യോശുവ 21:43 in Malayalam

മലയാളം മലയാളം ബൈബിള്‍ യോശുവ യോശുവ 21 യോശുവ 21:43

Joshua 21:43
യഹോവ യിസ്രായേലിന്നു താൻ അവരുടെ പിതാക്കന്മാർക്കു കൊടുക്കുമെന്നു സത്യം ചെയ്ത ദേശമെല്ലാം കൊടുത്തു; അവർ അതു കൈവശമാക്കി അവിടെ കുടിപാർത്തു.

Joshua 21:42Joshua 21Joshua 21:44

Joshua 21:43 in Other Translations

King James Version (KJV)
And the LORD gave unto Israel all the land which he sware to give unto their fathers; and they possessed it, and dwelt therein.

American Standard Version (ASV)
So Jehovah gave unto Israel all the land which he sware to give unto their fathers; and they possessed it, and dwelt therein.

Bible in Basic English (BBE)
So the Lord gave to Israel all the land which he gave by oath to their fathers; so it became their heritage and their living-place.

Darby English Bible (DBY)
And Jehovah gave to Israel all the land which he swore to give unto their fathers; and they took possession of it, and dwelt in it.

Webster's Bible (WBT)
And the LORD gave to Israel all the land which he swore to give to their fathers: and they possessed it, and dwelt in it.

World English Bible (WEB)
So Yahweh gave to Israel all the land which he swore to give to their fathers; and they possessed it, and lived therein.

Young's Literal Translation (YLT)
And Jehovah giveth to Israel the whole of the land which He hath sworn to give to their fathers, and they possess it, and dwell in it;

And
the
Lord
וַיִּתֵּ֤ןwayyittēnva-yee-TANE
gave
יְהוָה֙yĕhwāhyeh-VA
unto
Israel
לְיִשְׂרָאֵ֔לlĕyiśrāʾēlleh-yees-ra-ALE

אֶתʾetet
all
כָּלkālkahl
the
land
הָאָ֔רֶץhāʾāreṣha-AH-rets
which
אֲשֶׁ֥רʾăšeruh-SHER
sware
he
נִשְׁבַּ֖עnišbaʿneesh-BA
to
give
לָתֵ֣תlātētla-TATE
unto
their
fathers;
לַֽאֲבוֹתָ֑םlaʾăbôtāmla-uh-voh-TAHM
possessed
they
and
וַיִּרָשׁ֖וּהָwayyirāšûhāva-yee-ra-SHOO-ha
it,
and
dwelt
וַיֵּ֥שְׁבוּwayyēšĕbûva-YAY-sheh-voo
therein.
בָֽהּ׃bāhva

Cross Reference

പുറപ്പാടു് 23:27
എന്റെ ഭീതിയെ ഞാൻ നിന്റെ മുമ്പിൽ അയച്ചു നീ ചെല്ലുന്നേടത്തുള്ള ജാതികളെ ഒക്കെയും അമ്പരപ്പിക്കയും നിന്റെ സകല ശത്രുക്കളെയും നിന്റെ മുമ്പിൽനിന്നു ഓടിക്കയും ചെയ്യും.

ഉല്പത്തി 28:4
ദൈവം അബ്രാഹാമിന്നു കൊടുത്തതും നീ പരദേശിയായി പാർക്കുന്നതുമായ ദേശം നീ കൈവശമാക്കേണ്ടതിന്നു അബ്രാഹാമിന്റെ അനുഗ്രഹം നിനക്കും നിന്റെ സന്തതിക്കും തരികയും ചെയ്യുമാറാകട്ടെ.

ഉല്പത്തി 13:15
നീ കാണുന്ന ഭൂമി ഒക്കെയും ഞാൻ നിനക്കും നിന്റെ സന്തതിക്കും ശാശ്വതമായി തരും.

സങ്കീർത്തനങ്ങൾ 106:42
അവരുടെ ശത്രുക്കൾ അവരെ ഞെരുക്കി; അവർ അവർക്കു കീഴടങ്ങേണ്ടിവന്നു.

സങ്കീർത്തനങ്ങൾ 44:3
തങ്ങളുടെ വാളുകൊണ്ടല്ല അവർ ദേശത്തെ കൈവശമാക്കിയതു; സ്വന്തഭുജംകൊണ്ടല്ല അവർ ജയം നേടിയതു; നിന്റെ വലങ്കയ്യും നിന്റെ ഭുജവും നിന്റെ മുഖപ്രകാശവും കൊണ്ടത്രേ; നിനക്കു അവരോടു പ്രീതിയുണ്ടായിരുന്നുവല്ലോ.

ആവർത്തനം 34:4
അബ്രാഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടും: ഞാൻ നിന്റെ സന്തതിക്കു കൊടുക്കുമെന്നു സത്യംചെയ്ത ദേശം ഇതു തന്നേ; ഞാൻ അതു നിന്റെ കണ്ണിന്നു കാണിച്ചു തന്നു; എന്നാൽ നീ അവിടേക്കു കടന്നുപോകയില്ല എന്നു യഹോവ അവനോടു കല്പിച്ചു.

ആവർത്തനം 17:14
നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു നീ ചെന്നു അതിനെ കൈവശമാക്കി അവിടെ കുടിപാർത്ത ശേഷം: എന്റെ ചുറ്റമുള്ള സകലജതികളെയും പോലെ ഞാൻ ഒരു രാജാവിനെ എന്റെമേല്‍ ആക്കുമെന്നു പറയുമ്പോള്‍

ആവർത്തനം 11:31
നിങ്ങളുടെ ദൈവമായ യഹോവ നിങ്ങൾക്കു തരുന്ന ദേശം കൈവശമാക്കേണ്ടതിന്നു നിങ്ങൾ യോർദ്ദാൻ കടന്നുചെന്നു അതിനെ അടക്കി അവിടെ പാർക്കും.

പുറപ്പാടു് 3:8
അവരെ മിസ്രയീമ്യരുടെ കയ്യിൽനിന്നു വിടുവിപ്പാനും ആ ദേശത്തുനിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു, കനാന്യർ, ഹിത്യർ, അമോർയ്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നവരുടെ സ്ഥലത്തേക്കു അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു.

ഉല്പത്തി 28:13
അതിന്മീതെ യഹോവ നിന്നു അരുളിച്ചെയ്തതു: ഞാൻ നിന്റെ പിതാവായ അബ്രാഹാമിന്റെ ദൈവവും, യിസ്ഹാക്കിന്റെ ദൈവവുമായ യഹോവ ആകുന്നു; നീ കിടക്കുന്ന ഭൂമിയെ ഞാൻ നിനക്കും നിന്റെ സന്തതിക്കും തരും.

ഉല്പത്തി 26:3
ഈ ദേശത്തു താമസിക്ക; ഞാൻ നിന്നോടുകൂടെ ഇരുന്നു നിന്നെ അനുഗ്രഹിക്കും; നിനക്കും നിന്റെ സന്തതിക്കും ഈ ദേശം ഒക്കെയും തരും; നിന്റെ പിതാവായ അബ്രാഹാമിനോടു ഞാൻ ചെയ്ത സത്യം നിവർത്തിക്കും.

ഉല്പത്തി 15:13
അപ്പോൾ അവൻ അബ്രാമിനോടു: നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും; അവർ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊൾക.

ഉല്പത്തി 12:7
യഹോവ അബ്രാമിന്നു പ്രത്യക്ഷനായി: നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്നു അരുളിച്ചെയ്തു. തനിക്കു പ്രത്യക്ഷനായ യഹോവെക്കു അവൻ അവിടെ ഒരു യാഗപീഠം പണിതു.