Psalm 77:9
ദൈവം കൃപ കാണിപ്പാൻ മറന്നിരിക്കുന്നുവോ? അവൻ കോപത്തിൽ തന്റെ കരുണ അടെച്ചുകളഞ്ഞിരിക്കുന്നുവോ? സേലാ.
Psalm 77:9 in Other Translations
King James Version (KJV)
Hath God forgotten to be gracious? hath he in anger shut up his tender mercies? Selah.
American Standard Version (ASV)
Hath God forgotten to be gracious? Hath he in anger shut up his tender mercies? Selah
Bible in Basic English (BBE)
Has God put away the memory of his pity? are his mercies shut up by his wrath? (Selah.)
Darby English Bible (DBY)
Hath ùGod forgotten to be gracious? or hath he in anger shut up his tender mercies? Selah.
Webster's Bible (WBT)
Is his mercy wholly gone for ever? doth his promise fail for evermore?
World English Bible (WEB)
Has God forgotten to be gracious? Has he, in anger, withheld his compassion?" Selah.
Young's Literal Translation (YLT)
Hath God forgotten `His' favours? Hath He shut up in anger His mercies? Selah.
| Hath God | הֲשָׁכַ֣ח | hăšākaḥ | huh-sha-HAHK |
| forgotten | חַנּ֣וֹת | ḥannôt | HA-note |
| to be gracious? | אֵ֑ל | ʾēl | ale |
| anger in he hath | אִם | ʾim | eem |
| shut up | קָפַ֥ץ | qāpaṣ | ka-FAHTS |
| his tender mercies? | בְּ֝אַ֗ף | bĕʾap | BEH-AF |
| Selah. | רַחֲמָ֥יו | raḥămāyw | ra-huh-MAV |
| סֶֽלָה׃ | selâ | SEH-la |
Cross Reference
യെശയ്യാ 49:14
സീയോനോ: യഹോവ എന്നെ ഉപേക്ഷിച്ചു, കർത്താവു എന്നെ മറന്നുകളഞ്ഞു എന്നു പറയുന്നു.
സങ്കീർത്തനങ്ങൾ 25:6
യഹോവേ, നിന്റെ കരുണയും ദയയും ഓർക്കേണമേ; അവ പണ്ടുപണ്ടേയുള്ളവയല്ലോ.
സങ്കീർത്തനങ്ങൾ 40:11
യഹോവേ, നിന്റെ കരുണ നീ എനിക്കു അടെച്ചുകളയില്ല; നിന്റെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും.
സങ്കീർത്തനങ്ങൾ 51:1
ദൈവമേ, നിന്റെ ദയെക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ.
യെശയ്യാ 40:27
എന്നാൽ എന്റെ വഴി യഹോവെക്കു മറഞ്ഞിരിക്കുന്നു; എന്റെ ന്യായം എന്റെ ദൈവം കാണാതെ കടന്നുപോയിരിക്കുന്നു എന്നു, യാക്കോബേ, നീ പറകയും യിസ്രായേലേ, നീ സംസാരിക്കയും ചെയ്യുന്നതെന്തു?
യെശയ്യാ 63:15
സ്വർഗ്ഗത്തിൽ നിന്നു നോക്കി, വിശുദ്ധിയും മഹത്വവുമുള്ള നിന്റെ വാസസ്ഥലത്തുനിന്നു കടാക്ഷിക്കേണമേ! നിന്റെ തീക്ഷ്ണതയും വീര്യപ്രവൃത്തികളും എവിടെ? നിന്റെ മനസ്സലിവും കരുണയും എന്നോടു കാണിക്കാതവണ്ണം നീ അടക്കിവെച്ചിരിക്കുന്നു.
ലൂക്കോസ് 13:25
വീട്ടുടയവൻ എഴുന്നേറ്റു കതകു അടെച്ചശേഷം നിങ്ങൾ പുറത്തുനിന്നു: കർത്താവേ, തുറന്നു തരേണമേ എന്നു പറഞ്ഞുകൊണ്ടു കതകിന്നു മുട്ടിത്തുടങ്ങുമ്പോൾ: “നിങ്ങൾ എവിടെ നിന്നു എന്നു ഞാൻ അറിയുന്നില്ല,” എന്നു അവൻ ഉത്തരം പറയും.
റോമർ 11:32
ദൈവം എല്ലാവരോടും കരുണ ചെയ്യേണ്ടതിന്നു എല്ലാവരെയും അനുസരണക്കേടിൽ അടെച്ചുകളഞ്ഞു.
യോഹന്നാൻ 1 3:17
എന്നാൽ ഈ ലോകത്തിലെ വസ്തുവകയുള്ളവൻ ആരെങ്കിലും തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു കാണിക്കാഞ്ഞാൽ ദൈവത്തിന്റെ സ്നേഹം അവനിൽ എങ്ങനെ വസിക്കും?