യോശുവ 21:1
അനന്തരം ലേവ്യരുടെ കുടുംബത്തലവന്മാർ പുരോഹിതനായ എലെയാസാരിന്റെയും നൂന്റെ മകനായ യോശുവയുടെയും യിസ്രായേൽഗോത്രങ്ങളിലെ കുടുംബത്തലവന്മാരുടെയും അടുക്കൽ വന്നു.
Then came near | וַֽיִּגְּשׁ֗וּ | wayyiggĕšû | va-yee-ɡeh-SHOO |
the heads | רָאשֵׁי֙ | rāʾšēy | ra-SHAY |
of the fathers | אֲב֣וֹת | ʾăbôt | uh-VOTE |
Levites the of | הַלְוִיִּ֔ם | halwiyyim | hahl-vee-YEEM |
unto | אֶל | ʾel | el |
Eleazar | אֶלְעָזָר֙ | ʾelʿāzār | el-ah-ZAHR |
the priest, | הַכֹּהֵ֔ן | hakkōhēn | ha-koh-HANE |
and unto | וְאֶל | wĕʾel | veh-EL |
Joshua | יְהוֹשֻׁ֖עַ | yĕhôšuaʿ | yeh-hoh-SHOO-ah |
son the | בִּן | bin | been |
of Nun, | נ֑וּן | nûn | noon |
and unto | וְאֶל | wĕʾel | veh-EL |
the heads | רָאשֵׁ֛י | rāʾšê | ra-SHAY |
fathers the of | אֲב֥וֹת | ʾăbôt | uh-VOTE |
of the tribes | הַמַּטּ֖וֹת | hammaṭṭôt | ha-MA-tote |
of the children | לִבְנֵ֥י | libnê | leev-NAY |
of Israel; | יִשְׂרָאֵֽל׃ | yiśrāʾēl | yees-ra-ALE |
Cross Reference
യോശുവ 14:1
കനാൻ ദേശത്തു യിസ്രായേൽമക്കൾക്കു അവകാശമായി ലഭിച്ച ദേശങ്ങൾ ആവിതു: പുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേൽഗോത്രപിതാക്കന്മാരിൽ തലവന്മാരും ഇവ അവർക്കു വിഭാഗിച്ചുകൊടുത്തു.
യോശുവ 17:4
അവർ പുരോഹിതനായ എലെയാസരിന്റെയും നൂന്റെ മകനായ യോശുവയുടെയും പ്രഭുക്കന്മാരുടെയും മുമ്പിൽ അടുത്തുചെന്നു: ഞങ്ങളുടെ സഹോദരന്മാരുടെ കൂട്ടത്തിൽ ഒരു അവകാശം ഞങ്ങൾക്കു തരുവാൻ യഹോവ മോശെയോടു കല്പിച്ചിട്ടുണ്ടു എന്നു പറഞ്ഞു. അങ്ങനെ അവൻ യഹോവയുടെ കല്പനപ്രകാരം അവരുടെ അപ്പന്റെ സഹോദരന്മാരുടെ കൂട്ടത്തിൽ അവർക്കു ഒരു അവകാശം കൊടുത്തു.
യോശുവ 19:51
ഇവ പുരോഹിതനായ ഏലെയാസാരും നൂന്റെ മകനായ യോശുവയും യിസ്രായേൽമക്കളുടെ ഗോത്രപിതാക്കന്മാരിൽ പ്രധാനികളും ശീലോവിൽ സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽവെച്ചു ചീട്ടിട്ടു അവകാശമായി വിഭാഗിച്ചു കൊടുത്ത അവകാശങ്ങൾ ആകുന്നു. ഇങ്ങനെ ദേശവിഭാഗം അവസാനിച്ചു.
പുറപ്പാടു് 6:14
അവരുടെ കുടുംബത്തലവന്മാർ ആരെന്നാൽ: യിസ്രായേലിന്റെ ആദ്യജാതനായ രൂബേന്റെ പുത്രന്മാർ: ഹനോക്, ഫല്ലൂ ഹെസ്രോൻ, കർമ്മി; ഇവ രൂബേന്റെ കുലങ്ങൾ.
പുറപ്പാടു് 6:25
അഹരോന്റെ മകനായ എലെയാസാർ ഫൂതീയേലിന്റെ പുത്രിമാരിൽ ഒരുത്തിയെ വിവാഹം കഴിച്ചു. അവൾ അവന്നു ഫീനെഹാസിനെ പ്രസവിച്ചു; ഇവർ കുലം കുലമായി ലേവ്യകുടുംബത്തലവന്മാർ ആകുന്നു.
സംഖ്യാപുസ്തകം 34:17
നിങ്ങൾക്കു ദേശം വിഭാഗിച്ചു തരേണ്ടുന്നവരുടെ പേരുകൾ ആവിതു: പുരോഹിതനായ എലെയാസാരും നൂന്റെ മകനായ യോശുവയും.