പുറപ്പാടു് 10:19
യഹോവ മഹാശക്തിയുള്ളോരു പടിഞ്ഞാറൻ കാറ്റു അടിപ്പിച്ചു; അതു വെട്ടുക്കിളിയെ എടുത്തു ചെങ്കടലിൽ ഇട്ടുകളഞ്ഞു. മിസ്രയീംരാജ്യത്തെങ്ങും ഒരു വെട്ടുക്കിളിപോലും ശേഷിച്ചില്ല.
And the Lord | וַיַּֽהֲפֹ֨ךְ | wayyahăpōk | va-ya-huh-FOKE |
turned | יְהוָ֤ה | yĕhwâ | yeh-VA |
a mighty | רֽוּחַ | rûaḥ | ROO-ak |
strong | יָם֙ | yām | yahm |
west | חָזָ֣ק | ḥāzāq | ha-ZAHK |
wind, | מְאֹ֔ד | mĕʾōd | meh-ODE |
which took away | וַיִּשָּׂא֙ | wayyiśśāʾ | va-yee-SA |
אֶת | ʾet | et | |
the locusts, | הָ֣אַרְבֶּ֔ה | hāʾarbe | HA-ar-BEH |
cast and | וַיִּתְקָעֵ֖הוּ | wayyitqāʿēhû | va-yeet-ka-A-hoo |
them into the Red | יָ֣מָּה | yāmmâ | YA-ma |
sea; | סּ֑וּף | sûp | soof |
there remained | לֹ֤א | lōʾ | loh |
not | נִשְׁאַר֙ | nišʾar | neesh-AR |
one | אַרְבֶּ֣ה | ʾarbe | ar-BEH |
locust | אֶחָ֔ד | ʾeḥād | eh-HAHD |
in all | בְּכֹ֖ל | bĕkōl | beh-HOLE |
the coasts | גְּב֥וּל | gĕbûl | ɡeh-VOOL |
of Egypt. | מִצְרָֽיִם׃ | miṣrāyim | meets-RA-yeem |
Cross Reference
യോവേൽ 2:20
വടക്കുനിന്നുള്ള ശത്രുവിനെ ഞാൻ നിങ്ങളുടെ ഇടയിൽനിന്നു ദൂരത്താക്കി വരണ്ടതും ശൂന്യവുമായോരു ദേശത്തേക്കു നീക്കി, അവന്റെ മുൻപടയെ കിഴക്കെ കടലിലും അവന്റെ പിൻപടയെ പടിഞ്ഞാറെ കടലിലും ഇട്ടുകളയും; അവൻ വമ്പു കാട്ടിയിരിക്കകൊണ്ടു അവന്റെ ദുർഗ്ഗന്ധം പൊങ്ങുകയും നാറ്റം കയറുകയും ചെയ്യും.
പുറപ്പാടു് 13:18
ചെങ്കടലരികെയുള്ള മരുഭൂമിയിൽകൂടി ദൈവം ജനത്തെ ചുറ്റിനടത്തി. യിസ്രായേൽമക്കൾ മിസ്രയീംദേശത്തുനിന്നു യുദ്ധസന്നദ്ധരായി പുറപ്പെട്ടു.
പുറപ്പാടു് 15:4
ഫറവോന്റെ രഥങ്ങളെയും സൈന്യത്തെയും അവൻ കടലിൽ തള്ളിയിട്ടു; അവന്റെ രഥിപ്രവരന്മാർ ചെങ്കടലിൽ മുങ്ങിപ്പോയി.
എബ്രായർ 11:29
വിശ്വാസത്താൽ അവർ കരയിൽ എന്നപോലെ ചെങ്കടലിൽ കൂടി കടന്നു; അതു മിസ്രയീമ്യർ ചെയ്‍വാൻ നോക്കീട്ടു മുങ്ങിപ്പോയി.