Jeremiah 29:10
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ബാബേലിലെ എഴുപതു സംവത്സരം കഴിഞ്ഞശേഷമേ ഞാൻ നിങ്ങളെ സന്ദർശിച്ചു ഈ സ്ഥലത്തേക്കു മടക്കിവരുത്തുമെന്നു നിങ്ങളോടുള്ള എന്റെ വചനം ഞാൻ നിവർത്തിക്കയുള്ളു.
Jeremiah 29:10 in Other Translations
King James Version (KJV)
For thus saith the LORD, That after seventy years be accomplished at Babylon I will visit you, and perform my good word toward you, in causing you to return to this place.
American Standard Version (ASV)
For thus saith Jehovah, After seventy years are accomplished for Babylon, I will visit you, and perform my good word toward you, in causing you to return to this place.
Bible in Basic English (BBE)
For this is what the Lord has said: When seventy years are ended for Babylon, I will have pity on you and give effect to my good purpose for you, causing you to come back to this place.
Darby English Bible (DBY)
For thus saith Jehovah: When seventy years shall be accomplished for Babylon I will visit you, and perform my good word toward you, in bringing you back to this place.
World English Bible (WEB)
For thus says Yahweh, After seventy years are accomplished for Babylon, I will visit you, and perform my good word toward you, in causing you to return to this place.
Young's Literal Translation (YLT)
`For thus said Jehovah, Surely at the fulness of Babylon -- seventy years -- I inspect you, and have established towards you My good word, to bring you back unto this place.
| For | כִּֽי | kî | kee |
| thus | כֹה֙ | kōh | hoh |
| saith | אָמַ֣ר | ʾāmar | ah-MAHR |
| the Lord, | יְהוָ֔ה | yĕhwâ | yeh-VA |
| That | כִּ֠י | kî | kee |
| after | לְפִ֞י | lĕpî | leh-FEE |
| seventy | מְלֹ֧את | mĕlōt | meh-LOTE |
| years | לְבָבֶ֛ל | lĕbābel | leh-va-VEL |
| be accomplished | שִׁבְעִ֥ים | šibʿîm | sheev-EEM |
| at Babylon | שָׁנָ֖ה | šānâ | sha-NA |
| I will visit | אֶפְקֹ֣ד | ʾepqōd | ef-KODE |
| perform and you, | אֶתְכֶ֑ם | ʾetkem | et-HEM |
| וַהֲקִמֹתִ֤י | wahăqimōtî | va-huh-kee-moh-TEE | |
| my good | עֲלֵיכֶם֙ | ʿălêkem | uh-lay-HEM |
| word | אֶת | ʾet | et |
| toward | דְּבָרִ֣י | dĕbārî | deh-va-REE |
| return to you causing in you, | הַטּ֔וֹב | haṭṭôb | HA-tove |
| לְהָשִׁ֣יב | lĕhāšîb | leh-ha-SHEEV | |
| to | אֶתְכֶ֔ם | ʾetkem | et-HEM |
| this | אֶל | ʾel | el |
| place. | הַמָּק֖וֹם | hammāqôm | ha-ma-KOME |
| הַזֶּֽה׃ | hazze | ha-ZEH |
Cross Reference
യിരേമ്യാവു 27:22
അവയെ ബാബേലിലേക്കു കൊണ്ടുപോകും; ഞാൻ അവരെ സന്ദർശിക്കുന്ന നാൾവരെ, അവ അവിടെ ഇരിക്കും; പിന്നത്തേതിൽ ഞാൻ അവയെ ഈ സ്ഥലത്തു മടക്കിവരുത്തും എന്നു യഹോവയുടെ അരുളപ്പാടു.
യിരേമ്യാവു 24:6
ഞാൻ എന്റെ ദൃഷ്ടി നന്മെക്കായി അവരുടെ മേൽവെച്ചു അവരെ ഈ ദേശത്തേക്കു വീണ്ടും കൊണ്ടുവരും; ഞാൻ അവരെ പണിയും, പൊളിച്ചുകളകയില്ല; അവരെ നടും, പറിച്ചുകളകയുമില്ല.
യിരേമ്യാവു 25:12
എഴുപതു സംവത്സരം തികയുമ്പോൾ, ഞാൻ ബാബേൽ രാജാവിനെയും ആ ജാതിയെയും കല്ദയരുടെ ദേശത്തെയും അവരുടെ അകൃത്യംനിമിത്തം സന്ദർശിച്ചു അതിനെ ശാശ്വതശൂന്യമാക്കിത്തീർക്കും എന്നു യഹോവയുടെ അരുളപ്പാടു.
ദാനീയേൽ 9:2
അവന്റെ വാഴ്ചയുടെ ഒന്നാം ആണ്ടിൽ തന്നേ, ദാനീയേൽ എന്ന ഞാൻ: യെരൂശലേമിന്റെ ശൂന്യാവസ്ഥ എഴുപതു സംവത്സരംകൊണ്ടു തീരും എന്നിങ്ങനെ യഹോവയുടെ അരുളപ്പാടു യിരെമ്യാപ്രവാചകന്നുണ്ടായ പ്രകാരം ഒരു കാലസംഖ്യ പുസ്തകങ്ങളിൽനിന്നു ഗ്രഹിച്ചു.
സെഫന്യാവു 2:7
തീരപ്രദേശം യെഹൂദാഗൃഹത്തിന്റെ ശേഷിപ്പിന്നു ആകും; അവർ അവിടെ മേയക്കും; അസ്കലോൻ വീടുകളിൽ അവർ വൈകുന്നേരത്തു കിടന്നുറങ്ങും; അവരുടെ ദൈവമായ യഹോവ അവരെ സന്ദർശിച്ചു അവരുടെ സ്ഥിതി മാറ്റുമല്ലോ.
സെഖർയ്യാവു 7:5
നീ ദേശത്തിലെ സകല ജനത്തോടും പുരോഹിതന്മാരോടും പറയേണ്ടതു: നിങ്ങൾ ഈ എഴുപതു സംവത്സരമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും ഉപവസിച്ചു വിലപിക്കയിൽ നിങ്ങൾ എനിക്കുവേണ്ടി തന്നേയോ ഉപവസിച്ചതു?
ദിനവൃത്താന്തം 2 36:21
യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന്നു ദേശം അതിന്റെ ശബ്ബത്തുകളെ അനുഭവിച്ചു കഴിയുവോളം തന്നേ; എഴുപതു സംവത്സരം തികയുവോളം അതു ശൂന്യമായി കിടന്ന കാലമൊക്കെയും ശബ്ബത്തു അനുഭവിച്ചു.
യിരേമ്യാവു 27:7
സകലജാതികളും അവനെയും അവന്റെ മകനെയും മകന്റെ മകനെയും അവന്റെ ദേശത്തിന്റെ കാലാവധിയാകുവോളം സേവിക്കും; അതിന്റെ ശേഷം അനേകം ജാതികളും വലിയ രാജാക്കന്മാരും അവനെക്കൊണ്ടും സേവ ചെയ്യിക്കും.
യിരേമ്യാവു 32:42
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: ഞാൻ ഈ ജനത്തിന്നു ഈ വലിയ അനർത്ഥമൊക്കെയും വരുത്തിയതുപോലെ തന്നേ ഞാൻ അവർക്കു വാഗ്ദത്തം ചെയ്തിരിക്കുന്ന എല്ലാനന്മയും അവർക്കു വരുത്തും.