Job 33:12
ഇതിന്നു ഞൻ നിന്നോടു ഉത്തരം പറയാം: ഇതിൽ നീ നീതിമാൻ അല്ല; ദൈവം മനുഷ്യനെക്കാൾ വലിയവനല്ലോ.
Job 33:12 in Other Translations
King James Version (KJV)
Behold, in this thou art not just: I will answer thee, that God is greater than man.
American Standard Version (ASV)
Behold, I will answer thee, in this thou art not just; For God is greater than man.
Bible in Basic English (BBE)
Truly, in saying this you are wrong; for God is greater than man.
Darby English Bible (DBY)
Behold, I will answer thee in this, thou art not right; for +God is greater than man.
Webster's Bible (WBT)
Behold, in this thou art not just: I will answer thee, that God is greater than man.
World English Bible (WEB)
"Behold, I will answer you. In this you are not just; For God is greater than man.
Young's Literal Translation (YLT)
Lo, `in' this thou hast not been righteous, I answer thee, that greater is God than man.
| Behold, | הֶן | hen | hen |
| in this | זֹ֣את | zōt | zote |
| thou art not | לֹא | lōʾ | loh |
| just: | צָדַ֣קְתָּ | ṣādaqtā | tsa-DAHK-ta |
| answer will I | אֶעֱנֶ֑ךָּ | ʾeʿĕnekkā | eh-ay-NEH-ka |
| thee, that | כִּֽי | kî | kee |
| God | יִרְבֶּ֥ה | yirbe | yeer-BEH |
| is greater | אֱ֝ל֗וֹהַּ | ʾĕlôah | A-LOH-ah |
| than man. | מֵאֱנֽוֹשׁ׃ | mēʾĕnôš | may-ay-NOHSH |
Cross Reference
ഇയ്യോബ് 1:22
ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്കയോ ദൈവത്തിന്നു ഭോഷത്വം ആരോപിക്കയോ ചെയ്തില്ല.
യേഹേസ്കേൽ 18:25
എന്നാൽ നിങ്ങൾ: കർത്താവിന്റെ വഴി ചൊവ്വുള്ളതല്ല എന്നു പറയുന്നു; യിസ്രായേൽഗൃഹമേ, കേൾപ്പിൻ; എന്റെ വഴി ചൊവ്വുള്ളതല്ലയോ നിങ്ങളുടെ വഴികൾ ചൊവ്വില്ലാത്തവയല്ലയോ?
യിരേമ്യാവു 18:6
യിസ്രായേൽഗൃഹമേ, ഈ കുശവൻ ചെയ്തതുപോലെ എനിക്കു നിങ്ങളോടു ചെയ്‍വാൻ കഴികയില്ലയോ എന്നു യഹോവയുടെ അരുളപ്പാടു; യിസ്രായേൽഗൃഹമേ, കളിമണ്ണു കുശവന്റെ കയ്യിൽ ഇരിക്കുന്നതുപോലെ നിങ്ങൾ എന്റെ കയ്യിൽ ഇരിക്കുന്നു.
സഭാപ്രസംഗി 7:20
പാപം ചെയ്യാതെ നന്മ മാത്രം ചെയ്യുന്ന ഒരു നീതിമാനും ഭൂമിയിൽ ഇല്ല.
ഇയ്യോബ് 40:8
നീ എന്റെ ന്യായത്തെ ദുർബ്ബലപ്പെടുത്തുമോ? നീ നീതിമാനാകേണ്ടതിന്നു എന്നെ കുറ്റം പറയുമോ?
ഇയ്യോബ് 40:2
ആക്ഷേപകൻ സർവ്വശക്തനോടു വാദിക്കുമോ? ദൈവത്തോടു തർക്കിക്കുന്നവൻ ഇതിന്നു ഉത്തരം പറയട്ടെ.
ഇയ്യോബ് 36:22
ദൈവം തന്റെ ശക്തിയാൽ ഉന്നതമായി പ്രവർത്തിക്കുന്നു; അവന്നു തുല്യനായ ഉപദേശകൻ ആരുള്ളു?
ഇയ്യോബ് 36:5
ദൈവം ബലവാനെങ്കിലും ആരെയും നിരസിക്കുന്നില്ല; അവൻ വിവേകശക്തിയിലും ബലവാൻ തന്നേ.
ഇയ്യോബ് 35:4
നിന്നോടും നിന്നോടുകൂടെയുള്ള സ്നേഹിതന്മാരോടും ഞാൻ പ്രത്യുത്തരം പറയാം.
ഇയ്യോബ് 35:2
എന്റെ നീതി ദൈവത്തിന്റേതിലും കവിയും എന്നു നീ പറയുന്നു; ഇതു ന്യായം എന്നു നീ നിരൂപിക്കുന്നുവോ?
ഇയ്യോബ് 34:23
മനുഷ്യൻ ദൈവസന്നിധിയിൽ ന്യായവിസ്താരത്തിന്നു ചെല്ലേണ്ടതിന്നു അവൻ അവനിൽ അധികം ദൃഷ്ടിവെപ്പാൻ ആവശ്യമില്ല.
ഇയ്യോബ് 34:17
ന്യായത്തെ പകെക്കുന്നവൻ ഭരിക്കുമോ? നീതിമാനും ബലവാനുമായവനെ നീ കുറ്റം വിധിക്കുമോ?
ഇയ്യോബ് 34:10
അതുകൊണ്ടു വിവേകികളേ, കേട്ടുകൊൾവിൻ; ദൈവം ദുഷ്ടതയോ സർവ്വശക്തൻ നീതികേടോ ഒരിക്കലും ചെയ്കയില്ല.
ഇയ്യോബ് 32:17
എനിക്കു പറവാനുള്ളതു ഞാനും പറയും; എന്റെ അഭിപ്രായം ഞാൻ പ്രസ്താവിക്കും.
ഇയ്യോബ് 26:14
എന്നാൽ ഇവ അവന്റെ വഴികളുടെ അറ്റങ്ങളത്രേ; നാം അവനെക്കുറിച്ചു ഒരു മന്ദസ്വരമേ കേട്ടിട്ടുള്ളു. അവന്റെ ബലത്തിന്റെ ഇടിമുഴക്കമോ ആർ ഗ്രഹിക്കും?
ഇയ്യോബ് 9:4
അവൻ ജ്ഞാനിയും മഹാശക്തനുമാകുന്നു; അവനോടു, ശഠിച്ചിട്ടു ഹാനിവരാത്തവൻ ആർ?
റോമർ 9:19
ആകയാൽ അവൻ പിന്നെ കുറ്റം പറയുന്നതു എന്തു? ആർ അവന്റെ ഇഷ്ടത്തോടു എതിർത്തു നില്ക്കുന്നു എന്നു നീ എന്നോടു ചോദിക്കും.