സംഖ്യാപുസ്തകം 3:1
യഹോവ സീനായി പർവ്വതത്തിൽവെച്ചു മോശെയോടു അരുളിച്ചെയ്ത കാലത്തു അഹരോന്റെയും മോശെയുടെയും വംശപാരമ്പര്യമാവിതു:
These | וְאֵ֛לֶּה | wĕʾēlle | veh-A-leh |
also are the generations | תּֽוֹלְדֹ֥ת | tôlĕdōt | toh-leh-DOTE |
Aaron of | אַֽהֲרֹ֖ן | ʾahărōn | ah-huh-RONE |
and Moses | וּמֹשֶׁ֑ה | ûmōše | oo-moh-SHEH |
day the in | בְּי֗וֹם | bĕyôm | beh-YOME |
that the Lord | דִּבֶּ֧ר | dibber | dee-BER |
spake | יְהוָ֛ה | yĕhwâ | yeh-VA |
with | אֶת | ʾet | et |
Moses | מֹשֶׁ֖ה | mōše | moh-SHEH |
in mount | בְּהַ֥ר | bĕhar | beh-HAHR |
Sinai. | סִינָֽי׃ | sînāy | see-NAI |
Cross Reference
പുറപ്പാടു് 6:20
അമ്രാം തന്റെ പിതാവിന്റെ സഹോദരിയായ യോഖേബെദിനെ വിവാഹം കഴിച്ചു; അവൾ അവന്നു അഹരോനെയും മോശെയെയും പ്രസവിച്ചു; അമ്രാമിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു.
ഉല്പത്തി 2:4
യഹോവയായ ദൈവം ഭൂമിയും ആകാശവും സൃഷ്ടിച്ച നാളിൽ ആകാശവും ഭൂമിയും സൃഷ്ടിച്ചതിന്റെ ഉല്പത്തിവിവരം: വയലിലെ ചെടി ഒന്നും അതുവരെ ഭൂമിയിൽ ഉണ്ടായിരുന്നില്ല; വയലിലെ സസ്യം ഒന്നും മുളെച്ചിരുന്നതുമില്ല.
ഉല്പത്തി 5:1
ആദാമിന്റെ വംശപാരമ്പര്യമാവിതു: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു;
ഉല്പത്തി 10:1
നോഹയുടെ പുത്രന്മാരായ ശേം, ഹാം, യാഫെത്ത് എന്നവരുടെ വംശപാരമ്പര്യമാവിതു: ജലപ്രളയത്തിന്റെ ശേഷം അവർക്കു പുത്രന്മാർ ജനിച്ചു.
പുറപ്പാടു് 6:16
വംശപാരമ്പര്യപ്രകാരം ലേവിയുടെ പുത്രന്മാരുടെ പേരുകൾ ഇവ: ഗേർശോൻ, കഹാത്ത്, മെരാരി; ലേവിയുടെ ആയുഷ്കാലം നൂറ്റിമുപ്പത്തേഴു സംവത്സരം ആയിരുന്നു.
പുറപ്പാടു് 6:27
യിസ്രായേൽമക്കളെ മിസ്രയീമിൽനിന്നു പുറപ്പെടുവിപ്പാൻ മിസ്രയീംരാജാവായ ഫറവോനോടു സംസാരിച്ചവർ ഈ മോശെയും അഹരോനും തന്നേ.
ലേവ്യപുസ്തകം 25:1
യഹോവ സീനായിപർവ്വതത്തിൽവെച്ചു മോശെയോടു അരുളിച്ചെയ്തതതു: ശബ്ബത്തു ആചരിക്കേണം.
ലേവ്യപുസ്തകം 27:34
യിസ്രായേൽമക്കൾക്കുവേണ്ടി യഹോവ സീനായിപർവ്വതത്തിൽവെച്ചു മോശെയോടു കല്പിച്ച കല്പനകൾ ഇവതന്നേ.
മത്തായി 1:1
അബ്രാഹാമിന്റെ പുത്രനായ ദാവീദിന്റെ പുത്രനായ യേശുക്രിസ്തുവിന്റെ വംശാവലി: