Job 27:21
കിഴക്കൻ കാറ്റു അവനെ പിടിച്ചിട്ടു അവൻ പൊയ്പോകുന്നു. അവന്റെ സ്ഥലത്തുനിന്നു അതു അവനെ പാറ്റിക്കളയുന്നു.
Job 27:21 in Other Translations
King James Version (KJV)
The east wind carrieth him away, and he departeth: and as a storm hurleth him out of his place.
American Standard Version (ASV)
The east wind carrieth him away, and he departeth; And it sweepeth him out of his place.
Bible in Basic English (BBE)
The east wind takes him up and he is gone; he is forced violently out of his place.
Darby English Bible (DBY)
The east wind carrieth him away and he is gone; and as a storm it hurleth him out of his place.
Webster's Bible (WBT)
The east wind carrieth him away, and he departeth: and as a storm hurleth him out of his place.
World English Bible (WEB)
The east wind carries him away, and he departs; It sweeps him out of his place.
Young's Literal Translation (YLT)
Take him up doth an east wind, and he goeth, And it frighteneth him from his place,
| The east wind | יִשָּׂאֵ֣הוּ | yiśśāʾēhû | yee-sa-A-hoo |
| away, him carrieth | קָדִ֣ים | qādîm | ka-DEEM |
| and he departeth: | וְיֵלַ֑ךְ | wĕyēlak | veh-yay-LAHK |
| hurleth storm a as and | וִֽ֝ישָׂעֲרֵ֗הוּ | wîśāʿărēhû | VEE-sa-uh-RAY-hoo |
| him out of his place. | מִמְּקֹמֽוֹ׃ | mimmĕqōmô | mee-meh-koh-MOH |
Cross Reference
പുറപ്പാടു് 9:23
മോശെ തന്റെ വടി ആകാശത്തേക്കു നീട്ടി; അപ്പോൾ യഹോവ ഇടിയും കല്മഴയും അയച്ചു; തീ ഭൂമിയിലേക്കു പാഞ്ഞിറങ്ങി; യഹോവ മിസ്രയീംദേശത്തിന്മേൽ കല്മഴ പെയ്യിച്ചു.
നഹൂം 1:3
യഹോവ ദീർഘക്ഷമയും മഹാശക്തിയുമുള്ളവൻ; അവൻ ഒരിക്കലും ശിക്ഷിക്കാതെ വിടുകയില്ല; യഹോവയുടെ വഴി ചുഴലിക്കാറ്റിലും കൊടുങ്കാറ്റിലും ഉണ്ടു; മേഘം അവന്റെ കാൽക്കീഴിലെ പൊടിയാകുന്നു.
ഹോശേയ 13:15
അവൻ തന്റെ സഹോദരന്മാരുടെ ഇടയിൽ ഫലപുഷ്ടിയുള്ളവനായിരുന്നാലും ഒരു കിഴക്കൻ കാറ്റു വരും; അവന്റെ ഉറവു വറ്റി കിണർ ഉണങ്ങിപ്പോകുവാൻ തക്കവണ്ണം യഹോവയുടെ കാറ്റു മരുഭൂമിയിൽനിന്നു വരും; അവൻ സകലമനോഹരവസ്തുക്കളുടെയും നിക്ഷേപത്തെ കവർന്നുകൊണ്ടുപോകും.
യിരേമ്യാവു 18:17
കിഴക്കൻ കാറ്റുകൊണ്ടെന്നപോലെ ഞാൻ അവരെ ശത്രുക്കളുടെ മുമ്പിൽ ചിതറിച്ചുകളയും; അവരുടെ അനർത്ഥദിവസത്തിൽ ഞാൻ അവർക്കു എന്റെ മുഖമല്ല, പുറമത്രേ കാണിക്കും.
സങ്കീർത്തനങ്ങൾ 83:15
നിന്റെ കൊടുങ്കാറ്റുകൊണ്ടു അവരെ പിന്തുടരേണമേ; നിന്റെ ചുഴലിക്കാറ്റുകൊണ്ടു അവരെ ഭ്രമിപ്പിക്കേണമേ.
സങ്കീർത്തനങ്ങൾ 58:9
നിങ്ങളുടെ കലങ്ങൾക്കു മുൾതീ തട്ടുമ്മുമ്പെ പച്ചയും വെന്തതുമെല്ലാം ഒരുപോലെ അവൻ ചുഴലിക്കാറ്റിനാൽ പാറ്റിക്കളയും
സങ്കീർത്തനങ്ങൾ 11:6
ദുഷ്ടന്മാരുടെമേൽ അവൻ കണികളെ വർഷിപ്പിക്കും; തീയും ഗന്ധകവും ഉഷ്ണക്കാറ്റും അവരുടെ പാനപാത്രത്തിലെ ഓഹരിയായിരിക്കും.
ഇയ്യോബ് 21:18
അവർ കാറ്റിന്നു മുമ്പിൽ താളടിപോലെയും കൊടുങ്കാറ്റു പറപ്പിക്കുന്ന പതിർപോലെയും ആകുന്നു.
ഇയ്യോബ് 7:10
അവൻ തന്റെ വീട്ടിലേക്കു മടങ്ങിവരികയില്ല; അവന്റെ ഇടം ഇനി അവനെ അറികയുമില്ല.
മത്തായി 7:27
വന്മഴ ചൊരിഞ്ഞു നദികൾ പൊങ്ങി കാറ്റു അടിച്ചു ആ വീട്ടിന്മേൽ അലെച്ചു, അതു വീണു; അതിന്റെ വീഴ്ച വലിയതായിരുന്നു.”