ഇയ്യോബ് 20:14 in Malayalam

മലയാളം മലയാളം ബൈബിള്‍ ഇയ്യോബ് ഇയ്യോബ് 20 ഇയ്യോബ് 20:14

Job 20:14
അവന്റെ ആഹാരം അവന്റെ കുടലിൽ പരിണമിച്ചു അവന്റെ ഉള്ളിൽ സർപ്പവിഷമായിത്തീരും.

Job 20:13Job 20Job 20:15

Job 20:14 in Other Translations

King James Version (KJV)
Yet his meat in his bowels is turned, it is the gall of asps within him.

American Standard Version (ASV)
Yet his food in his bowels is turned, It is the gall of asps within him.

Bible in Basic English (BBE)
His food becomes bitter in his stomach; the poison of snakes is inside him.

Darby English Bible (DBY)
His food is turned in his bowels; it is the gall of asps within him.

Webster's Bible (WBT)
Yet his food in his bowels is turned, it is the gall of asps within him.

World English Bible (WEB)
Yet his food in his bowels is turned. It is cobra venom within him.

Young's Literal Translation (YLT)
His food in his bowels is turned, The bitterness of asps `is' in his heart.

Yet
his
meat
לַ֭חְמוֹlaḥmôLAHK-moh
bowels
his
in
בְּמֵעָ֣יוbĕmēʿāywbeh-may-AV
is
turned,
נֶהְפָּ֑ךְnehpākneh-PAHK
gall
the
is
it
מְרוֹרַ֖תmĕrôratmeh-roh-RAHT
of
asps
פְּתָנִ֣יםpĕtānîmpeh-ta-NEEM
within
בְּקִרְבּֽוֹ׃bĕqirbôbeh-keer-BOH

Cross Reference

ആവർത്തനം 32:24
അവർ വിശപ്പുകൊണ്ടു ക്ഷയിക്കും; ഉഷ്ണരോഗത്തിന്നും വിഷവ്യാധിക്കും ഇരയാകും. മൃഗങ്ങളുടെ പല്ലും പന്നഗങ്ങളുടെ വിഷവും ഞാൻ അവരുടെ ഇടയിൽ അയക്കും.

മലാഖി 2:2
നിങ്ങൾ കേട്ടനുസരിക്കയും എന്റെ നാമത്തിന്നു മഹത്വം കൊടുപ്പാൻ തക്കവണ്ണം മനസ്സുവെക്കുകയും ചെയ്യാഞ്ഞാൽ ഞാൻ നിങ്ങളുടെ മേൽ ശാപം അയച്ചു നിങ്ങൾക്കുള്ള അനുഗ്രഹങ്ങളെയും ശപിക്കും എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു; അതേ, നിങ്ങൾ മനസ്സു വെക്കായ്കകൊണ്ടു ഞാൻ അവയെ ശപിച്ചുമിരിക്കുന്നു.

യിരേമ്യാവു 2:19
നിന്റെ ദുഷ്ടത തന്നേ നിനക്കു ശിക്ഷയും നിന്റെ വിശ്വാസത്യാഗങ്ങൾ നിനക്കു ദണ്ഡനവുമാകും; അതുകൊണ്ടു നീ നിന്റെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതും എന്റെ ഭയം നിനക്കു ഇല്ലാതിരിക്കുന്നതും എത്ര ദോഷവും കൈപ്പും ആയുള്ളതെന്നു അറിഞ്ഞു കണ്ടുകൊൾക എന്നു സൈന്യങ്ങളുടെ യഹോവയായ കർത്താവിന്റെ അരുളപ്പാടു.

സദൃശ്യവാക്യങ്ങൾ 23:29
ആർക്കു കഷ്ടം, ആർക്കു സങ്കടം, ആർക്കു കലഹം? ആർക്കു ആവലാതി, ആർക്കു അനാവശ്യമായ മുറിവുകൾ, ആർക്കു കൺചുവപ്പു?

സദൃശ്യവാക്യങ്ങൾ 23:20
നീ വീഞ്ഞു കുടിക്കുന്നവരുടെ കൂട്ടത്തിലും മാംസഭോജനപ്രിയരുടെ ഇടയിലും ഇരിക്കരുതു.

സദൃശ്യവാക്യങ്ങൾ 1:31
അവർ സ്വന്തവഴിയുടെ ഫലം അനുഭവിക്കയും തങ്ങളുടെ ആലോചനകളാൽ തൃപ്തി പ്രാപിക്കയും ചെയ്യും.

സങ്കീർത്തനങ്ങൾ 51:8
സന്തോഷവും ആനന്ദവും എന്നെ കേൾക്കുമാറാക്കേണമേ; നീ ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ.

സങ്കീർത്തനങ്ങൾ 38:1
യഹോവേ, ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ. ഉഗ്രനീരസത്തോടെ എന്നെ ദണ്ഡിപ്പിക്കയുമരുതേ.

സങ്കീർത്തനങ്ങൾ 32:3
ഞാൻ മിണ്ടാതെയിരുന്നപ്പോൾ നിത്യമായ ഞരക്കത്താൽ എന്റെ അസ്ഥികൾ ക്ഷയിച്ചുപോയി;

ഇയ്യോബ് 20:16
അവൻ സർപ്പവിഷം നുകരും; അണലിയുടെ നാവു അവനെ കൊല്ലും.

ശമൂവേൽ -2 12:10
നീ എന്നെ നിരസിച്ചു ഹിത്യനായ ഊരീയാവിന്റെ ഭാര്യയെ നിനക്കു ഭാര്യയായിട്ടു എടുത്തതുകൊണ്ടു വാൾ നിന്റെ ഗൃഹത്തെ ഒരിക്കലും വിട്ടുമാറുകയില്ല.

ശമൂവേൽ -2 11:2
ഒരുനാൾ സന്ധ്യയാകാറായ സമയത്തു ദാവീദ് മെത്തയിൽ നിന്നു എഴുന്നേറ്റു രാജധാനിയുടെ മാളികമേൽ ഉലാവിക്കൊണ്ടിരിക്കുമ്പോൾ ഒരു സ്ത്രീ കുളിക്കുന്നതു മാളികയിൽ നിന്നു കണ്ടു; ആ സ്ത്രീ അതിസുന്ദരി ആയിരുന്നു.

റോമർ 3:13
അവരുടെ തൊണ്ട തുറന്ന ശവക്കുഴി: നാവുകൊണ്ടു അവർ ചതിക്കുന്നു; സർപ്പവിഷം അവരുടെ അധരങ്ങൾക്കു കീഴെ ഉണ്ടു.