യോവേൽ 1:15 in Malayalam

മലയാളം മലയാളം ബൈബിള്‍ യോവേൽ യോവേൽ 1 യോവേൽ 1:15

Joel 1:15
ആ ദിവസം അയ്യോ കഷ്ടം! യഹോവയുടെ ദിവസം അടുത്തിരിക്കുന്നു. അതു സർവ്വശക്തന്റെ പക്കൽനിന്നു സംഹാരം പോലെ വരുന്നു.

Joel 1:14Joel 1Joel 1:16

Joel 1:15 in Other Translations

King James Version (KJV)
Alas for the day! for the day of the LORD is at hand, and as a destruction from the Almighty shall it come.

American Standard Version (ASV)
Alas for the day! for the day of Jehovah is at hand, and as destruction from the Almighty shall it come.

Bible in Basic English (BBE)
Sorrow for the day! for the day of the Lord is near, and as destruction from the Ruler of all it will come.

Darby English Bible (DBY)
Alas for the day! for the day of Jehovah is at hand, and as destruction from the Almighty shall it come.

World English Bible (WEB)
Alas for the day! For the day of Yahweh is at hand, And it will come as destruction from the Almighty.

Young's Literal Translation (YLT)
And cry unto Jehovah, `Alas for the day! For near `is' a day of Jehovah, And as destruction from the mighty it cometh.

Alas
אֲהָ֖הּʾăhāhuh-HA
for
the
day!
לַיּ֑וֹםlayyômLA-yome
for
כִּ֤יkee
day
the
קָרוֹב֙qārôbka-ROVE
of
the
Lord
י֣וֹםyômyome
hand,
at
is
יְהוָ֔הyĕhwâyeh-VA
and
as
a
destruction
וּכְשֹׁ֖דûkĕšōdoo-heh-SHODE
Almighty
the
from
מִשַׁדַּ֥יmišaddaymee-sha-DAI
shall
it
come.
יָבֽוֹא׃yābôʾya-VOH

Cross Reference

യിരേമ്യാവു 30:7
ആ നാൾപോലെ വേറെ ഇല്ലാതവണ്ണം അതു വലുതായിരിക്കുന്നു കഷ്ടം! അതു യാക്കോബിന്നു കഷ്ടകാലം തന്നേ; എങ്കിലും അവൻ അതിൽനിന്നു രക്ഷിക്കപ്പെടും.

സെഫന്യാവു 1:14
യഹോവയുടെ മഹാദിവസം അടുത്തിരിക്കുന്നു; അതു അടുത്തു അത്യന്തം ബദ്ധപ്പെട്ടുവരുന്നു; കേട്ടോ യഹോവയുടെ ദിവസം! വീരൻ അവിടെ കഠിനമായി നിലവിളിക്കുന്നു.

യോവേൽ 2:31
യഹോവയുടെ വലുതും ഭയങ്കരവുമായുള്ള ദിവസം വരുംമുമ്പെ സൂര്യൻ ഇരുളായും ചന്ദ്രൻ രക്തമായും മാറിപ്പോകും.

യോവേൽ 2:11
യഹോവ തന്റെ സൈന്യത്തിൻ മുമ്പിൽ മേഘനാദം കേൾപ്പിക്കുന്നു; അവന്റെ പാളയം അത്യന്തം വലുതും അവന്റെ വചനം അനുഷ്ഠിക്കുന്നവൻ ശക്തിയുള്ളവനും തന്നേ; യഹോവയുടെ ദിവസം വലുതും അതിഭയങ്കരവുമാകുന്നു; അതു സഹിക്കാകുന്നവൻ ആർ?

യേഹേസ്കേൽ 7:2
മനുഷ്യപുത്രാ, യഹോവയായ കർത്താവു യിസ്രായേൽദേശത്തോടു ഇപ്രകാരം അരുളിച്ചെയ്യുന്നു: അവസാനം! ദേശത്തിന്റെ നാലുഭാഗത്തും അവസാനം വന്നിരിക്കുന്നു.

യെശയ്യാ 13:6
യഹോവയുടെ ദിവസം സമീപിച്ചിരിക്കകൊണ്ടു മുറയിടുവിൻ; അതു സർവ്വശക്തങ്കൽനിന്നു സർവ്വനാശംപോലെ വരുന്നു.

വെളിപ്പാടു 6:17
അവരുടെ മഹാകോപദിവസം വന്നു; ആർക്കു നില്പാൻ കഴിയും എന്നു പറഞ്ഞു.

യാക്കോബ് 5:9
സഹോദരന്മാരേ, വിധിക്കപ്പെടാതിരിപ്പാൻ ഒരുവന്റെ നേരെ ഒരുവൻ ഞരങ്ങിപ്പോകരുതു; ഇതാ, ന്യായാധിപതി വാതിൽക്കൽ നില്ക്കുന്നു.

ലൂക്കോസ് 19:41
അവൻ നഗരത്തിന്നു സമീപിച്ചപ്പോൾ അതിനെ കണ്ടു അതിനെക്കുറിചു കരഞ്ഞു:

ആമോസ് 5:16
അതുകൊണ്ടു സൈന്യങ്ങളുടെ ദൈവമായ യഹോവ എന്ന കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു; സകല വീഥികളിലും വിലാപം ഉണ്ടാകും; എല്ലാ തെരുക്കളിലും അവർ: അയ്യോ, അയ്യോ എന്നു പറയും; അവർ കൃഷിക്കാരെ ദുഃഖിപ്പാനും പ്രലാപജ്ഞന്മാരെ വിലാപിപ്പാനും വിളിക്കും.

യോവേൽ 2:1
സീയോനിൽ കാഹളം ഊതുവിൻ; എന്റെ വിശുദ്ധപർവ്വതത്തിൽ അയ്യംവിളിപ്പിൻ; യഹോവയുടെ ദിവസം വരുന്നതുകൊണ്ടും അതു അടുത്തിരിക്കുന്നതുകൊണ്ടും ദേശത്തിലെ സകലനിവാസികളും നടുങ്ങിപ്പോകട്ടെ.

യേഹേസ്കേൽ 12:22
മനുഷ്യപുത്രാ, കാലം നീണ്ടുപോകും; ദർശനമൊക്കെയും ഒക്കാതെപോകും എന്നു നിങ്ങൾക്കു യിസ്രായേൽ ദേശത്തു ഒരു പഴഞ്ചൊല്ലുള്ളതു എന്തു?

സങ്കീർത്തനങ്ങൾ 37:13
കർത്താവു അവനെ നോക്കി ചിരിക്കും; അവന്റെ ദിവസം വരുന്നു എന്നു അവൻ കാണുന്നു.