യെശയ്യാ 37:10
നിങ്ങൾ യെഹൂദാരാജാവായ ഹിസ്കീയാവോടു പറയേണ്ടതു: യെരൂശലേം അശ്ശൂർരാജാവിന്റെ കയ്യിൽ ഏല്പിച്ചുകളകയില്ല എന്നു നീ ആശ്രയിക്കുന്ന നിന്റെ ദൈവം നിന്നെ ചതിക്കരുതു.
Thus | כֹּ֣ה | kō | koh |
shall ye speak | תֹאמְר֗וּן | tōʾmĕrûn | toh-meh-ROON |
to | אֶל | ʾel | el |
Hezekiah | חִזְקִיָּ֤הוּ | ḥizqiyyāhû | heez-kee-YA-hoo |
king | מֶֽלֶךְ | melek | MEH-lek |
Judah, of | יְהוּדָה֙ | yĕhûdāh | yeh-hoo-DA |
saying, | לֵאמֹ֔ר | lēʾmōr | lay-MORE |
Let not | אַל | ʾal | al |
thy God, | יַשִּׁאֲךָ֣ | yaššiʾăkā | ya-shee-uh-HA |
in whom | אֱלֹהֶ֔יךָ | ʾĕlōhêkā | ay-loh-HAY-ha |
thou | אֲשֶׁ֥ר | ʾăšer | uh-SHER |
trustest, | אַתָּ֛ה | ʾattâ | ah-TA |
deceive | בּוֹטֵ֥חַ | bôṭēaḥ | boh-TAY-ak |
thee, saying, | בּ֖וֹ | bô | boh |
Jerusalem | לֵאמֹ֑ר | lēʾmōr | lay-MORE |
shall not | לֹ֤א | lōʾ | loh |
be given | תִנָּתֵן֙ | tinnātēn | tee-na-TANE |
hand the into | יְר֣וּשָׁלִַ֔ם | yĕrûšālaim | yeh-ROO-sha-la-EEM |
of the king | בְּיַ֖ד | bĕyad | beh-YAHD |
of Assyria. | מֶ֥לֶךְ | melek | MEH-lek |
אַשּֽׁוּר׃ | ʾaššûr | ah-shoor |
Cross Reference
യെശയ്യാ 36:15
യഹോവ നമ്മെ നിശ്ചയിമായി വിടുവിക്കും; ഈ നഗരം അശ്ശൂർരാജാവിന്റെ കയ്യിൽ ഏല്പിക്കയില്ല എന്നു പറഞ്ഞു ഹിസ്കീയാവു നിങ്ങളെ യഹോവയിൽ ആശ്രയിക്കുമാറാക്കുകയും അരുതു.
രാജാക്കന്മാർ 2 18:5
അവൻ യിസ്രായേലിന്റെ ദൈവമായ യഹോവയിൽ ആശ്രയിച്ചു; അവന്നു മുമ്പും പിമ്പും ഉണ്ടായിരുന്ന സകല യെഹൂദാരാജാക്കന്മാരിലും ആരും അവനോടു തുല്യനായിരുന്നില്ല.
രാജാക്കന്മാർ 2 19:10
നിങ്ങൾ യെഹൂദാരാജാവായ ഹിസ്കീയാവോടു പറയേണ്ടതു: യെരൂശലേം അശ്ശൂർ രാജാവിന്റെ കയ്യിൽ ഏല്പിച്ചുകളകയില്ല എന്നു നീ ആശ്രയിക്കുന്ന നിന്റെ ദൈവം നിന്നെ ചതിക്കരുതു.
ദിനവൃത്താന്തം 2 32:7
ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിൻ; അശ്ശൂർരാജാവിനെയും അവനോടു കൂടെയുള്ള സകലപുരുഷാരത്തെയും ഭയപ്പെടരുതു; നിങ്ങൾ ഭ്രമിക്കരുതു; അവനോടുകൂടെയുള്ളതിലും വലിയൊരുവൻ നമ്മോടുകൂടെ ഉണ്ടു.
ദിനവൃത്താന്തം 2 32:15
ആകയാൽ യെഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; ഇങ്ങനെ നിങ്ങളെ വശീകരിക്കരുതു; നിങ്ങൾ അവനെ വിശ്വസിക്കയും അരുതു; യാതൊരു ജാതിയുടെയോ രാജ്യത്തിന്റെയോ ദേവന്നും തന്റെ ജനത്തെ എന്റെ കയ്യിൽ നിന്നും എന്റെ പിതാക്കന്മാരുടെ കയ്യിൽനിന്നും വിടുവിപ്പാൻ കഴിഞ്ഞിട്ടില്ല; പിന്നെ നിങ്ങളുടെ ദൈവം നിങ്ങളെ എന്റെ കയ്യിൽ നിന്നു വിടുവിക്കുന്നതു എങ്ങനെ?
സങ്കീർത്തനങ്ങൾ 22:8
യഹോവയിങ്കൽ നിന്നെത്തന്നേ സമർപ്പിക്ക! അവൻ അവനെ രക്ഷിക്കട്ടെ! അവൻ അവനെ വിടുവിക്കട്ടെ! അവനിൽ പ്രസാദമുണ്ടല്ലോ.
യെശയ്യാ 36:4
രബ്-ശാക്കേ അവരോടു പറഞ്ഞതെന്തെന്നാൽ: നിങ്ങൾ ഹിസ്കീയാവോടു പറയേണ്ടതു: അശ്ശൂർ രാജാവായ മഹാരാജാവു ഇപ്രകാരം കല്പിക്കുന്നു: നീ ആശ്രയിച്ചിരിക്കുന്ന ഈ ആശ്രയം എന്തു?
യെശയ്യാ 36:20
യഹോവ യെരൂശലേമിനെ എന്റെ കയ്യിൽനിന്നു വിടുവിപ്പാൻ ആ ദേശങ്ങളിലെ സകല ദേവന്മാരിലും വെച്ചു ഒരുത്തൻ തന്റെ ദേശത്തെ എന്റെ കയ്യിൽ നിന്നു വിടുവിച്ചുവോ?
മത്തായി 27:43
അവൻ ദൈവത്തിൽ ആശ്രയിക്കുന്നു; അവന്നു ഇവനിൽ പ്രസാദമുണ്ടെങ്കിൽ ഇപ്പോൾ വിടുവിക്കട്ടെ; ഞാൻ ദൈവപുത്രൻ എന്നു അവൻ പറഞ്ഞുവല്ലോ എന്നു പറഞ്ഞു.