എസ്ഥേർ 6:12 in Malayalam

മലയാളം മലയാളം ബൈബിള്‍ എസ്ഥേർ എസ്ഥേർ 6 എസ്ഥേർ 6:12

Esther 6:12
മൊർദ്ദെഖായി രാജാവിന്റെ വാതിൽക്കൽ മടങ്ങിവന്നു. ഹാമാനോ ദുഃഖിതനായി തലമൂടിയുംകൊണ്ടു വേഗത്തിൽ വീട്ടിലേക്കു പോയി.

Esther 6:11Esther 6Esther 6:13

Esther 6:12 in Other Translations

King James Version (KJV)
And Mordecai came again to the king's gate. But Haman hasted to his house mourning, and having his head covered.

American Standard Version (ASV)
And Mordecai came again to the king's gate. But Haman hasted to his house, mourning and having his head covered.

Bible in Basic English (BBE)
And Mordecai came back to the king's doorway. But Haman went quickly back to his house, sad and with his head covered.

Darby English Bible (DBY)
And Mordecai came again to the king's gate. But Haman hasted to his house, mourning and having his head covered.

Webster's Bible (WBT)
And Mordecai came again to the king's gate. But Haman hasted to his house mourning, and having his head covered.

World English Bible (WEB)
Mordecai came again to the king's gate. But Haman hurried to his house, mourning and having his head covered.

Young's Literal Translation (YLT)
And Mordecai turneth back unto the gate of the king, and Haman hath been hastened unto his house mourning, and with covered head,

And
Mordecai
וַיָּ֥שָׁבwayyāšobva-YA-shove
came
again
מָרְדֳּכַ֖יmordŏkaymore-doh-HAI
to
אֶלʾelel
king's
the
שַׁ֣עַרšaʿarSHA-ar
gate.
הַמֶּ֑לֶךְhammelekha-MEH-lek
But
Haman
וְהָמָן֙wĕhāmānveh-ha-MAHN
hasted
נִדְחַ֣ףnidḥapneed-HAHF
to
אֶלʾelel
his
house
בֵּית֔וֹbêtôbay-TOH
mourning,
אָבֵ֖לʾābēlah-VALE
and
having
his
head
וַֽחֲפ֥וּיwaḥăpûyva-huh-FOO
covered.
רֹֽאשׁ׃rōšrohsh

Cross Reference

ശമൂവേൽ -2 15:30
ദാവീദ് തല മൂടിയും ചെരിപ്പിടാതെയും നടന്നു കരഞ്ഞുംകൊണ്ടു ഒലിവുമലയുടെ കയറ്റംകയറി; കൂടെയുള്ള ജനമൊക്കെയും തല മൂടി കരഞ്ഞുംകൊണ്ടു കയറിച്ചെന്നു.

യിരേമ്യാവു 14:3
അവരുടെ കുലീനന്മാർ അടിയാരെ വെള്ളത്തിന്നു അയക്കുന്നു; അവർ കുളങ്ങളുടെ അടുക്കൽ ചെന്നിട്ടു വെള്ളം കാണാതെ വെറുമ്പാത്രങ്ങളോടെ മടങ്ങി വരുന്നു; അവർ ലജ്ജിച്ചു വിഷണ്ണരായി തല മൂടുന്നു.

രാജാക്കന്മാർ 1 21:4
യിസ്രെയേല്യനായ നാബോത്ത്: എന്റെ പിതാക്കന്മാരുടെ അവകാശം ഞാൻ നിനക്കു തരികയില്ല എന്നു തന്നോടു പറഞ്ഞ വാക്കുനിമിത്തം ആഹാബ് വ്യസനവും നീരസവും പൂണ്ടു തന്റെ അരമനയിലേക്കു ചെന്നു; ഭക്ഷണം ഒന്നും കഴിക്കാതെ കട്ടിലിന്മേൽ മുഖം തിരിച്ചു കിടന്നു.

സങ്കീർത്തനങ്ങൾ 131:1
യഹോവേ, എന്റെ ഹൃദയം ഗർവ്വിച്ചരിക്കുന്നില്ല; ഞാൻ നിഗളിച്ചുനടക്കുന്നില്ല; എന്റെ ബുദ്ധിക്കെത്താത്ത വങ്കാര്യങ്ങളിലും അത്ഭുതവിഷയങ്ങളിലും ഞാൻ ഇടപെടുന്നതുമില്ല.

ഇയ്യോബ് 20:5
ദുഷ്ടന്മാരുടെ ജയഘോഷം താൽക്കാലികമത്രെ; വഷളന്റെ സന്തോഷം ക്ഷണനേരത്തേക്കേയുള്ളു.

ഇയ്യോബ് 9:24
ഭൂമി ദുഷ്ടന്മാരുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു; അതിലെ ന്യായാധിപന്മാരുടെ മുഖം അവൻ മൂടിക്കളയുന്നു; അതു അവനല്ലെങ്കിൽ പിന്നെ ആർ?

എസ്ഥേർ 7:8
രാജാവു ഉദ്യാനത്തിൽനിന്നു വീണ്ടും വീഞ്ഞുവിരുന്നുശാലയിലേക്കു വന്നപ്പോൾ എസ്ഥേർ ഇരിക്കുന്ന മെത്തമേൽ ഹാമാൻ വീണുകിടന്നിരുന്നു; അന്നേരം രാജാവു: ഇവൻ എന്റെ മുമ്പാകെ അരമനയിൽവെച്ചു രാജ്ഞിയെ ബലാൽക്കാരം ചെയ്യുമോ എന്നു പറഞ്ഞു. ഈ വാക്കു രാജാവിന്റെ വായിൽ നിന്നു വീണ ഉടനെ അവർ ഹാമാന്റെ മുഖം മൂടി.

എസ്ഥേർ 2:19
രണ്ടാം പ്രാവശ്യം കന്യകമാരെ ശേഖരിച്ചപ്പോൾ മൊർദ്ദെഖായി രാജാവിന്റെ വാതിൽക്കൽ ഇരുന്നിരുന്നു.

ദിനവൃത്താന്തം 2 26:20
മഹാപുരോഹിതനായ അസർയ്യാവും സകലപുരോഹിതന്മാരും അവനെ നോക്കി, അവന്റെ നെറ്റിയിൽ കുഷ്ഠം പിടിച്ചിരിക്കുന്നതു കണ്ടിട്ടു അവനെ ക്ഷണം അവിടെനിന്നു പുറത്താക്കി; യഹോവ തന്നെ ബാധിച്ചതുകൊണ്ടു അവൻ തന്നേയും പുറത്തുപോകുവാൻ ബദ്ധപ്പെട്ടു.

രാജാക്കന്മാർ 1 20:43
അതുകൊണ്ടു യിസ്രായേൽരാജാവു വ്യസനവും നീരസവും ഉള്ളവനായി അരമനയിലേക്കു പുറപ്പെട്ടു ശമര്യയിൽ എത്തി.

ശമൂവേൽ -2 17:23
എന്നാൽ അഹീഥോഫെൽ തന്റെ ആലോചന നടന്നില്ല എന്നു കണ്ടപ്പോൾ കഴുതപ്പുറത്തു കോപ്പിട്ടു കയറി തന്റെ പട്ടണത്തിൽ വീട്ടിലേക്കു ചെന്നു വീട്ടുകാര്യം ക്രമപ്പെടുത്തിയശേഷം കെട്ടി ഞാന്നു മരിച്ചു; അവന്റെ അപ്പന്റെ കല്ലറയിൽ അവനെ അടക്കം ചെയ്തു.

ശമൂവേൽ-1 3:15
പിന്നെ ശമൂവേൽ രാവിലെവരെ കിടന്നുറങ്ങി; രാവിലെ യഹോവയുടെ ആലയത്തിന്റെ വാതിലുകളെ തുറന്നു. എന്നാൽ ഈ ദർശനം ഏലിയെ അറിയിപ്പാൻ ശമൂവേൽ ശങ്കിച്ചു.