മത്തായി 14:23
അവൻ പുരുഷാരത്തെ പറഞ്ഞയച്ചിട്ടു പ്രാർത്ഥിപ്പാൻ തനിയെ മലയിൽ കയറിപ്പോയി; വൈകുന്നേരം ആയപ്പോൾ ഏകനായി അവിടെ ഇരുന്നു.
And | καὶ | kai | kay |
away, sent had he when | ἀπολύσας | apolysas | ah-poh-LYOO-sahs |
the | τοὺς | tous | toos |
multitudes | ὄχλους | ochlous | OH-hloos |
up went he | ἀνέβη | anebē | ah-NAY-vay |
into | εἰς | eis | ees |
a | τὸ | to | toh |
mountain | ὄρος | oros | OH-rose |
apart | κατ' | kat | kaht |
ἰδίαν | idian | ee-THEE-an | |
to pray: | προσεύξασθαι | proseuxasthai | prose-AFE-ksa-sthay |
and when | ὀψίας | opsias | oh-PSEE-as |
evening the | δὲ | de | thay |
was come, | γενομένης | genomenēs | gay-noh-MAY-nase |
he was | μόνος | monos | MOH-nose |
there | ἦν | ēn | ane |
alone. | ἐκεῖ | ekei | ake-EE |
Cross Reference
ലൂക്കോസ് 6:12
ആ കാലത്തു അവൻ പ്രാർത്ഥിക്കേണ്ടതിന്നു ഒരു മലയിൽ ചെന്നു ദൈവത്തോടുള്ള പ്രാർത്ഥനയിൽ രാത്രി കഴിച്ചു.
മർക്കൊസ് 6:46
അവരെ പറഞ്ഞയച്ചു വിട്ടശേഷം താൻ പ്രാർത്ഥിപ്പാൻ മലയിൽ പോയി.
യോഹന്നാൻ 6:15
അവർ വന്നു തന്നെ പിടിച്ചു രാജാവാക്കുവാൻ ഭാവിക്കുന്നു എന്നു യേശു അറിഞ്ഞിട്ടു പിന്നെയും തനിച്ചു മലയിലേക്കു വാങ്ങിപ്പോയി.
മത്തായി 6:6
നീയോ പ്രാർത്ഥിക്കുമ്പോൾ അറയിൽ കടന്നു വാതിൽ അടെച്ചു രഹസ്യത്തിലുള്ള നിന്റെ പിതാവിനോടു പ്രാർത്ഥിക്ക; രഹസ്യത്തിൽ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.
മത്തായി 26:36
അനന്തരം യേശു അവരുമായി ഗെത്ത്ശെമന എന്ന തോട്ടത്തിൽ വന്നു ശിഷ്യന്മാരോടു: “ഞാൻ അവിടെ പോയി പ്രാർത്ഥിച്ചു വരുവോളം ഇവിടെ ഇരിപ്പിൻ” എന്നു പറഞ്ഞു,
ലൂക്കോസ് 9:28
ഈ വാക്കുകളെ പറഞ്ഞിട്ടു ഏകദേശം എട്ടുനാൾ കഴിഞ്ഞപ്പോൾ അവൻ പത്രൊസിനെയും യോഹന്നാനെയും യാക്കോബിനെയും കൂട്ടിക്കൊണ്ടു പ്രാർത്ഥിപ്പാൻ മലയിൽ കയറിപ്പോയി.
പ്രവൃത്തികൾ 6:4
ഞങ്ങളോ പ്രാർത്ഥനയിലും വചനശുശ്രൂഷയിലും ഉറ്റിരിക്കും എന്നു പറഞ്ഞു.