Job 11:19
നീ കിടക്കും; ആരും നിന്നെ ഭയപ്പെടുത്തുകയില്ല; പലരും നിന്റെ മമത അന്വേഷിക്കും.
Job 11:19 in Other Translations
King James Version (KJV)
Also thou shalt lie down, and none shall make thee afraid; yea, many shall make suit unto thee.
American Standard Version (ASV)
Also thou shalt lie down, and none shall make thee afraid; Yea, many shall make suit unto thee.
Bible in Basic English (BBE)
Sleeping with no fear of danger; and men will be desiring to have grace in your eyes;
Darby English Bible (DBY)
Yea, thou shalt lie down, and none shall make thee afraid; and many shall seek thy favour.
Webster's Bible (WBT)
Also thou shalt lie down, and none shall make thee afraid; yes, many shall make suit to thee.
World English Bible (WEB)
Also you shall lie down, and none shall make you afraid; Yes, many shall court your favor.
Young's Literal Translation (YLT)
And thou hast rested, And none is causing trembling, And many have entreated thy face;
| Also thou shalt lie down, | וְֽ֭רָבַצְתָּ | wĕrābaṣtā | VEH-ra-vahts-ta |
| and none | וְאֵ֣ין | wĕʾên | veh-ANE |
| afraid; thee make shall | מַחֲרִ֑יד | maḥărîd | ma-huh-REED |
| yea, many | וְחִלּ֖וּ | wĕḥillû | veh-HEE-loo |
| shall make suit | פָנֶ֣יךָ | pānêkā | fa-NAY-ha |
| unto thee. | רַבִּֽים׃ | rabbîm | ra-BEEM |
Cross Reference
സങ്കീർത്തനങ്ങൾ 45:12
സോർനിവാസികൾ, ജനത്തിലെ ധനവാന്മാർ തന്നേ, കാഴ്ചവെച്ചു നിന്റെ മുഖപ്രസാദം തേടും.
ഉല്പത്തി 26:26
അനന്തരം അബീമേലെക്കും സ്നേഹിതനായ അഹൂസത്തും സേനാപതിയായ ഫീക്കോലും ഗെരാരിൽനിന്നു അവന്റെ അടുക്കൽ വന്നു.
ലേവ്യപുസ്തകം 26:6
ഞാൻ ദേശത്തു സമാധാനം തരും; നിങ്ങൾ കിടക്കും; ആരും നിങ്ങളെ ഭയപ്പെടുത്തുകയില്ല; ഞാൻ ദേശത്തുനിന്നു ദുഷ്ടമൃഗങ്ങളെ നീക്കിക്കളയും; വാൾ നിങ്ങളുടെ ദേശത്തുകൂടി കടക്കയുമില്ല.
ഇയ്യോബ് 42:8
ആകയാൽ നിങ്ങൾ ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും എന്റെ ദാസനായ ഇയ്യോബിന്റെ അടുക്കൽ കൊണ്ടുചെന്നു നിങ്ങൾക്കു വേണ്ടി ഹോമയാഗം കഴിപ്പിൻ; എന്റെ ദാസനായ ഇയ്യോബ് നിങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കും; ഞാൻ അവന്റെ മുഖം ആദരിച്ചു നിങ്ങളുടെ മൂഢതെക്കു തക്കവണ്ണം നിങ്ങളോടു ചെയ്യാതിരിക്കും; എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ചു വിഹിതമായതു സംസാരിച്ചിട്ടില്ലല്ലോ.
സദൃശ്യവാക്യങ്ങൾ 19:6
പ്രഭുവിന്റെ പ്രീതി സമ്പാദിപ്പാൻ പലരും നോക്കുന്നു; ദാനം ചെയ്യുന്നവന്നു ഏവനും സ്നേഹിതൻ.
യെശയ്യാ 45:14
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മിസ്രയീമിന്റെ അദ്ധ്വാനഫലവും കൂശിന്റെ വ്യാപാരലാഭവും ദീർഘകായന്മാരായ സെബായരും നിന്റെ അടുക്കൽ കടന്നുവന്നു നിനക്കു കൈവശമാകും; അവൻ നിന്റെ പിന്നാലെ നടക്കും; ചങ്ങലയിട്ടവരായി അവർ കടന്നുവരും; അവർ നിന്നെ വണങ്ങി; നിന്റെ മദ്ധ്യ മാത്രമേ ദൈവമുള്ളു; അവനല്ലാതെ വേറൊരു ദൈവവും ഇല്ല എന്നിങ്ങനെ പറഞ്ഞു നിന്നോടു യാചിക്കും.
യെശയ്യാ 60:14
നിന്നെ ക്ലേശിപ്പിച്ചവരുടെ പുത്രന്മാർ നിന്റെ അടുക്കൽ വണങ്ങിക്കൊണ്ടുവരും; നിന്നെ നിന്ദിച്ചവരൊക്കെയും നിന്റെ കാൽ പിടിച്ചു നമസ്കരിക്കും; അവർ നിന്നെ യഹോവയുടെ നഗരം എന്നും യിസ്രായേലിൻ പരിശുദ്ധന്റെ സീയോൻ എന്നും വിളിക്കും.
വെളിപ്പാടു 3:9
യെഹൂദരല്ലാതിരിക്കെ യെഹൂദരെന്നു കളവായി പറയുന്ന ചിലരെ ഞാൻ സാത്താന്റെ പള്ളിയിൽ നിന്നു വരുത്തും; അവർ നിന്റെ കാൽക്കൽ വന്നു നമസ്കരിപ്പാനും ഞാൻ നിന്നെ സ്നേഹിച്ചു എന്നു അറിവാനും സംഗതി വരുത്തും.