Proverbs 29:5
കൂട്ടുകാരനോടു മുഖസ്തുതി പറയുന്നവൻ അവന്റെ കാലിന്നു ഒരു വല വിരിക്കുന്നു.
Proverbs 29:5 in Other Translations
King James Version (KJV)
A man that flattereth his neighbour spreadeth a net for his feet.
American Standard Version (ASV)
A man that flattereth his neighbor Spreadeth a net for his steps.
Bible in Basic English (BBE)
A man who says smooth things to his neighbour is stretching out a net for his steps.
Darby English Bible (DBY)
A man that flattereth his neighbour spreadeth a net for his steps.
World English Bible (WEB)
A man who flatters his neighbor, Spreads a net for his feet.
Young's Literal Translation (YLT)
A man taking a portion above his neighbour, Spreadeth a net for his own steps.
| A man | גֶּ֭בֶר | geber | ɡEH-ver |
| that flattereth | מַחֲלִ֣יק | maḥălîq | ma-huh-LEEK |
| עַל | ʿal | al | |
| neighbour his | רֵעֵ֑הוּ | rēʿēhû | ray-A-hoo |
| spreadeth | רֶ֝֗שֶׁת | rešet | REH-shet |
| a net | פּוֹרֵ֥שׂ | pôrēś | poh-RASE |
| for | עַל | ʿal | al |
| his feet. | פְּעָמָֽיו׃ | pĕʿāmāyw | peh-ah-MAIV |
Cross Reference
സങ്കീർത്തനങ്ങൾ 5:9
അവരുടെ വായിൽ ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നേ; അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു; നാവുകൊണ്ടു അവർ മധുരവാക്കു പറയുന്നു.
സങ്കീർത്തനങ്ങൾ 12:2
ഓരോരുത്തൻ താന്താന്റെ കൂട്ടുകാരനോടു വ്യാജം സംസാരിക്കുന്നു; കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടെ അവർ സംസാരിക്കുന്നു.
തെസ്സലൊനീക്യർ 1 2:5
നിങ്ങൾ അറിയുംപോലെ ഞങ്ങൾ ഒരിക്കലും മുഖസ്തുതിയോ ദ്രവ്യാഗ്രഹത്തിന്റെ ഉപായമോ പ്രയോഗിച്ചിട്ടില്ല; ദൈവം സാക്ഷി.
റോമർ 16:18
അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിനെ അല്ല തങ്ങളുടെ വയറ്റിനെയത്രേ സേവിക്കയും ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞു സാധുക്കളുടെ ഹൃദയങ്ങളെ വഞ്ചിച്ചുകളകയും ചെയ്യുന്നു.
ലൂക്കോസ് 20:20
പിന്നെ അവർ അവനെ നാടുവാഴിയുടെ അധീനതയിലും അധികാരത്തിലും ഏല്പിപ്പാന്തക്കവണ്ണം അവനെ വാക്കിൽ പിടിക്കേണ്ടതിന്നു തക്കം നോക്കി നീതിമാന്മാർ എന്നു നടിക്കുന്ന ഒറ്റുകാരെ അയച്ചു.
ഹോശേയ 5:1
പുരോഹിതന്മാരേ, കേൾപ്പിൻ; യിസ്രായേൽഗൃഹമേ, ചെവിക്കൊൾവിൻ; രാജഗൃഹമേ, ചെവിതരുവിൻ; നിങ്ങൾ മിസ്പെക്കു ഒരു കണിയും താബോരിന്മേൽ വിരിച്ച വലയും ആയിത്തീർന്നിരിക്കകൊണ്ടു ന്യായവിധി നിങ്ങൾക്കു വരുന്നു.
വിലാപങ്ങൾ 1:13
ഉയരത്തിൽനിന്നു അവൻ എന്റെ അസ്ഥികളിൽ തീ അയച്ചിരിക്കുന്നു; അതു കടന്നുപിടിച്ചിരിക്കുന്നു; എന്റെ കാലിന്നു അവൻ വല വിരിച്ചു, എന്നെ മടക്കിക്കളഞ്ഞു; അവൻ എന്നെ ശൂന്യയും നിത്യരോഗിണിയും ആക്കിയിരിക്കുന്നു.
സദൃശ്യവാക്യങ്ങൾ 26:28
ഭോഷ്കു പറയുന്ന നാവു അതിനാൽ തകർന്നവരെ ദ്വേഷിക്കുന്നു; മുഖസ്തുതി പറയുന്ന വായി നാശം വരുത്തുന്നു.
സദൃശ്യവാക്യങ്ങൾ 26:24
പകെക്കുന്നവൻ അധരംകൊണ്ടു വേഷം ധരിക്കുന്നു; ഉള്ളിലോ അവൻ ചതിവു സംഗ്രഹിച്ചു വെക്കുന്നു.
സദൃശ്യവാക്യങ്ങൾ 20:19
നുണയനായി നുടക്കുന്നവൻ രഹസ്യം വെളിപ്പെടുത്തുന്നു; ആകയാൽ വിടുവായനോടു ഇടപെടരുതു.
സദൃശ്യവാക്യങ്ങൾ 7:21
ഇങ്ങനെ ഏറിയോരു ഇമ്പവാക്കുകളാൽ അവൾ അവനെ വശീകരിച്ചു അധരമാധുര്യംകൊണ്ടു അവനെ നിർബ്ബന്ധിക്കുന്നു.
സദൃശ്യവാക്യങ്ങൾ 7:5
അവ നിന്നെ പരസ്ത്രീയുടെ കയ്യിൽനിന്നും ചക്കരവാക്കു പറയുന്ന അന്യസ്ത്രീയുടെ വശത്തുനിന്നും കാക്കും.
സദൃശ്യവാക്യങ്ങൾ 1:17
പക്ഷി കാൺകെ വലവിരിക്കുന്നതു വ്യർത്ഥമല്ലോ.
ഇയ്യോബ് 17:5
ഒരുത്തൻ സ്നേഹിതന്മാരെ കവർച്ചെക്കായി കാണിച്ചുകൊടുത്താൽ അവന്റെ മക്കളുടെ കണ്ണു മങ്ങിപ്പോകും.
ശമൂവേൽ -2 14:17
യജമാനനായ രാജാവിന്റെ കല്പന ആശ്വാസമായിരിക്കട്ടെ; ഗുണവും ദോഷവും തിരിച്ചറിവാൻ യജമാനനായ രാജാവു ഒരു ദൈവദൂതനെപ്പോലെ ഇരിക്കുന്നു എന്നും അടിയൻ വിചാരിച്ചു. അതുകൊണ്ടു നിന്റെ ദൈവമായ യഹോവ നിന്നോടുകൂടെ ഇരിക്കുമാറാകട്ടെ.