ഉല്പത്തി 12:1 in Malayalam

മലയാളം മലയാളം ബൈബിള്‍ ഉല്പത്തി ഉല്പത്തി 12 ഉല്പത്തി 12:1

Genesis 12:1
യഹോവ അബ്രാമിനോടു അരുളിച്ചെയ്തതെന്തെന്നാൽ: നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തെക്കു പോക.

Genesis 12Genesis 12:2

Genesis 12:1 in Other Translations

King James Version (KJV)
Now the LORD had said unto Abram, Get thee out of thy country, and from thy kindred, and from thy father's house, unto a land that I will show thee:

American Standard Version (ASV)
Now Jehovah said unto Abram, Get thee out of thy country, and from thy kindred, and from thy father's house, unto the land that I will show thee:

Bible in Basic English (BBE)
Now the Lord said to Abram, Go out from your country and from your family and from your father's house, into the land to which I will be your guide:

Darby English Bible (DBY)
And Jehovah had said to Abram, Go out of thy land, and from thy kindred, and from thy father's house, to the land that I will shew thee.

Webster's Bible (WBT)
Now the LORD had said to Abram, Depart from thy country, and from thy kindred, and from thy father's house, to a land that I will show thee:

World English Bible (WEB)
Now Yahweh said to Abram, "Get out of your country, and from your relatives, and from your father's house, to the land that I will show you.

Young's Literal Translation (YLT)
And Jehovah saith unto Abram, `Go for thyself, from thy land, and from thy kindred, and from the house of thy father, unto the land which I shew thee.

Now
the
Lord
וַיֹּ֤אמֶרwayyōʾmerva-YOH-mer
had
said
יְהוָה֙yĕhwāhyeh-VA
unto
אֶלʾelel
Abram,
אַבְרָ֔םʾabrāmav-RAHM
out
thee
Get
לֶךְleklek
of
thy
country,
לְךָ֛lĕkāleh-HA
kindred,
thy
from
and
מֵֽאַרְצְךָ֥mēʾarṣĕkāmay-ar-tseh-HA
and
from
thy
father's
וּמִמּֽוֹלַדְתְּךָ֖ûmimmôladtĕkāoo-mee-moh-lahd-teh-HA
house,
וּמִבֵּ֣יתûmibbêtoo-mee-BATE
unto
אָבִ֑יךָʾābîkāah-VEE-ha
a
land
אֶלʾelel
that
הָאָ֖רֶץhāʾāreṣha-AH-rets
I
will
shew
אֲשֶׁ֥רʾăšeruh-SHER
thee:
אַרְאֶֽךָּ׃ʾarʾekkāar-EH-ka

Cross Reference

എബ്രായർ 11:8
വിശ്വാസത്താൽ അബ്രഹാം തനിക്കു അവകാശമായി കിട്ടുവാനിരുന്ന ദേശത്തേക്കു യാത്രയാവാൻ വിളിക്കപ്പെട്ടാറെ അനുസരിച്ചു എവിടേക്കു പോകുന്നു എന്നറിയാതെ പുറപ്പെട്ടു.

വെളിപ്പാടു 18:4
വേറോരു ശബ്ദം സ്വർഗ്ഗത്തിൽ നിന്നു പറയുന്നതായി ഞാൻ കേട്ടതു. എന്റെ ജനമായുള്ളോരേ, അവളുടെ പാപങ്ങളിൽ കൂട്ടാളികളാകാതെയും അവളുടെ ബാധകളിൽ ഓഹരിക്കാരാകാതെയുമിരിപ്പാൻ അവളെ വിട്ടു പോരുവിൻ.

പ്രവൃത്തികൾ 7:2
സഹോദരന്മാരും പിതാക്കന്മാരുമായ പുരുഷന്മാരേ, കേൾപ്പിൻ. നമ്മുടെ പിതാവായ അബ്രാഹാം ഹാരനിൽ വന്നു പാർക്കും മുമ്പെ മെസൊപ്പൊത്താമ്യയിൽ ഇരിക്കുമ്പോൾ, തന്നേ തേജോമയനായ ദൈവം അവന്നു പ്രത്യക്ഷനായി:

ലൂക്കോസ് 14:26
എന്റെ അടുക്കൽ വരികയും അപ്പനെയും അമ്മയെയും ഭാര്യയെയും മക്കളെയും സഹോദരന്മാരെയും സഹോദരികളെയും സ്വന്തജീവനെയും കൂടെ പകെക്കാതിരിക്കയും ചെയ്യുന്നവന്നു എന്റെ ശിഷ്യനായിരിപ്പാൻ കഴികയില്ല.

യെശയ്യാ 51:2
നിങ്ങളുടെ പിതാവായ അബ്രാഹാമിങ്കലേക്കും നിങ്ങളെ പ്രസവിച്ച സാറായിങ്കലേക്കും തിരിഞ്ഞുനോക്കുവിൻ‍; ഞാൻ അവനെ ഏകനായിട്ടു വിളിച്ചു അവനെ അനുഗ്രഹിച്ചു വർ‍ദ്ധിപ്പിച്ചിരിക്കുന്നു.

യെശയ്യാ 41:9
ഞാൻ നിന്നെ നിരസിച്ചുകളയാതെ തിരഞ്ഞെടുത്തിരിക്കുന്നു എന്നു പറഞ്ഞുകൊണ്ടു ഭൂമിയുടെ അറ്റങ്ങളിൽ നിന്നു എടുക്കയും അതിന്റെ മൂലകളിൽനിന്നു വിളിച്ചു ചേർക്കയും ചെയ്തിരിക്കുന്നവനായുള്ളോവേ, നീ ഭയപ്പെടേണ്ടാ;

നെഹെമ്യാവു 9:7
അബ്രാമിനെ തിരഞ്ഞെടുത്തു അവനെ കൽദയപട്ടണമായ ഊരിൽനിന്നു കൊണ്ടുവന്നു അവന്നു അബ്രാഹാം എന്നു പേരിട്ട ദൈവമായ യഹോവ നീ തന്നേ.

യോശുവ 24:2
അപ്പോൾ യോശുവ സർവ്വ ജനത്തോടും പറഞ്ഞതെന്തെന്നാൽ: യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നിങ്ങളുടെ പിതാക്കന്മാരായ അബ്രാഹാമിന്റെയും നാഹോരിന്റെയും പിതാവായ തേറഹ് പണ്ടു നദിക്കക്കരെ പാർത്തു അന്യദൈവങ്ങളെ സേവിച്ചു പോന്നു.

ഉല്പത്തി 15:7
പിന്നെ അവനോടു: ഈ ദേശത്തെ നിനക്കു അവകാശമായി തരുവാൻ കൽദയപട്ടണമായ ഊരിൽനിന്നു നിന്നെ കൂട്ടിക്കൊണ്ടുവന്ന യഹോവ ഞാൻ ആകുന്നു എന്നു അരുളിച്ചെയ്തു.

കൊരിന്ത്യർ 2 6:17
അതുകൊണ്ടു “അവരുടെ നടുവിൽ നിന്നു പുറപ്പെട്ടു വേർപ്പെട്ടിരിപ്പിൻ എന്നു കർത്താവു അരുളിച്ചെയ്യുന്നു; അശുദ്ധമായതു ഒന്നും തൊടരുതു; എന്നാൽ ഞാൻ നിങ്ങളെ കൈക്കൊണ്ടു,

യേഹേസ്കേൽ 33:24
യിസ്രായേൽദേശത്തിലെ ശൂന്യസ്ഥലങ്ങളിൽ പാർക്കുന്നവർ: അബ്രഹാം ഏകനായിരിക്കെ അവന്നു ദേശം അവകാശമായി ലഭിച്ചു; ഞങ്ങളോ പലരാകുന്നു; ഈ ദേശം ഞങ്ങൾക്കു അവകാശമായി ലഭിക്കും എന്നു പറയുന്നു.

സങ്കീർത്തനങ്ങൾ 45:10
അല്ലയോ കുമാരീ, കേൾക്ക; നോക്കുക; ചെവി ചായ്ക്ക. സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്ക.

ഉല്പത്തി 11:31
തേരഹ് തന്റെ മകനായ അബ്രാമിനെയും ഹാരാന്റെ മകനായ തന്റെ പൌത്രൻ ലോത്തിനെയും തന്റെ മകനായ അബ്രാമിന്റെ ഭാര്യയായി മരുമകളായ സാറായിയെയും കൂട്ടി കൽദയരുടെ പട്ടണമായ ഊരിൽനിന്നു കനാൻ ദേശത്തേക്കു പോകുവാൻ പുറപ്പെട്ടു; അവർ ഹാരാൻ വരെ വന്നു അവിടെ പാർത്തു.