പുറപ്പാടു് 18:7 in Malayalam

മലയാളം മലയാളം ബൈബിള്‍ പുറപ്പാടു് പുറപ്പാടു് 18 പുറപ്പാടു് 18:7

Exodus 18:7
മോശെ തന്റെ അമ്മായപ്പനെ എതിരേല്പാൻ ചെന്നു വണങ്ങി അവനെ ചുംബിച്ചു; അവർ തമ്മിൽ കുശലപ്രശ്നം ചെയ്തു കൂടാരത്തിൽ വന്നു.

Exodus 18:6Exodus 18Exodus 18:8

Exodus 18:7 in Other Translations

King James Version (KJV)
And Moses went out to meet his father in law, and did obeisance, and kissed him; and they asked each other of their welfare; and they came into the tent.

American Standard Version (ASV)
And Moses went out to meet his father-in-law, and did obeisance, and kissed him: and they asked each other of their welfare; and they came into the tent.

Bible in Basic English (BBE)
And Moses went out to his father-in-law, and went down on his face before him and gave him a kiss; and they said to one another, Are you well? and they came into the tent.

Darby English Bible (DBY)
And Moses went out to meet his father-in-law, and did obeisance, and kissed him; and they asked each other [after] their welfare, and went into the tent.

Webster's Bible (WBT)
And Moses went out to meet his father-in-law, and did obeisance, and kissed him: and they asked each other of their welfare: and they came into the tent.

World English Bible (WEB)
Moses went out to meet his father-in-law, and bowed and kissed him. They asked each other of their welfare, and they came into the tent.

Young's Literal Translation (YLT)
And Moses goeth out to meet his father-in-law, and boweth himself, and kisseth him, and they ask one at another of welfare, and come into the tent;

And
Moses
וַיֵּצֵ֨אwayyēṣēʾva-yay-TSAY
went
out
מֹשֶׁ֜הmōšemoh-SHEH
to
meet
לִקְרַ֣אתliqratleek-RAHT
law,
in
father
his
חֹֽתְנ֗וֹḥōtĕnôhoh-teh-NOH
and
did
obeisance,
וַיִּשְׁתַּ֙חוּ֙wayyištaḥûva-yeesh-TA-HOO
and
kissed
וַיִּשַּׁקwayyiššaqva-yee-SHAHK
asked
they
and
him;
ל֔וֹloh
each
וַיִּשְׁאֲל֥וּwayyišʾălûva-yeesh-uh-LOO
other
אִישׁʾîšeesh
welfare;
their
of
לְרֵעֵ֖הוּlĕrēʿēhûleh-ray-A-hoo
and
they
came
לְשָׁל֑וֹםlĕšālômleh-sha-LOME
into
the
tent.
וַיָּבֹ֖אוּwayyābōʾûva-ya-VOH-oo
הָאֹֽהֱלָה׃hāʾōhĕlâha-OH-hay-la

Cross Reference

ഉല്പത്തി 29:13
ലാബാൻ തന്റെ സഹോദരിയുടെ മകനായ യാക്കോബിന്റെ വസ്തുത കേട്ടപ്പോൾ അവനെ എതിരേല്പാൻ ഓടിച്ചെന്നു അവനെ ആലിംഗനം ചെയ്തു ചുംബിച്ചു വീട്ടിൽ കൂട്ടിക്കൊണ്ടുപോയി; അവൻ ലാബാനോടു വിവരം ഒക്കെയും പറഞ്ഞു.

രാജാക്കന്മാർ 1 2:19
അങ്ങനെ ബത്ത്-ശേബ അദോനീയാവിന്നുവേണ്ടി ശലോമോൻ രാജാവിനോടു സംസാരിപ്പാൻ അവന്റെ അടുക്കൽ ചെന്നു. രാജാവു എഴുന്നേറ്റു അവളെ എതിരേറ്റുചെന്നു വന്ദനം ചെയ്തു തന്റെ സിംഹാസനത്തിൽ ഇരുന്നു രാജമാതാവിന്നു ഇരിപ്പാൻ കൊടുപ്പിച്ചു; അവൾ അവന്റെ വലത്തുഭാഗത്തു ഇരുന്നു.

ശമൂവേൽ -2 11:7
ഊരീയാവു തന്റെ അടുക്കൽ വന്നപ്പോൾ ദാവീദ് അവനോടു യോവാബിന്റെയും പടജ്ജനത്തിന്റെയും സുഖവർത്തമാനവും യുദ്ധത്തിന്റെ വസ്തുതയും ചോദിച്ചു.

ഉല്പത്തി 19:1
ആ രണ്ടുദൂതന്മാർ വൈകുന്നേരത്തു സൊദോമിൽ എത്തി; ലോത്ത് സൊദോംപട്ടണ വാതിൽക്കൽ ഇരിക്കയായിരുന്നു; അവരെ കാണ്ടിട്ടു ലോത്ത് എഴുന്നേറ്റു എതിരേറ്റു ചെന്നു നിലംവരെ കുനിഞ്ഞു നമസ്കരിച്ചു:

ഉല്പത്തി 18:2
അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു:

ഉല്പത്തി 14:17
അവൻ കെദൊർലായോമെരിനെയും കൂടെയുള്ള രാജാക്കന്മാരെയും തോല്പിച്ചിട്ടു മടങ്ങിവന്നപ്പോൾ സൊദോംരാജാവു രാജതാഴ്വര എന്ന ശാവേതാഴ്വരവരെ അവനെ എതിരേറ്റുചെന്നു.

പ്രവൃത്തികൾ 28:15
അവിടത്തെ സഹോദരന്മാർ ഞങ്ങളുടെ വർത്തമാനം കേട്ടിട്ടു അപ്യപുരവും ത്രിമണ്ഡപവും വരെ ഞങ്ങളെ എതിരേറ്റു വന്നു; അവരെ കണ്ടിട്ടു പൌലൊസ് ദൈവത്തെ വാഴ്ത്തി ധൈര്യം പ്രാപിച്ചു.

പ്രവൃത്തികൾ 20:37
എല്ലാവരും വളരെ കരഞ്ഞു.

ലൂക്കോസ് 7:45
നീ എനിക്കു ചുംബനം തന്നില്ല; ഇവളോ ഞാൻ അകത്തു വന്നതു മുതൽ ഇടവിടാതെ എന്റെ കാൽ ചുംബിച്ചു.

സങ്കീർത്തനങ്ങൾ 2:12
അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ. അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.

ന്യായാധിപന്മാർ 11:34
എന്നാൽ യിഫ്താഹ് മിസ്പയിൽ തന്റെ വീട്ടിലേക്കു ചെല്ലുമ്പോൾ ഇതാ, അവന്റെ മകൾ തപ്പോടും നൃത്തത്തോടുംകൂടെ അവനെ എതിരേറ്റുവരുന്നു; അവൾ അവന്നു ഏകപുത്രി ആയിരുന്നു; അവളല്ലാതെ അവന്നു മകനുമില്ല മകളുമില്ല.

സംഖ്യാപുസ്തകം 22:36
ബിലെയാം വരുന്നു എന്നു ബാലാക്ക് കേട്ടപ്പോൾ അർന്നോൻ തീരത്തു ദേശത്തിന്റെ അതിരിലുള്ള ഈർമോവാബ് വരെ അവനെ എതിരേറ്റു ചെന്നു.

ഉല്പത്തി 46:29
യോസേഫ് രഥം കെട്ടിച്ചു അപ്പനായ യിസ്രായേലിനെ എതിരേല്പാൻ ഗോശെനിലേക്കു പോയി, അവനെ കണ്ടപ്പോൾ കെട്ടിപ്പിടിച്ചു ഏറെനേരം കരഞ്ഞു.

ഉല്പത്തി 45:15
അവൻ സഹോദരന്മാരെ ഒക്കെയും ചുംബിച്ചു കെട്ടിപ്പിടിച്ചു കരഞ്ഞു; അതിന്റെ ശേഷം സഹോദരന്മാർ അവനുമായി സല്ലാപിച്ചു.

ഉല്പത്തി 43:27
അവൻ അവരോടു കുശലപ്രശ്നം ചെയ്തു: നിങ്ങൾ പറഞ്ഞ വൃദ്ധൻ, നിങ്ങളുടെ അപ്പൻ സൌഖ്യമായിരിക്കുന്നുവോ? അവൻ ജീവനോടിരിക്കുന്നുവോ എന്നു ചോദിച്ചു.

ഉല്പത്തി 33:3
അവൻ അവർക്കു മുമ്പായി കടന്നു ഏഴു പ്രാവശ്യം സാഷ്ടാംഗം നമസ്കരിച്ചുകൊണ്ടു തന്റെ സഹോദരനോടു അടുത്തുചെന്നു.

ഉല്പത്തി 31:28
എന്റെ പുത്രന്മാരെയും പുത്രിമാരെയും ചുംബിപ്പാൻ എനിക്കു ഇടതരാതിരിക്കയും ചെയ്തതു എന്തു? ഭോഷത്വമാകുന്നു നീ ചെയ്തതു.