Exodus 34:5
അപ്പോൾ യഹോവ മേഘത്തിൽ ഇറങ്ങി അവിടെ അവന്റെ അടുക്കൽ നിന്നു യഹോവയുടെ നാമത്തെ ഘോഷിച്ചു.
Exodus 34:5 in Other Translations
King James Version (KJV)
And the LORD descended in the cloud, and stood with him there, and proclaimed the name of the LORD.
American Standard Version (ASV)
And Jehovah descended in the cloud, and stood with him there, and proclaimed the name of Jehovah.
Bible in Basic English (BBE)
And the Lord came down in the cloud and took his place by the side of Moses, and Moses gave worship to the name of the Lord.
Darby English Bible (DBY)
And Jehovah came down in the cloud, and stood beside him there, and proclaimed the name of Jehovah.
Webster's Bible (WBT)
And the LORD descended in the cloud, and stood with him there, and proclaimed the name of the LORD.
World English Bible (WEB)
Yahweh descended in the cloud, and stood with him there, and proclaimed the name of Yahweh.
Young's Literal Translation (YLT)
And Jehovah cometh down in a cloud, and stationeth Himself with him there, and calleth in the Name of Jehovah,
| And the Lord | וַיֵּ֤רֶד | wayyēred | va-YAY-red |
| descended | יְהוָה֙ | yĕhwāh | yeh-VA |
| in the cloud, | בֶּֽעָנָ֔ן | beʿānān | beh-ah-NAHN |
| and stood | וַיִּתְיַצֵּ֥ב | wayyityaṣṣēb | va-yeet-ya-TSAVE |
| with | עִמּ֖וֹ | ʿimmô | EE-moh |
| him there, | שָׁ֑ם | šām | shahm |
| and proclaimed | וַיִּקְרָ֥א | wayyiqrāʾ | va-yeek-RA |
| the name | בְשֵׁ֖ם | bĕšēm | veh-SHAME |
| of the Lord. | יְהוָֽה׃ | yĕhwâ | yeh-VA |
Cross Reference
പുറപ്പാടു് 33:19
അതിന്നു അവൻ: ഞാൻ എന്റെ മഹിമ ഒക്കെയും നിന്റെ മുമ്പാകെ കടക്കുമാറാക്കി യഹോവയുടെ നാമത്തെ നിന്റെ മുമ്പാകെ ഘോഷിക്കും; കൃപ ചെയ്‍വാൻ എനിക്കു മനസ്സുള്ളവനോടു ഞാൻ കൃപ ചെയ്യും; കരുണ കാണിപ്പാൻ എനിക്കു മനസ്സുള്ളവന്നു ഞാൻ കരുണ കാണിക്കും എന്നരുളിച്ചെയ്തു.
ലൂക്കോസ് 9:34
ഇതു പറയുമ്പോൾ ഒരു മേഘം വന്നു അവരുടെമേൽ നിഴലിട്ടു. അവർ മേഘത്തിൽ ആയപ്പോൾ പേടിച്ചു.
സംഖ്യാപുസ്തകം 11:25
എന്നാറെ യഹോവ ഒരു മേഘത്തിൽ ഇറങ്ങി അവനോടു അരുളിച്ചെയ്തു, അവന്മേലുള്ള ആത്മാവിൽ കുറെ എടുത്തു മൂപ്പന്മാരായ ആ എഴുപതു പുരുഷന്മാർക്കു കൊടുത്തു; ആത്മാവു അവരുടെ മേൽ ആവസിച്ചപ്പോൾ അവർ പ്രവചിച്ചു; പിന്നെ അങ്ങനെ ചെയ്തില്ലതാനും.
പുറപ്പാടു് 33:9
മോശെ കൂടാരത്തിൽ കടക്കുമ്പോൾ മേഘസ്തംഭം ഇറങ്ങി കൂടാരവാതിൽക്കൽ നിൽക്കയും യഹോവ മോശെയോടു സംസാരിക്കയും ചെയ്തു.
യെശയ്യാ 1:10
സൊദോം അധിപതികളേ, യഹോവയുടെ വചനം കേൾപ്പിൻ; ഗൊമോറജനമേ, നമ്മുടെ ദൈവത്തിന്റെ ന്യായപ്രമാണം ശ്രദ്ധിച്ചുകൊൾവിൻ.
സദൃശ്യവാക്യങ്ങൾ 18:10
യഹോവയുടെ നാമം ബലമുള്ള ഗോപുരം; നീതിമാൻ അതിലേക്കു ഓടിച്ചെന്നു അഭയം പ്രാപിക്കുന്നു.
സങ്കീർത്തനങ്ങൾ 102:21
ബദ്ധന്മാരുടെ ഞരക്കം കേൾപ്പാനും മരണത്തിന്നു നിയമിക്കപ്പെട്ടവരെ വിടുവിപ്പാനും
രാജാക്കന്മാർ 1 8:10
പുരോഹിതന്മാർ വിശുദ്ധമന്ദിരത്തിൽനിന്നു പുറപ്പെട്ടപ്പോൾ മേഘം യഹോവയുടെ ആലയത്തിൽ നിറഞ്ഞു.
ആവർത്തനം 32:3
ഞാൻ യഹോവയുടെ നാമം ഘോഷിക്കും; നമ്മുടെ ദൈവത്തിന്നു മഹത്വം കൊടുപ്പിൻ.
സംഖ്യാപുസ്തകം 14:17
യഹോവ ദീർഘക്ഷമയും മഹാദയയും ഉള്ളവൻ; അകൃത്യവും ലംഘനവും ക്ഷമിക്കുന്നവൻ; കുറ്റക്കാരനെ വെറുതെ വിടാതെ പിതാക്കന്മാരുടെ അകൃത്യം മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം മക്കളുടെ മേൽ സന്ദർശിക്കുന്നവൻ
സംഖ്യാപുസ്തകം 11:17
അവിടെ ഞാൻ ഇറങ്ങിവന്നു നിന്നോടു അരുളിച്ചെയ്യും; ഞാൻ നിന്റെമേലുള്ള ആത്മാവിൽ കുറെ എടുത്തു അവരുടെ മേൽ പകരും. നീ ഏകനായി വഹിക്കാതിരിക്കേണ്ടതിന്നു അവർ നിന്നോടുകൂടെ ജനത്തിന്റെ ഭാരം വഹിക്കും.
പുറപ്പാടു് 19:18
യഹോവ തീയിൽ സീനായി പർവ്വതത്തിൽ ഇറങ്ങുകയാൽ അതു മുഴുവനും പുകകൊണ്ടു മൂടി; അതിന്റെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങി; പർവ്വതം ഒക്കെയും ഏറ്റവും കുലുങ്ങി.