Proverbs 17:21
ഭോഷനെ ജനിപ്പിച്ചവന്നു അതു ഖേദകാരണമാകും; മൂഢന്റെ അപ്പന്നു സന്തോഷം ഉണ്ടാകയില്ല.
Proverbs 17:21 in Other Translations
King James Version (KJV)
He that begetteth a fool doeth it to his sorrow: and the father of a fool hath no joy.
American Standard Version (ASV)
He that begetteth a fool `doeth it' to his sorrow; And the father of a fool hath no joy.
Bible in Basic English (BBE)
He who has an unwise son gets sorrow for himself, and the father of a foolish son has no joy.
Darby English Bible (DBY)
He that begetteth a fool [doeth it] to his sorrow, and the father of a vile [man] hath no joy.
World English Bible (WEB)
He who becomes the father of a fool grieves. The father of a fool has no joy.
Young's Literal Translation (YLT)
Whoso is begetting a fool hath affliction for it, Yea, the father of a fool rejoiceth not.
| He that begetteth | יֹלֵ֣ד | yōlēd | yoh-LADE |
| a fool | כְּ֭סִיל | kĕsîl | KEH-seel |
| sorrow: his to it doeth | לְת֣וּגָה | lĕtûgâ | leh-TOO-ɡa |
| and the father | ל֑וֹ | lô | loh |
| fool a of | וְלֹֽא | wĕlōʾ | veh-LOH |
| hath no | יִ֝שְׂמַ֗ח | yiśmaḥ | YEES-MAHK |
| joy. | אֲבִ֣י | ʾăbî | uh-VEE |
| נָבָֽל׃ | nābāl | na-VAHL |
Cross Reference
സദൃശ്യവാക്യങ്ങൾ 10:1
ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; ഭോഷനായ മകൻ അമ്മെക്കു വ്യസനഹേതുവാകുന്നു.
സദൃശ്യവാക്യങ്ങൾ 19:13
മൂഢനായ മകൻ അപ്പന്നു നിർഭാഗ്യം; ഭാര്യയുടെ കലമ്പൽ തീരാത്ത ചോർച്ചപോലെ.
സദൃശ്യവാക്യങ്ങൾ 17:25
മൂഢനായ മകൻ അപ്പന്നു വ്യസനവും തന്നെ പ്രസവിച്ചവൾക്കു കൈപ്പും ആകുന്നു.
സദൃശ്യവാക്യങ്ങൾ 23:15
മകനേ, നിന്റെ ഹൃദയം ജ്ഞാനത്തെ പഠിച്ചാൽ എന്റെ ഹൃദയവും സന്തോഷിക്കും.
സദൃശ്യവാക്യങ്ങൾ 15:20
ജ്ഞാനമുള്ള മകൻ അപ്പനെ സന്തോഷിപ്പിക്കുന്നു; മൂഢനോ അമ്മയെ നിന്ദിക്കുന്നു.
ശമൂവേൽ-1 2:32
യിസ്രായേലിന്നു ലഭിപ്പാനുള്ള എല്ലാനന്മകളുടെയും മദ്ധ്യേ നീ തിരുനിവാസത്തിൽ ഒരു പ്രതിയോഗിയെ കാണും; നിന്റെ ഭവനത്തിൽ ഒരുനാളും ഒരു വൃദ്ധൻ ഉണ്ടാകയുമില്ല.
ഉല്പത്തി 26:34
ഏശാവിന്നു നാല്പതു വയസ്സായപ്പോൾ അവൻ ഹിത്യനായ ബേരിയുടെ മകൾ യെഹൂദീത്തിനെയും ഹിത്യനായ ഏലോന്റെ മകൾ ബാസമത്തിനെയും ഭാര്യമാരായി പരിഗ്രഹിച്ചു.
യോഹന്നാൻ 3 1:4
എന്റെ മക്കൾ സത്യത്തിൽ നടക്കുന്നു എന്നു കേൾക്കുന്നതിനെക്കാൾ വലിയ സന്തോഷം എനിക്കില്ല.
ഫിലേമോൻ 1:19
പൌലോസ് എന്ന ഞാൻ സ്വന്തകയ്യാൽ എഴുതിയിരിക്കുന്നു; ഞാൻ തന്നു തീർക്കാം. നീ നിന്നെ തന്നേ എനിക്കു തരുവാൻ കടംപെട്ടിരിക്കുന്നു എന്നു ഞാൻ പറയേണം എന്നില്ലല്ലോ.
കൊരിന്ത്യർ 2 2:3
ഞാൻ ഇതു തന്നേ എഴുതിയതു ഞാൻ വന്നാൽ എന്നെ സന്തോഷിപ്പിക്കേണ്ടിയവരാൽ ദുഃഖം ഉണ്ടാകരുതു എന്നുവെച്ചും എന്റെ സന്തോഷം നിങ്ങൾക്കു എല്ലാവർക്കും സന്തോഷം ആയിരിക്കും എന്നു നിങ്ങളെ എല്ലാവരെയും കുറിച്ചു വിശ്വസിച്ചിരിക്കകൊണ്ടും ആകുന്നു.
ശമൂവേൽ -2 18:33
ഉടനെ രാജാവു നടുങ്ങി പടിപ്പുരമാളികയിൽ കയറി: എന്റെ മകനേ, അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ, ഞാൻ നിനക്കു പകരം മരിച്ചെങ്കിൽ കൊള്ളായിരുന്നു; അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ! എന്നിങ്ങനെ പറഞ്ഞു കരഞ്ഞുംകൊണ്ടു നടന്നു.
ശമൂവേൽ-1 8:3
അവന്റെ പുത്രന്മാർ അവന്റെ വഴിയിൽ നടക്കാതെ ദുരാഗ്രഹികളായി കൈക്കൂലി വാങ്ങി ന്യായം മറിച്ചുവന്നു.