സഭാപ്രസംഗി 7:8 in Malayalam

മലയാളം മലയാളം ബൈബിള്‍ സഭാപ്രസംഗി സഭാപ്രസംഗി 7 സഭാപ്രസംഗി 7:8

Ecclesiastes 7:8
ഒരു കാര്യത്തിന്റെ ആരംഭത്തെക്കാൾ അതിന്റെ അവസാനം നല്ലതു; ഗർവ്വമാനസനെക്കാൾ ക്ഷമാമാനസൻ ശ്രേഷ്ഠൻ.

Ecclesiastes 7:7Ecclesiastes 7Ecclesiastes 7:9

Ecclesiastes 7:8 in Other Translations

King James Version (KJV)
Better is the end of a thing than the beginning thereof: and the patient in spirit is better than the proud in spirit.

American Standard Version (ASV)
Better is the end of a thing than the beginning thereof; `and' the patient in spirit is better than the proud in spirit.

Bible in Basic English (BBE)
The end of a thing is better than its start, and a gentle spirit is better than pride.

Darby English Bible (DBY)
Better is the end of a thing than its beginning; better is a patient spirit than a proud spirit.

World English Bible (WEB)
Better is the end of a thing than its beginning. The patient in spirit is better than the proud in spirit.

Young's Literal Translation (YLT)
Better `is' the latter end of a thing than its beginning, Better `is' the patient of spirit, than the haughty of spirit.

Better
ט֛וֹבṭôbtove
is
the
end
אַחֲרִ֥יתʾaḥărîtah-huh-REET
thing
a
of
דָּבָ֖רdābārda-VAHR
than
the
beginning
מֵֽרֵאשִׁית֑וֹmērēʾšîtômay-ray-shee-TOH
patient
the
and
thereof:
ט֥וֹבṭôbtove
in
spirit
אֶֽרֶךְʾerekEH-rek
better
is
ר֖וּחַrûaḥROO-ak
than
the
proud
מִגְּבַהּmiggĕbahmee-ɡeh-VA
in
spirit.
רֽוּחַ׃rûaḥROO-ak

Cross Reference

സദൃശ്യവാക്യങ്ങൾ 14:29
ദീർഘക്ഷമയുള്ളവൻ മഹാബുദ്ധിമാൻ; മുൻകോപിയോ ഭോഷത്വം ഉയർത്തുന്നു.

എബ്രായർ 10:36
ദൈവേഷ്ടം ചെയ്തു വാഗ്ദത്തം പ്രാപിപ്പാൻ സഹിഷ്ണത നിങ്ങൾക്കു ആവശ്യം.

പത്രൊസ് 1 1:13
ആകയാൽ നിങ്ങളുടെ മനസ്സു ഉറപ്പിച്ചു നിർമ്മദരായി യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയിങ്കൽ നിങ്ങൾക്കു വരുവാനുള്ള കൃപയിൽ പൂർണ്ണ പ്രത്യാശ വെച്ചുകൊൾവിൻ.

യാക്കോബ് 5:8
നിങ്ങളും ദീർഘക്ഷമയോടിരിപ്പിൻ; നിങ്ങളുടെ ഹൃദയം സ്ഥിരമാക്കുവിൻ; കർത്താവിന്റെ പ്രത്യക്ഷത സമീപിച്ചിരിക്കുന്നു.

റോമർ 2:7
നല്ല പ്രവൃത്തിക്കു വേണ്ടുന്ന സ്ഥിരത പൂണ്ടു തേജസ്സും മാനവും അക്ഷയതയും അന്വേഷിക്കുന്നവർക്കു

ലൂക്കോസ് 21:19
നിങ്ങൾ ക്ഷമകൊണ്ടു നിങ്ങളുടെ പ്രാണനെ നേടും.

സദൃശ്യവാക്യങ്ങൾ 28:25
അത്യാഗ്രഹമുള്ളവൻ വഴക്കുണ്ടാക്കുന്നു; യഹോവയിൽ ആശ്രയിക്കുന്നവനോ പുഷ്ടി പ്രാപിക്കും.

സദൃശ്യവാക്യങ്ങൾ 16:32
ദീർഘക്ഷമയുള്ളവൻ യുദ്ധവീരനിലും ജിതമാനസൻ പട്ടണം പിടിക്കുന്നവനിലും ശ്രേഷ്ഠൻ.

പത്രൊസ് 1 5:5
അവ്വണ്ണം ഇളയവരേ, മൂപ്പന്മാർക്കു കീഴടങ്ങുവിൻ. എല്ലാവരും തമ്മിൽ തമ്മിൽ കീഴടങ്ങി താഴ്മ ധരിച്ചുകൊൾവിൻ; ദൈവം നിഗളികളോടു എതിർത്തുനില്ക്കുന്നു; താഴ്മയുള്ളവർക്കോ കൃപ നല്കുന്നു;

പത്രൊസ് 1 2:20
നിങ്ങൾ കുറ്റം ചെയ്തിട്ടു അടികൊള്ളുന്നതു സഹിച്ചാൽ എന്തു യശസ്സുള്ളു? അല്ല, നന്മ ചെയ്തിട്ടു കഷ്ടം സഹിച്ചാൽ അതു ദൈവത്തിന്നു പ്രസാദം.

യാക്കോബ് 5:11
സഹിഷ്ണത കാണിച്ചവരെ നാം ഭാഗ്യവാന്മാർ എന്നു പുകഴ്ത്തുന്നു. യോബിന്റെ സഹിഷ്ണത നിങ്ങൾ കേട്ടും കർത്താവു വരുത്തിയ അവസാനം കണ്ടുമിരിക്കുന്നു; കർത്താവു മഹാ കരുണയും മനസ്സലിവുമുള്ളവനല്ലോ.

എഫെസ്യർ 4:2
പൂർണ്ണവിനയത്തോടും സൌമ്യതയോടും ദീർഘക്ഷമയോടുംകൂടെ നടക്കയും സ്നേഹത്തിൽ അന്യോന്യം പൊറുക്കയും

ഗലാത്യർ 5:22
ആത്മാവിന്റെ ഫലമോ: സ്നേഹം, സന്തോഷം, സമാധാനം, ദീർഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,

ലൂക്കോസ് 16:25
അബ്രാഹാം: മകനേ, നിന്റെ ആയുസ്സിൽ നീ നന്മയും ലാസർ അവ്വണ്ണം തിന്മയും പ്രാപിച്ചു എന്നു ഓർക്ക; ഇപ്പോൾ അവൻ ഇവിടെ ആശ്വസിക്കുന്നു: നീയോ വേദന അനുഭവിക്കുന്നു.

യെശയ്യാ 10:28
അവൻ അയ്യാത്തിൽ എത്തി, മിഗ്രോനിൽകൂടി കടന്നു; മിക്മാശിൽ തന്റെ പടക്കോപ്പു വെച്ചിരിക്കുന്നു.

യെശയ്യാ 10:24
അതുകൊണ്ടു സൈന്യങ്ങളുടെ യഹോവയായ കർത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: സീയോനിൽ വസിക്കുന്ന എന്റെ ജനമേ, അശ്ശൂർ വടികൊണ്ടു നിന്നെ അടിക്കയും മിസ്രയീമിലെ വിധത്തിൽ നിന്റെ നേരെ ചൂരൽ ഓങ്ങുകയും ചെയ്താലും നീ അവനെ ഭയപ്പെടേണ്ടാ.

സദൃശ്യവാക്യങ്ങൾ 15:18
ക്രോധമുള്ള കലഹം ഉണ്ടാക്കുന്നു; ദീർഘക്ഷമയുള്ളവനോ കലഹം ശമിപ്പിക്കുന്നു.

സദൃശ്യവാക്യങ്ങൾ 13:10
അഹങ്കാരംകൊണ്ടു വിവാദംമാത്രം ഉണ്ടാകുന്നു; ആലോചന കേൾക്കുന്നവരുടെ പക്കലോ ജ്ഞാനം ഉണ്ടു;

സങ്കീർത്തനങ്ങൾ 126:5
കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും.