ഹോശേയ 9:13 in Malayalam

മലയാളം മലയാളം ബൈബിള്‍ ഹോശേയ ഹോശേയ 9 ഹോശേയ 9:13

Hosea 9:13
ഞാൻ എഫ്രയീമിനെ സോർവരെ കണ്ടെടത്തോളം അതു മനോഹരസ്ഥലത്തുള്ളോരു നടുതല ആകുന്നു; എങ്കിലും എഫ്രയീം തന്റെ മക്കളെ ഘാതകന്റെ അടുക്കൽ പുറത്തു കൊണ്ടുചെല്ലേണ്ടിവരും.

Hosea 9:12Hosea 9Hosea 9:14

Hosea 9:13 in Other Translations

King James Version (KJV)
Ephraim, as I saw Tyrus, is planted in a pleasant place: but Ephraim shall bring forth his children to the murderer.

American Standard Version (ASV)
Ephraim, like as I have seen Tyre, is planted in a pleasant place: but Ephraim shall bring out his children to the slayer.

Bible in Basic English (BBE)
As I have seen a beast whose young have been taken from her, so Ephraim will give birth to children only for them to be put to death.

Darby English Bible (DBY)
Ephraim, as I saw [him], was a Tyre planted in a beautiful place; but Ephraim shall bring forth his children to the slayer.

World English Bible (WEB)
Ephraim, like I have seen Tyre, is planted in a pleasant place; But Ephraim will bring out his children to the killer.

Young's Literal Translation (YLT)
Ephraim! when I have looked to the rock, Is planted in comeliness, And Ephraim `is' to bring out unto a slayer his sons.

Ephraim,
אֶפְרַ֛יִםʾeprayimef-RA-yeem
as
כַּאֲשֶׁרkaʾăšerka-uh-SHER
I
saw
רָאִ֥יתִיrāʾîtîra-EE-tee
Tyrus,
לְצ֖וֹרlĕṣôrleh-TSORE
is
planted
שְׁתוּלָ֣הšĕtûlâsheh-too-LA
place:
pleasant
a
in
בְנָוֶ֑הbĕnāweveh-na-VEH
but
Ephraim
וְאֶפְרַ֕יִםwĕʾeprayimveh-ef-RA-yeem
forth
bring
shall
לְהוֹצִ֥יאlĕhôṣîʾleh-hoh-TSEE
his
children
אֶלʾelel
to
הֹרֵ֖גhōrēghoh-RAɡE
the
murderer.
בָּנָֽיו׃bānāywba-NAIV

Cross Reference

യേഹേസ്കേൽ 26:1
പതിനൊന്നാം ആണ്ടു ഒന്നാം തിയ്യതി യഹോവയുടെ അരുളപ്പാടു എനിക്കുണ്ടായതെന്തെന്നാൽ:

യേഹേസ്കേൽ 27:3
തുറമുഖങ്ങളിൽ പാർക്കുന്നവളും ഏറിയ ദ്വീപുകളിലെ ജാതികളുടെ വ്യാപാരിയും ആയുള്ളോവേ, യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സോരേ, ഞാൻ പൂർണ്ണസുന്ദരിയാകുന്നു എന്നു നീ പറഞ്ഞിരിക്കുന്നു.

രാജാക്കന്മാർ 2 15:16
മെനഹേം തിപ്സഹും അതിലുള്ള സകലവും തിർസ്സാതൊട്ടു അതിന്നു ചേർന്ന പ്രദേശങ്ങളും ശൂന്യമാക്കി; അവർ പട്ടണവാതിൽ തുറന്നു കൊടുക്കായ്കയാൽ അവൻ അതിനെ ശൂന്യമാക്കുകയും അതിലെ ഗർഭിണികളെയൊക്കെയും പിളർന്നുകളകയും ചെയ്തു.

യിരേമ്യാവു 9:21
വിശാലസ്ഥലത്തുനിന്നു പൈതങ്ങളെയും വീഥികളിൽനിന്നു യുവാക്കളെയും ഛേദിച്ചുകളയേണ്ടതിന്നു മരണം നമ്മുടെ കിളിവാതിലുകളിൽകൂടി കയറി നമ്മുടെ അരമനകളിലേക്കു പ്രവേശിച്ചിരിക്കുന്നു.

ഹോശേയ 9:16
എഫ്രയീമിന്നു പുഴുക്കുത്തു പിടിച്ചു; അവരുടെ വേർ ഉണങ്ങിപ്പോയി; അവർ ഫലം കായിക്കയില്ല; അവർ പ്രസവിച്ചാലും ഞാൻ അവരുടെ ഇഷ്ടകരമായ ഗർഭഫലത്തെ കൊന്നുകളയും.

ഹോശേയ 10:14
അതുകൊണ്ടു നിന്റെ ജനത്തിന്റെ ഇടയിൽ ഒരു കലഹം ഉണ്ടാകും; യുദ്ധദിവസത്തിൽ ശൽമാൻ ബേത്ത്-അർബ്ബേലിനെ നശിപ്പിച്ചതുപോലെ നിന്റെ എല്ലാ കോട്ടകൾക്കും നാശം വരും; അവർ അമ്മയെ മക്കളോടുകൂടെ തകർത്തുകളഞ്ഞുവല്ലോ.

ഹോശേയ 13:8
കുട്ടികൾ പൊയ്പോയ കരടിയെപ്പോലെ ഞാൻ അവരെ എതിരിട്ടു അവരുടെ ഹൃദയത്തിന്റെ നെയ്‍വല കീറിക്കളയും; അവിടെവെച്ചു ഞാൻ അവരെ ഒരു സിംഹംപോലെ തിന്നുകളയും; കാട്ടുമൃഗം അവരെ കടിച്ചുകീറും.

ഹോശേയ 13:16
ശമർയ്യാ തന്റെ ദൈവത്തോടു മത്സരിച്ചതുകൊണ്ടു അവൾ തന്റെ അകൃത്യം വഹിക്കേണ്ടിവരും; അവർ വാൾകൊണ്ടു വീഴും; അവരുടെ ശിശുക്കളെ അവർ തകർത്തുകളയും; അവരുടെ ഗർഭിണികളുടെ ഉദരം പിളർന്നുകളയും.

ആമോസ് 7:17
അതുകൊണ്ടു യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിന്റെ ഭാര്യ നഗരത്തിൽ വേശ്യയാകും; നിന്റെ പുത്രന്മാരും പുത്രിമാരും വാൾകൊണ്ടു വീഴും; നിന്റെ ദേശം അളവു നൂൽകൊണ്ടു വിഭാഗിക്കപ്പെടും; നീയോ ഒരു അശുദ്ധദേശത്തുവെച്ചു മരിക്കും; യിസ്രായേൽ സ്വദേശം വിട്ടു പ്രവാസത്തിലേക്കു പോകേണ്ടിവരും.