Matthew 12:40
യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.
For | ὥσπερ | hōsper | OH-spare |
as | γὰρ | gar | gahr |
Jonas | ἦν | ēn | ane |
was | Ἰωνᾶς | iōnas | ee-oh-NAHS |
three | ἐν | en | ane |
days | τῇ | tē | tay |
and | κοιλίᾳ | koilia | koo-LEE-ah |
three | τοῦ | tou | too |
nights | κήτους | kētous | KAY-toos |
in | τρεῖς | treis | trees |
the | ἡμέρας | hēmeras | ay-MAY-rahs |
whale's | καὶ | kai | kay |
τρεῖς | treis | trees | |
belly; | νύκτας | nyktas | NYOOK-tahs |
so | οὕτως | houtōs | OO-tose |
the shall | ἔσται | estai | A-stay |
Son | ὁ | ho | oh |
υἱὸς | huios | yoo-OSE | |
of man | τοῦ | tou | too |
be | ἀνθρώπου | anthrōpou | an-THROH-poo |
three | ἐν | en | ane |
days | τῇ | tē | tay |
and | καρδίᾳ | kardia | kahr-THEE-ah |
three | τῆς | tēs | tase |
nights | γῆς | gēs | gase |
in | τρεῖς | treis | trees |
the | ἡμέρας | hēmeras | ay-MAY-rahs |
heart | καὶ | kai | kay |
of the | τρεῖς | treis | trees |
earth. | νύκτας | nyktas | NYOOK-tahs |
Cross Reference
Jonah 1:17
യോനയെ വിഴുങ്ങേണ്ടതിന്നു യഹോവ ഒരു മഹാമത്സ്യത്തെ കല്പിച്ചാക്കിയിരുന്നു. അങ്ങനെ യോനാ മൂന്നു രാവും മൂന്നു പകലും മത്സ്യത്തിന്റെ വയറ്റിൽ കിടന്നു.
Matthew 16:21
അന്നു മുതൽ യേശു താൻ യെരൂശലേമിൽ ചെന്നിട്ടു, മൂപ്പന്മാർ, മഹാപുരോഹിതന്മാർ, ശാസ്ത്രിമാർ എന്നിവരാൽ പലതും സഹിച്ചു കൊല്ലപ്പെടുകയും മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണ്ടതു എന്നു ശിഷ്യന്മാരോടു പ്രസ്താവിച്ചു തുടങ്ങി.
Matthew 17:23
അവർ അവനെ കൊല്ലുകയും മൂന്നാം നാൾ അവൻ ഉയിർത്തെഴുന്നേൽക്കയും ചെയ്യും” എന്നു പറഞ്ഞു; അവരോ ഏറ്റവും ദുഃഖിച്ചു.
Matthew 8:20
യേശു അവനോടു: “കുറുനരികൾക്കു കുഴികളും ആകാശത്തിലെ പറവകൾക്കു കൂടുകളും ഉണ്ടു; മനുഷ്യപുത്രന്നോ തലചായിപ്പാൻ ഇടം ഇല്ല എന്നു പറഞ്ഞു.”
Matthew 27:63
യജമാനനേ, ആ ചതിയൻ ജീവനോടിരിക്കുമ്പോൾ: മൂന്നുനാൾ കഴിഞ്ഞിട്ടു ഞാൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞപ്രകാരം ഞങ്ങൾക്കു ഓർമ്മ വന്നു.
John 2:19
യേശു അവരോടു: “ഈ മന്ദിരം പൊളിപ്പിൻ; ഞാൻ മൂന്നു ദിവസത്തിന്നകം അതിനെ പണിയും” എന്നു ഉത്തരം പറഞ്ഞു.
Psalm 63:9
എന്നാൽ അവർ സ്വന്തനാശത്തിന്നായി എനിക്കു പ്രാണഹാനി വരുത്തുവാൻ നോക്കുന്നു; അവർ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങിപ്പോകും.
Jonah 2:2
ഞാൻ എന്റെ കഷ്ടതനിമിത്തം യഹോവയോടു നിലവിളിച്ചു; അവൻ എനിക്കു ഉത്തരം അരുളി; ഞാൻ പാതാളത്തിന്റെ വയറ്റിൽനിന്നു അയ്യം വിളിച്ചു; നീ എന്റെ നിലവളി കേട്ടു.
Matthew 27:40
മന്ദിരം പൊളിച്ചു മൂന്നു നാൾ കൊണ്ടു പണിയുന്നവനേ, നിന്നെത്തന്നേ രക്ഷിക്ക; ദൈവപുത്രൻ എങ്കിൽ ക്രൂശിൽ നിന്നു ഇറങ്ങിവാ എന്നു പറഞ്ഞു.