Proverbs 27:4
ക്രോധം ക്രൂരവും കോപം പ്രളയവും ആകുന്നു; ജാരശങ്കയുടെ മുമ്പിലോ ആർക്കു നിൽക്കാം?
Proverbs 27:4 in Other Translations
King James Version (KJV)
Wrath is cruel, and anger is outrageous; but who is able to stand before envy?
American Standard Version (ASV)
Wrath is cruel, and anger is overwhelming; But who is able to stand before jealousy?
Bible in Basic English (BBE)
Wrath is cruel, and angry feeling an overflowing stream; but who does not give way before envy?
Darby English Bible (DBY)
Fury is cruel, and anger is outrageous; but who is able to stand before jealousy?
World English Bible (WEB)
Wrath is cruel, And anger is overwhelming; But who is able to stand before jealousy?
Young's Literal Translation (YLT)
Fury `is' fierce, and anger `is' overflowing, And who standeth before jealousy?
| Wrath | אַכְזְרִיּ֣וּת | ʾakzĕriyyût | ak-zeh-REE-yoot |
| is cruel, | חֵ֭מָה | ḥēmâ | HAY-ma |
| and anger | וְשֶׁ֣טֶף | wĕšeṭep | veh-SHEH-tef |
| is outrageous; | אָ֑ף | ʾāp | af |
| who but | וּמִ֥י | ûmî | oo-MEE |
| is able to stand | יַ֝עֲמֹד | yaʿămōd | YA-uh-mode |
| before | לִפְנֵ֥י | lipnê | leef-NAY |
| envy? | קִנְאָֽה׃ | qinʾâ | keen-AH |
Cross Reference
സദൃശ്യവാക്യങ്ങൾ 6:34
ജാരശങ്ക പുരുഷന്നു ക്രോധഹേതുവാകുന്നു; പ്രതികാരദിവസത്തിൽ അവൻ ഇളെക്കുകയില്ല.
യാക്കോബ് 3:14
എന്നാൽ നിങ്ങൾക്കു ഹൃദയത്തിൽ കൈപ്പുള്ള ഈർഷ്യയും ശാഠ്യവും ഉണ്ടെങ്കിൽ സത്യത്തിന്നു വിരോധമായി പ്രശംസിക്കയും ഭോഷ്കു പറകയുമരുതു.
പ്രവൃത്തികൾ 7:9
ഗോത്രപിതാക്കന്മാർ യോസേഫിനോടു അസൂയപ്പെട്ടു അവനെ മിസ്രയീമിലേക്കു വിറ്റുകളഞ്ഞു.
സദൃശ്യവാക്യങ്ങൾ 14:30
ശാന്തമനസ്സു ദേഹത്തിന്നു ജീവൻ; അസൂയയോ അസ്തികൾക്കു ദ്രവത്വം.
ഇയ്യോബ് 5:2
നീരസം ഭോഷനെ കൊല്ലുന്നു; ഈർഷ്യ മൂഢനെ ഹിംസിക്കുന്നു.
യോഹന്നാൻ 1 3:12
കയീൻ ദുഷ്ടനിൽനിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല; അവനെ കൊല്ലുവാൻ സംഗതി എന്തു? തന്റെ പ്രവൃത്തി ദോഷവും സഹോദരന്റേതു നീതിയുമുള്ളതാകകൊണ്ടത്രേ.
യാക്കോബ് 4:5
അല്ലെങ്കിൽ തിരുവെഴുത്തു വെറുതെ സംസാരിക്കുന്നു എന്നു തോന്നുന്നുവോ? അവൻ നമ്മിൽ വസിക്കുമാറാക്കിയ ആത്മാവു അസൂയെക്കായി കാംക്ഷിക്കുന്നുവോ?
റോമർ 1:29
അവർ സകല അനീതിയും ദുഷ്ടതയും അത്യാഗ്രഹവും ദുർബ്ബുദ്ധിയും നിറഞ്ഞവർ; അസൂയ, കുല, പിണക്കം, കപടം, ദുശ്ശീലം എന്നിവ തിങ്ങിയവർ,
പ്രവൃത്തികൾ 17:5
യെഹൂദന്മാരോ അസൂയപൂണ്ടു, മിനക്കെട്ടുനടക്കുന്ന ചില ദുഷ്ടന്മാരെ ചേർത്തു പുരുഷാരത്തെ ഇളക്കി പട്ടണത്തിൽ കലഹം ഉണ്ടാക്കി യാസോന്റെ വീടു വളഞ്ഞു അവരെ ജനസമൂഹത്തിൽ കൊണ്ടുവരുവാൻ ശ്രമിച്ചു.
പ്രവൃത്തികൾ 5:17
പിന്നെ മഹാപുരോഹിതനും സദൂക്യരുടെ മതക്കാരായ അവന്റെ പക്ഷക്കാരൊക്കെയും
മത്തായി 27:18
അവർ അസൂയകൊണ്ടാകുന്നു അവനെ ഏല്പിച്ചതു എന്നു അവൻ ഗ്രഹിച്ചിരുന്നു.
ഉത്തമ ഗീതം 8:6
എന്നെ ഒരു മുദ്രമോതിരമായി നിന്റെ ഹൃദയത്തിന്മേലും ഒരു മുദ്രമോതിരമായി നിന്റെ ഭുജത്തിന്മേലും വെച്ചുകൊള്ളേണമേ; പ്രേമം മരണംപോലെ ബലമുള്ളതും പത്നീവ്രതശങ്ക പാതാളംപോലെ കടുപ്പമുള്ളതും ആകുന്നു; അതിന്റെ ജ്വലനം അഗ്നിജ്വലനവും ഒരു ദിവ്യജ്വാലയും തന്നേ.
ഉല്പത്തി 37:11
അവന്റെ സഹോദരന്മാർക്കു അവനോടു അസൂയ തോന്നി; അപ്പനോ ഈ വാക്കു മനസ്സിൽ സംഗ്രഹിച്ചു.
ഉല്പത്തി 26:14
അവന്നു ആട്ടിൻ കൂട്ടങ്ങളും മാട്ടിൻ കൂട്ടങ്ങളും വളരെ ദാസീദാസന്മാരും ഉണ്ടായിരുന്നതുകൊണ്ടു ഫെലിസ്ത്യർക്കു അവനോടു അസൂയ തോന്നി.
യാക്കോബ് 1:19
പ്രിയസഹോദരന്മാരേ, നിങ്ങൾ അതു അറിയുന്നുവല്ലോ. എന്നാൽ ഏതു മനുഷ്യനും കേൾപ്പാൻ വേഗതയും പറവാൻ താമസവും കോപത്തിന്നു താമസവുമുള്ളവൻ ആയിരിക്കട്ടെ.