സദൃശ്യവാക്യങ്ങൾ 6:14 in Malayalam

മലയാളം മലയാളം ബൈബിള്‍ സദൃശ്യവാക്യങ്ങൾ സദൃശ്യവാക്യങ്ങൾ 6 സദൃശ്യവാക്യങ്ങൾ 6:14

Proverbs 6:14
അവന്റെ ഹൃദയത്തിൽ വക്രതയുണ്ടു; അവൻ എല്ലായ്പോഴും ദോഷം നിരൂപിച്ചു വഴക്കുണ്ടാക്കുന്നു.

Proverbs 6:13Proverbs 6Proverbs 6:15

Proverbs 6:14 in Other Translations

King James Version (KJV)
Frowardness is in his heart, he deviseth mischief continually; he soweth discord.

American Standard Version (ASV)
In whose heart is perverseness, Who deviseth evil continually, Who soweth discord.

Bible in Basic English (BBE)
His mind is ever designing evil: he lets loose violent acts.

Darby English Bible (DBY)
deceits are in his heart; he deviseth mischief at all times, he soweth discords.

World English Bible (WEB)
In whose heart is perverseness, Who devises evil continually, Who always sows discord.

Young's Literal Translation (YLT)
Frowardness `is' in his heart, devising evil at all times, Contentions he sendeth forth.

Frowardness
תַּֽהְפֻּכ֨וֹת׀tahpukôtta-poo-HOTE
is
in
his
heart,
בְּלִבּ֗וֹbĕlibbôbeh-LEE-boh
deviseth
he
חֹרֵ֣שׁḥōrēšhoh-RAYSH
mischief
רָ֣עrāʿra
continually;
בְּכָלbĕkālbeh-HAHL

עֵ֑תʿētate
he
soweth
מִדְָנִ֥יםmidonîmmee-doh-NEEM
discord.
יְשַׁלֵּֽחַ׃yĕšallēaḥyeh-sha-LAY-ak

Cross Reference

മീഖാ 2:1
കിടക്കമേൽ നീതികേടു നിരൂപിച്ചു തിന്മ പ്രവർത്തിക്കുന്നവർക്കു അയ്യോ കഷ്ടം! അവർക്കു പ്രാപ്തിയുള്ളതുകൊണ്ടു പുലരുമ്പോൾ തന്നേ അവർ അതു നടത്തുന്നു.

സദൃശ്യവാക്യങ്ങൾ 6:18
ദുരുപായം നിരൂപിക്കുന്ന ഹൃദയവും ദോഷത്തിന്നു ബദ്ധപ്പെട്ടു ഓടുന്ന കാലും

ഗലാത്യർ 6:7
വഞ്ചനപ്പെടാതിരിപ്പിൻ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യൻ വിതെക്കുന്നതു തന്നേ കൊയ്യും.

റോമർ 16:17
സഹോദരന്മാരേ, നിങ്ങൾ പഠിച്ച ഉപദേശത്തിന്നു വിപരീതമായ ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരെ സൂക്ഷിച്ചുകൊള്ളേണമെന്നു ഞാൻ നിങ്ങളെ പ്രബോധിപ്പിക്കുന്നു. അവരോടു അകന്നു മാറുവിൻ.

ഹോശേയ 8:7
അവർ കാറ്റു വിതെച്ചു, ചുഴലിക്കാറ്റു കൊയ്യും; അതിന്നു തണ്ടില്ല, ഞാറു മാവിനെ നല്കുകയുമില്ല; നല്കിയാലും അന്യജാതികൾ അതിനെ വിഴുങ്ങിക്കളയും.

യേഹേസ്കേൽ 11:2
അവൻ എന്നോടു: മനുഷ്യപുത്രാ, ഇവർ ഈ നഗരത്തിൽ നീതികേടു നിരൂപിച്ചു ദൂരാലോചന കഴിക്കുന്ന പുരുഷന്മാരാകുന്നു.

യെശയ്യാ 57:20
ദുഷ്ടന്മാരോ കലങ്ങിമറിയുന്ന കടൽപോലെയാകുന്നു; അതിന്നു അടങ്ങിയിരിപ്പാൻ കഴികയില്ല; അതിലെ വെള്ളം ചേറും ചെളിയും മേലോട്ടു തള്ളുന്നു.

യെശയ്യാ 32:7
ആഭാസന്റെ ആയുധങ്ങളും ദോഷമുള്ളവ; ദരിദ്രൻ ന്യായമായി സംസാരിച്ചാലും എളിയവരെ വ്യാജവാക്കുകൊണ്ടു നശിപ്പിപ്പാൻ അവൻ ദുരുപായങ്ങളെ നിരൂപിക്കുന്നു.

സദൃശ്യവാക്യങ്ങൾ 26:17
തന്നെ സംബന്ധിക്കാത്ത വഴക്കിൽ ഇടപെടുന്നവൻ വഴിയെപോകുന്ന നായുടെ ചെവിക്കു പിടിക്കുന്നവനെപ്പോലെ.

സദൃശ്യവാക്യങ്ങൾ 22:8
നീതികേടു വിതെക്കുന്നവൻ ആപത്തു കൊയ്യും; അവന്റെ കോപത്തിന്റെ വടി ഇല്ലാതെയാകും.

സദൃശ്യവാക്യങ്ങൾ 21:8
അകൃത്യഭാരം ചുമക്കുന്നവന്റെ വഴി വളഞ്ഞിരിക്കുന്നു; നിർമ്മലന്റെ പ്രവൃത്തിയോ ചൊവ്വുള്ളതു തന്നേ.

സദൃശ്യവാക്യങ്ങൾ 16:28
വക്രതയുള്ള മനുഷ്യൻ വഴക്കു ഉണ്ടാക്കുന്നു; ഏഷണിക്കാരൻ മിത്രങ്ങളെ ഭേദിപ്പിക്കുന്നു.

സദൃശ്യവാക്യങ്ങൾ 3:29
കൂട്ടുകാരൻ സമീപേ നിർഭയം വസിക്കുമ്പോൾ, അവന്റെ നേരെ ദോഷം നിരൂപിക്കരുതു.

സദൃശ്യവാക്യങ്ങൾ 2:14
ദോഷപ്രവൃത്തിയിൽ സന്തോഷിക്കയും ദുഷ്ടന്റെ വികടങ്ങളിൽ ആനന്ദിക്കയും ചെയ്യുന്നു.

സങ്കീർത്തനങ്ങൾ 36:4
അവൻ തന്റെ കിടക്കമേൽ അകൃത്യം ചിന്തിക്കുന്നു; കൊള്ളരുതാത്ത വഴിയിൽ അവൻ നില്ക്കുന്നു; ദോഷത്തെ വെറുക്കുന്നതുമില്ല.