Proverbs 19:1
വികടാധരം ഉള്ള മൂഢനെക്കാൾ പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.
Proverbs 19:1 in Other Translations
King James Version (KJV)
Better is the poor that walketh in his integrity, than he that is perverse in his lips, and is a fool.
American Standard Version (ASV)
Better is the poor that walketh in his integrity Than he that is perverse in his lips and is a fool.
Bible in Basic English (BBE)
Better is the poor man whose ways are upright, than the man of wealth whose ways are twisted.
Darby English Bible (DBY)
Better is a poor [man] that walketh in his integrity, than he that is perverse in his lips, and is a fool.
World English Bible (WEB)
Better is the poor who walks in his integrity Than he who is perverse in his lips and is a fool.
Young's Literal Translation (YLT)
Better `is' the poor walking in his integrity, Than the perverse `in' his lips, who `is' a fool.
| Better | טֽוֹב | ṭôb | tove |
| is the poor | רָ֭שׁ | rāš | rahsh |
| walketh that | הוֹלֵ֣ךְ | hôlēk | hoh-LAKE |
| in his integrity, | בְּתֻמּ֑וֹ | bĕtummô | beh-TOO-moh |
| perverse is that he than | מֵעִקֵּ֥שׁ | mēʿiqqēš | may-ee-KAYSH |
| in his lips, | שְׂ֝פָתָ֗יו | śĕpātāyw | SEH-fa-TAV |
| and is a fool. | וְה֣וּא | wĕhûʾ | veh-HOO |
| כְסִֽיל׃ | kĕsîl | heh-SEEL |
Cross Reference
സദൃശ്യവാക്യങ്ങൾ 28:6
തന്റെ വഴികളിൽ വക്രനായി നടക്കുന്ന ധനവാനെക്കാൾ പരമാർത്ഥതയിൽ നടക്കുന്ന ദരിദ്രൻ ഉത്തമൻ.
യാക്കോബ് 2:5
പ്രിയ സഹോദരന്മാരേ, കേൾപ്പിൻ: ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നേ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു.
മത്തായി 16:26
ഒരു മനുഷ്യൻ സർവ്വലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന്നു എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും?
മത്തായി 12:31
അതുകൊണ്ടു ഞാൻ നിങ്ങളോടു പറയുന്നതു: സകലപാപവും ദൂഷണവും മനുഷ്യരോടു ക്ഷമിക്കും; ആത്മാവിന്നു നേരെയുള്ള ദൂഷണമോ ക്ഷമിക്കയില്ല.
യെശയ്യാ 59:3
നിങ്ങളുടെ കൈകൾ രക്തംകൊണ്ടും നിങ്ങളുടെ വിരലുകൾ അകൃത്യംകൊണ്ടും മലിനമായിരിക്കുന്നു; നിങ്ങളുടെ അധരങ്ങൾ ഭോഷ്കു സംസാരിക്കുന്നു; നിങ്ങളുടെ നാവു നീതികേടു ജപിക്കുന്നു.
സദൃശ്യവാക്യങ്ങൾ 20:7
പരമാർത്ഥതയിൽ നടക്കുന്നവൻ നീതിമാൻ; അവന്റെ ശേഷം അവന്റെ മക്കളും ഭാഗ്യവാന്മാർ.
സദൃശ്യവാക്യങ്ങൾ 19:22
മനുഷ്യൻ തന്റെ മനസ്സുപോലെ ദയ കാണിക്കും; ഭോഷ്കു പറയുന്നവനെക്കാൾ ദരിദ്രൻ ഉത്തമൻ.
സദൃശ്യവാക്യങ്ങൾ 16:8
ന്യായരഹിതമായ വലിയ വരവിനെക്കാൾ നീതിയോടെയുള്ള അല്പം നല്ലതു.
സദൃശ്യവാക്യങ്ങൾ 15:16
ബഹു നിക്ഷേപവും അതിനോടുകൂടെ കഷ്ടതയും ഉള്ളതിനെക്കാൾ യഹോവാഭക്തിയോടുകൂടെ അല്പധനം ഉള്ളതു നന്നു.
സദൃശ്യവാക്യങ്ങൾ 14:2
നേരായി നടക്കുന്നവൻ യഹോവാഭക്തൻ; നടപ്പിൽ വക്രതയുള്ളവനോ അവനെ നിന്ദിക്കുന്നു.
സദൃശ്യവാക്യങ്ങൾ 12:26
നീതിമാൻ കൂട്ടുകാരന്നു വഴികാട്ടിയാകുന്നു; ദുഷ്ടന്മാരുടെ വഴിയോ അവരെ തെറ്റി നടക്കുമാറാക്കുന്നു.
സങ്കീർത്തനങ്ങൾ 37:26
അവൻ നിത്യം കൃപാലുവായി വായ്പ കൊടുക്കുന്നു; അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു.
സങ്കീർത്തനങ്ങൾ 26:11
ഞാനോ, എന്റെ നിഷ്കളങ്കതയിൽ നടക്കും; എന്നെ വീണ്ടെടുത്തു എന്നോടു കൃപ ചെയ്യേണമേ.
ശമൂവേൽ-1 25:25
ദുസ്സ്വഭാവിയായ ഈ നാബാലിനെ യജമാനൻ ഗണ്യമാക്കരുതേ; അവൻ തന്റെ പേർപോലെ തന്നെ ആകുന്നു; നാബാൽ എന്നല്ലോ അവന്റെ പേർ; ഭോഷത്വം അത്രേ അവന്റെ പക്കൽ ഉള്ളതു. അടിയനോ, യജമാനൻ അയച്ച ബാല്യക്കാരെ കണ്ടിരുന്നില്ല.
ശമൂവേൽ-1 25:17
ആകയാൽ ഇപ്പോൾ ചെയ്യേണ്ടതു എന്തെന്നു ആലോചിച്ചുനോക്കേണം; നമ്മുടെ യജമാനന്നും അവന്റെ സകലഭവനത്തിന്നും ദോഷം നിർണ്ണയിച്ചുപോയിരിക്കുന്നു; അവനോ ദുസ്സ്വഭാവിയാകകൊണ്ടു അവനോടു ആർക്കും ഒന്നും മിണ്ടിക്കൂടാ.