Ezekiel 27:36
ജാതികളിലെ വ്യാപാരികൾ നിന്നെക്കുറിച്ചു ചൂളകുത്തുന്നു: നിനക്കു ശീഘ്രനാശം ഭവിച്ചു നീ സദാകാലത്തേക്കും ഇല്ലാതെയാകും.
Ezekiel 27:36 in Other Translations
King James Version (KJV)
The merchants among the people shall hiss at thee; thou shalt be a terror, and never shalt be any more.
American Standard Version (ASV)
The merchants among the peoples hiss at thee; thou art become a terror, and thou shalt nevermore have any being.
Bible in Basic English (BBE)
Those who do business among the peoples make sounds of surprise at you; you have become a thing of fear, you have come to an end for ever.
Darby English Bible (DBY)
The merchants among the peoples hiss at thee; thou art become a terror, and thou shalt never be any more.
World English Bible (WEB)
The merchants among the peoples hiss at you; you are become a terror, and you shall nevermore have any being.
Young's Literal Translation (YLT)
Merchants among the peoples have shrieked for thee, Wastes thou hast been, and thou art not -- to the age!'
| The merchants | סֹֽחֲרִים֙ | sōḥărîm | soh-huh-REEM |
| among the people | בָּ֣עַמִּ֔ים | bāʿammîm | BA-ah-MEEM |
| hiss shall | שָׁרְק֖וּ | šorqû | shore-KOO |
| at | עָלָ֑יִךְ | ʿālāyik | ah-LA-yeek |
| be shalt thou thee; | בַּלָּה֣וֹת | ballāhôt | ba-la-HOTE |
| a terror, | הָיִ֔ית | hāyît | ha-YEET |
| never and | וְאֵינֵ֖ךְ | wĕʾênēk | veh-ay-NAKE |
| shalt be any more. | עַד | ʿad | ad |
| עוֹלָֽם׃ | ʿôlām | oh-LAHM |
Cross Reference
യിരേമ്യാവു 18:16
അവർ അവരുടെ ദേശത്തെ ശൂന്യവും നിത്യപരിഹാസവും ആക്കുന്നു; അതിൽകൂടി കടന്നു പോകുന്ന ഏവനും സ്തംഭിച്ചു തലകുലുക്കും.
സെഫന്യാവു 2:15
ഞാനേയുള്ളു; ഞാനല്ലാതെ മറ്റാരുമില്ല എന്നു ഹൃദയത്തിൽ പറഞ്ഞു നിർഭയം വസിച്ചിരുന്ന ഉല്ലസിതനഗരം ഇതു തന്നേ; ഇതു ശൂന്യവും മൃഗങ്ങൾക്കു കിടപ്പിടവുമായ്തീർന്നതെങ്ങനെ; അതിന്നരികെ കൂടിപോകുന്ന ഏവനും ചൂളകത്തി കൈ കുലുക്കും.
യേഹേസ്കേൽ 26:21
ഞാൻ നിന്നെ ശീഘ്രനാശത്തിന്നു ഏല്പിക്കും; നീ ഇല്ലാതെ ആയ്പോകും; നിന്നെ അന്വേഷിച്ചാലും ഇനി ഒരിക്കലും നിന്നെ കണ്ടെത്തുകയില്ല എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
യിരേമ്യാവു 19:8
ഞാൻ ഈ നഗരത്തെ സ്തംഭനത്തിന്നും പരിഹാസത്തിന്നും വിഷയമാക്കിത്തീർക്കും; അതിന്നരികെ കടന്നുപോകുന്ന ഏവനും സ്തംഭിച്ചു അതിന്നു നേരിട്ട സകല ബാധകളും നിമിത്തം ചൂളകുത്തും.
സങ്കീർത്തനങ്ങൾ 37:36
ഞാൻ പിന്നെ അതിലെ പോയപ്പോൾ അവൻ ഇല്ല; ഞാൻ അന്വേഷിച്ചു, അവനെ കണ്ടതുമില്ല.
സങ്കീർത്തനങ്ങൾ 37:10
കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടൻ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല.
യേഹേസ്കേൽ 26:14
ഞാൻ നിന്നെ വെറുമ്പാറയാക്കും; നീ വലവിരിപ്പാനുള്ള സ്ഥലമായ്തീരും; നിന്നെ ഇനി പണികയില്ല; യഹോവയായ ഞാൻ അതു കല്പിച്ചിരിക്കുന്നു എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാടു.
യേഹേസ്കേൽ 26:2
മനുഷ്യപുത്രാ, യെരൂശലേമിനെക്കുറിച്ചു: നന്നായി, ജാതികളുടെ വാതിലായിരുന്നവൾ തകർന്നുപോയി; അവർ എങ്കലേക്കു തിരിഞ്ഞിരിക്കുന്നു; അവൾ ശൂന്യമായ്തീർന്നിരിക്കയാൽ ഞാൻ നിറയും എന്നു സോർ പറയുന്നതുകൊണ്ടു
വിലാപങ്ങൾ 2:15
കടന്നുപോകുന്ന ഏവരും നിന്നെ നോക്കി കൈ കൊട്ടുന്നു; അവർ യെരൂശലേംപുത്രിയെച്ചൊല്ലി ചൂളകുത്തി തലകുലുക്കി: സൌന്ദര്യപൂർത്തി എന്നും സർവ്വമഹീതലമോദം എന്നും വിളിച്ചുവന്ന നഗരം ഇതു തന്നേയോ എന്നു ചോദിക്കുന്നു.
യിരേമ്യാവു 50:13
യഹോവയുടെ ക്രോധം ഹേതുവായി അതു നിവാസികൾ ഇല്ലാതെ അശേഷം ശൂന്യമായിത്തീരും; ബാബേലിന്നരികത്തു കൂടി കടന്നുപോകുന്ന ഏവരും സ്തംഭിച്ചു അതിന്റെ സകല ബാധകളും നിമിത്തം ചൂളുകുത്തും.
യിരേമ്യാവു 49:17
എദോം സ്തംഭനവിഷയമായ്തീരും; അതിന്നരികത്തുകൂടി കടന്നുപോകുന്ന ഏവരും സ്തംഭിച്ചു അതിന്റെ സകലബാധകളും നിമിത്തം ചൂളകുത്തും.
രാജാക്കന്മാർ 1 9:8
ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെ കണ്ടു സ്തംഭിച്ചു ചൂളകുത്തി: യഹോവ ഈ ദേശത്തിന്നും ഈ ആലയത്തിന്നും ഇങ്ങനെ വരുത്തിയതു എന്തു എന്നു ചോദിക്കും.