യെശയ്യാ 65:18 in Malayalam

മലയാളം മലയാളം ബൈബിള്‍ യെശയ്യാ യെശയ്യാ 65 യെശയ്യാ 65:18

Isaiah 65:18
ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ‍; ഇതാ, ഞാൻ യെരൂശലേമിനെ ഉല്ലാസപ്രദമായും അതിലെ ജനത്തെ ആനന്ദപ്രദമായും സൃഷ്ടിക്കുന്നു.

Isaiah 65:17Isaiah 65Isaiah 65:19

Isaiah 65:18 in Other Translations

King James Version (KJV)
But be ye glad and rejoice for ever in that which I create: for, behold, I create Jerusalem a rejoicing, and her people a joy.

American Standard Version (ASV)
But be ye glad and rejoice for ever in that which I create; for, behold, I create Jerusalem a rejoicing, and her people a joy.

Bible in Basic English (BBE)
But men will be glad and have joy for ever in what I am making; for I am making Jerusalem a delight, and her people a joy.

Darby English Bible (DBY)
But be glad and rejoice for ever in that which I create. For behold, I create Jerusalem a rejoicing, and her people a joy.

World English Bible (WEB)
But be you glad and rejoice forever in that which I create; for, behold, I create Jerusalem a rejoicing, and her people a joy.

Young's Literal Translation (YLT)
But joy ye, and rejoice for ever, that I `am' Creator, For, lo, I am creating Jerusalem a rejoicing, And her people a joy.

But
כִּֽיkee

אִםʾimeem
be
ye
glad
שִׂ֤ישׂוּśîśûSEE-soo
and
rejoice
וְגִ֙ילוּ֙wĕgîlûveh-ɡEE-LOO
ever
for
עֲדֵיʿădêuh-DAY

עַ֔דʿadad
in
that
which
אֲשֶׁ֖רʾăšeruh-SHER
I
אֲנִ֣יʾănîuh-NEE
create:
בוֹרֵ֑אbôrēʾvoh-RAY
for,
כִּי֩kiykee
behold,
הִנְנִ֨יhinnîheen-NEE
I
create
בוֹרֵ֧אbôrēʾvoh-RAY

אֶתʾetet
Jerusalem
יְרוּשָׁלִַ֛םyĕrûšālaimyeh-roo-sha-la-EEM
rejoicing,
a
גִּילָ֖הgîlâɡee-LA
and
her
people
וְעַמָּ֥הּwĕʿammāhveh-ah-MA
a
joy.
מָשֽׂוֹשׂ׃māśôśma-SOSE

Cross Reference

സങ്കീർത്തനങ്ങൾ 98:1
യഹോവെക്കു ഒരു പുതിയ പാട്ടു പാടുവിൻ; അവൻ അത്ഭുതങ്ങളെ പ്രവർത്തിച്ചിരിക്കുന്നു; അവന്റെ വലങ്കയ്യും അവന്റെ വിശുദ്ധഭുജവും അവന്നു ജയം നേടിയിരിക്കുന്നു.

വെളിപ്പാടു 11:15
ഏഴാമത്തെ ദൂതൻ ഊതിയപ്പോൾ: ലോകരാജത്വം നമ്മുടെ കർത്താവിന്നും അവന്റെ ക്രിസ്തുവിന്നും ആയിത്തീർന്നിരിക്കുന്നു; അവൻ എന്നെന്നേക്കും വാഴും എന്നു സ്വർഗ്ഗത്തിൽ ഒരു മഹാഘോഷം ഉണ്ടായി.

യെശയ്യാ 66:10
യെരൂശലേമിനെ സ്നേഹിക്കുന്ന ഏവരുമായുള്ളോരേ, അവളോടുകൂടെ സന്തോഷിപ്പിൻ അവളെച്ചൊല്ലി ഘോഷിച്ചുല്ലസിപ്പിൻ‍; അവളെച്ചൊല്ലി ദുഃഖിക്കുന്ന ഏവരുമായുള്ളോരേ, അവളോടു കൂടെ അത്യന്തം ആനന്ദപ്പിൻ.

വെളിപ്പാടു 19:1
അനന്തരം ഞാൻ സ്വർഗ്ഗത്തിൽ വലിയോരു പുരുഷാരത്തിന്റെ മഹാഘോഷം പോലെ കേട്ടതു: ഹല്ലെലൂയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്നുള്ളതു.

തെസ്സലൊനീക്യർ 1 5:16
എപ്പോഴും സന്തോഷിപ്പിൻ;

സെഖർയ്യാവു 9:9
സീയോൻ പുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.

സെഫന്യാവു 3:14
സീയോൻ പുത്രിയേ, ഘോഷിച്ചാനന്ദിക്ക; യിസ്രായേലേ, ആർപ്പിടുക; യെരൂശലേം പുത്രിയേ, പൂർണ്ണഹൃദയത്തോടെ സന്തോഷിച്ചുല്ലസിക്ക.

യെശയ്യാ 52:7
സമാധാനത്തെ ഘോഷിച്ചു നന്മയെ സുവിശേഷിക്കയും രക്ഷയെ പ്രസിദ്ധമാക്കുകയും സീയോനോടു: നിന്റെ ദൈവം വാഴുന്നു എന്നു പറകയും ചെയ്യുന്ന സുവാർ‍ത്താദൂതന്റെ കാൽ പർ‍വ്വതങ്ങളിന്മേൽ എത്ര മനോഹരം!

യെശയ്യാ 51:11
യഹോവയുടെ വിമുക്തന്മാർ‍ ഉല്ലാസഘോഷത്തോടെ സീയോനിലേക്കു മടങ്ങിവരും; നിത്യാനന്ദം അവരുടെ തലയിൽ ഉണ്ടായിരിക്കും; അവർ‍ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും ഞരക്കവും ഓടിപ്പോകും.

യെശയ്യാ 49:13
ആകാശമേ, ഘോഷിച്ചുല്ലസിക്ക; ഭൂമിയേ, ആനന്ദിക്ക; പർവ്വതങ്ങളേ, പൊട്ടി ആർക്കുവിൻ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിക്കുന്നു; തന്റെ അരിഷ്ടന്മാരോടു കരുണ കാണിക്കുന്നു.

യെശയ്യാ 44:23
ആകശമേ, ഘോഷിച്ചുല്ലസിക്ക; യഹോവ ഇതു ചെയ്തിരിക്കുന്നു ഭൂമിയുടെ അധോഭാഗങ്ങളേ, ആർത്തുകൊൾവിൻ; പർവ്വതങ്ങളും വനവും സകലവൃക്ഷങ്ങളും ആയുള്ളോവേ, പൊട്ടിയാർക്കുവിൻ; യഹോവ യാക്കോബിനെ വീണ്ടെടുത്തു യിസ്രായേലിൽ തന്നെത്താൻ മഹത്വപ്പെടുത്തുന്നു.

യെശയ്യാ 25:9
അന്നാളിൽ: ഇതാ, നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നതു; അവൻ നമ്മെ രക്ഷിക്കും; അവൻ തന്നേ യഹോവ; അവനെയത്രേ നാം കാത്തിരുന്നതു; അവന്റെ രക്ഷയിൽ നമുക്കു ആനന്ദിച്ചു സന്തോഷിക്കാം എന്നു അവർ പറയും.

യെശയ്യാ 12:4
അന്നാളിൽ നിങ്ങൾ പറയുന്നതു: യഹോവെക്കു സ്തോത്രം ചെയ്‍വിൻ; അവന്റെ നാമത്തെ വിളിച്ചപേക്ഷിപ്പിൻ; ജാതികളുടെ ഇടയിൽ അവന്റെ പ്രവൃത്തികളെ അറിയിപ്പിൻ; അവന്റെ നാമം ഉന്നതമായിരിക്കുന്നു എന്നു പ്രസ്താവിപ്പിൻ.

സങ്കീർത്തനങ്ങൾ 96:10
യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയിൽ പറവിൻ; ഭൂലോകവും ഇളകാതെ ഉറെച്ചുനില്ക്കുന്നു; അവൻ ജാതികളെ നേരോടെ വിധിക്കും.

സങ്കീർത്തനങ്ങൾ 67:3
ദൈവമേ, ജാതികൾ നിന്നെ സ്തുതിക്കും; സകലജാതികളും നിന്നെ സ്തുതിക്കും.

യെശയ്യാ 42:10
സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിൽ ഉള്ള സകലവും ദ്വീപുകളും അവയിലെ നിവാസികളും ആയുള്ളോരേ, യഹോവെക്കു ഒരു പുതിയ പാട്ടും ഭൂമിയുടെ അറ്റത്തുനിന്നു അവന്നു സ്തുതിയും പാടുവിൻ.