Obadiah 1:2
ഞാൻ നിന്നെ ജാതികളുടെ ഇടയിൽ അല്പമാക്കിയിരിക്കുന്നു; നീ അത്യന്തം ധിക്കരിക്കപ്പെട്ടിരിക്കുന്നു.
Obadiah 1:2 in Other Translations
King James Version (KJV)
Behold, I have made thee small among the heathen: thou art greatly despised.
American Standard Version (ASV)
Behold, I have made thee small among the nations: thou art greatly despised.
Bible in Basic English (BBE)
See, I have made you small among the nations: you are much looked down on.
Darby English Bible (DBY)
Behold, I have made thee small among the nations; thou art greatly despised.
World English Bible (WEB)
Behold, I have made you small among the nations. You are greatly despised.
Young's Literal Translation (YLT)
Lo, little I have made thee among nations, Despised `art' thou exceedingly.
| Behold, | הִנֵּ֥ה | hinnē | hee-NAY |
| I have made | קָטֹ֛ן | qāṭōn | ka-TONE |
| thee small | נְתַתִּ֖יךָ | nĕtattîkā | neh-ta-TEE-ha |
| heathen: the among | בַּגּוֹיִ֑ם | baggôyim | ba-ɡoh-YEEM |
| thou | בָּז֥וּי | bāzûy | ba-ZOO |
| art greatly | אַתָּ֖ה | ʾattâ | ah-TA |
| despised. | מְאֹֽד׃ | mĕʾōd | meh-ODE |
Cross Reference
സംഖ്യാപുസ്തകം 24:18
എദോം ഒരു അധീനദേശമാകും; ശത്രുവായ സെയീരും അധീനദേശമാകും; യിസ്രായേലോ വീര്യം പ്രവർത്തിക്കും.
യെശയ്യാ 23:9
സകല മഹത്വത്തിന്റെയും ഗർവ്വത്തെ അശുദ്ധമാക്കേണ്ടതിന്നും ഭൂമിയിലെ സകലമഹാന്മാരെയും അപമാനിക്കേണ്ടതിന്നും സൈന്യങ്ങളുടെ യഹോവ അതു നിർണ്ണയിച്ചിരിക്കുന്നു.
ശമൂവേൽ-1 2:7
യഹോവ ദാരിദ്ര്യവും ഐശ്വര്യവും നല്കുന്നു; അവൻ താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു.
ഇയ്യോബ് 34:25
അങ്ങനെ അവൻ അവരുടെ പ്രവൃത്തികളെ അറിയുന്നു; രാത്രിയിൽ അവരെ മറിച്ചുകളഞ്ഞിട്ടു അവർ തകർന്നുപോകുന്നു.
സങ്കീർത്തനങ്ങൾ 107:39
പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി അവർ പിന്നെയും കുറഞ്ഞു താണുപോയി.
യേഹേസ്കേൽ 29:15
അതു രാജ്യങ്ങളിൽവെച്ചു അതിഹീനമായിരിക്കും; ഇനി ജാതികൾക്കു മേലായി അതു തന്നെത്താൻ ഉയർത്തുകയും ഇല്ല; അവർ ജാതികളുടെമേൽ വാഴാതവണ്ണം ഞാൻ അവരെ കുറെച്ചുകളയും.
മീഖാ 7:10
എന്റെ ശത്രു അതു കാണും; നിന്റെ ദൈവമായ യഹോവ എവിടെ എന്നു എന്നോടു പറഞ്ഞവളെ ലജ്ജ മൂടും; എന്റെ കണ്ണു അവളെ കണ്ടു രസിക്കും; അന്നു അവളെ വീഥികളിലെ ചെളിപോലെ ചവിട്ടിക്കളയും.
ലൂക്കോസ് 1:51
തന്റെ ഭുജംകൊണ്ടു അവൻ ബലം പ്രവർത്തിച്ചു, ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.