6
ദുഷ്ടന്മാരുടെമേൽ അവൻ കണികളെ വർഷിപ്പിക്കും; തീയും ഗന്ധകവും ഉഷ്ണക്കാറ്റും അവരുടെ പാനപാത്രത്തിലെ ഓഹരിയായിരിക്കും.

ഇയ്യോബ് 18:8
അവന്റെ കാൽ വലയിൽ കുടുങ്ങിപ്പോകും; അവൻ കണിയിൻ മീതെ നടക്കും.

യോശുവ 23:13
നിങ്ങളുടെ ദൈവമായ യഹോവ മേലാൽ ഈ ജാതികളെ നിങ്ങളുടെ മുമ്പിൽനിന്നു നീക്കിക്കളകയില്ലെന്നും നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തന്നിരിക്കുന്ന ഈ നല്ലദേശത്തുനിന്നു നിങ്ങൾ നശിച്ചുപോകുംവരെ അവർ നിങ്ങൾക്കു കുടുക്കും കണിയും വിലാപ്പുറത്തു ചുമ്മട്ടിയും കണ്ണിൽ മുള്ളും ആയിരിക്കുമെന്നു അറിഞ്ഞുകൊൾവിൻ.