Jeremiah 51:10
യഹോവ നമ്മുടെ നീതി വെളിപ്പെടുത്തിയിരിക്കുന്നു; വരുവിൻ, നമ്മുടെ ദൈവമായ യഹോവയുടെ പ്രവൃത്തിയെ സീയോനിൽ പ്രസ്താവിക്കുക.
Jeremiah 51:10 in Other Translations
King James Version (KJV)
The LORD hath brought forth our righteousness: come, and let us declare in Zion the work of the LORD our God.
American Standard Version (ASV)
Jehovah hath brought forth our righteousness: come, and let us declare in Zion the work of Jehovah our God.
Bible in Basic English (BBE)
The Lord has made clear our righteousness: come, and let us give an account in Zion of the work of the Lord our God.
Darby English Bible (DBY)
Jehovah hath brought forth our righteousness: come, and let us declare in Zion the work of Jehovah our God.
World English Bible (WEB)
Yahweh has brought forth our righteousness: come, and let us declare in Zion the work of Yahweh our God.
Young's Literal Translation (YLT)
Jehovah hath brought forth our righteousnesses, Come, and we recount in Zion the work of Jehovah our God.
| The Lord | הוֹצִ֥יא | hôṣîʾ | hoh-TSEE |
| hath brought forth | יְהוָ֖ה | yĕhwâ | yeh-VA |
| אֶת | ʾet | et | |
| our righteousness: | צִדְקֹתֵ֑ינוּ | ṣidqōtênû | tseed-koh-TAY-noo |
| come, | בֹּ֚אוּ | bōʾû | BOH-oo |
| declare us let and | וּנְסַפְּרָ֣ה | ûnĕsappĕrâ | oo-neh-sa-peh-RA |
| in Zion | בְצִיּ֔וֹן | bĕṣiyyôn | veh-TSEE-yone |
| אֶֽת | ʾet | et | |
| work the | מַעֲשֵׂ֖ה | maʿăśē | ma-uh-SAY |
| of the Lord | יְהוָ֥ה | yĕhwâ | yeh-VA |
| our God. | אֱלֹהֵֽינוּ׃ | ʾĕlōhênû | ay-loh-HAY-noo |
Cross Reference
Jeremiah 50:28
നമ്മുടെ ദൈവമായ യഹോവയുടെ പ്രതികാരം, തന്റെ മന്ദിരത്തിന്നു വേണ്ടിയുള്ള പ്രതികാരം തന്നേ, സീയോനിൽ അറിയിക്കേണ്ടതിന്നു ബാബേൽദേശത്തുനിന്നു രക്ഷപ്പെട്ടു ഓടിപ്പോകുന്നവരുടെ ഘോഷം!
Psalm 37:6
അവൻ നിന്റെ നീതിയെ പ്രഭാതംപോലെയും നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും.
Isaiah 40:2
യെരൂശലേമിനോടു ആദരവോടെ സംസാരിച്ചു; അവളുടെ യുദ്ധ സേവ കഴിഞ്ഞും അവളുടെ അകൃത്യം മോചിക്കപ്പെട്ടും അവൾ തന്റെ സകലപാപങ്ങൾക്കും പകരം യഹോവയുടെ കയ്യിൽനിന്നു ഇരട്ടിയായി പ്രാപിച്ചുമിരിക്കുന്നു എന്നു അവളോടു വിളിച്ചുപറവിൻ.
Revelation 19:1
അനന്തരം ഞാൻ സ്വർഗ്ഗത്തിൽ വലിയോരു പുരുഷാരത്തിന്റെ മഹാഘോഷം പോലെ കേട്ടതു: ഹല്ലെലൂയ്യാ! രക്ഷയും മഹത്വവും ശക്തിയും നമ്മുടെ ദൈവത്തിന്നുള്ളതു.
Revelation 14:1
പിന്നെ ഞാൻ സീയോൻ മലയിൽ കുഞ്ഞാടും അവനോടുകൂടെ നെറ്റിയിൽ അവന്റെ നാമവും പിതാവിന്റെ നാമവും എഴുതിയിരിക്കുന്ന നൂറ്റിനാല്പത്തിനാലായിരം പേരും നില്ക്കുന്നതു കണ്ടു.
Micah 7:9
യഹോവ എന്റെ വ്യവഹാരം നടത്തി എനിക്കു ന്യായം പാലിച്ചുതരുവോളം ഞാൻ അവന്റെ ക്രോധം വഹിക്കും; ഞാൻ അവനോടു പാപം ചെയ്തുവല്ലോ; അവൻ എന്നെ വെളിച്ചത്തിലേക്കു പുറപ്പെടുവിക്കയും ഞാൻ അവന്റെ നീതി കണ്ടു സന്തോഷിക്കയും ചെയ്യും.
Jeremiah 31:6
എഴുന്നേല്പിൻ; നാം സീയോനിലേക്കു, നമ്മുടെ ദൈവമായ യഹോവയുടെ അടുക്കലേക്കു, കയറിപ്പോക എന്നു കാവൽക്കാർ എഫ്രയീംമലനാട്ടിൽ വിളിച്ചുപറയുന്ന നാൾ വരും.
Isaiah 52:9
യെരൂശലേമിന്റെ ശൂന്യപ്രദേശങ്ങളേ, പൊട്ടി ആർത്തുകൊൾവിൻ; യഹോവ തന്റെ ജനത്തെ ആശ്വസിപ്പിച്ചു, യെരൂശലേമിനെ വീണ്ടെടുത്തിരിക്കുന്നുവല്ലോ.
Isaiah 51:11
യഹോവയുടെ വിമുക്തന്മാർ ഉല്ലാസഘോഷത്തോടെ സീയോനിലേക്കു മടങ്ങിവരും; നിത്യാനന്ദം അവരുടെ തലയിൽ ഉണ്ടായിരിക്കും; അവർ ആനന്ദവും സന്തോഷവും പ്രാപിക്കും; ദുഃഖവും ഞരക്കവും ഓടിപ്പോകും.
Psalm 126:1
യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോൾ ഞങ്ങൾ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.
Psalm 116:18
യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിലും യെരൂശലേമേ, നിന്റെ നടുവിലും
Psalm 102:19
യഹോവയെ സേവിപ്പാൻ ജാതികളും രാജ്യങ്ങളും കൂടി വന്നപ്പോൾ
Psalm 9:14
ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ നിന്റെ സ്തുതിയെ ഒക്കെയും പ്രസ്താവിച്ചു നിന്റെ രക്ഷയിൽ സന്തോഷിക്കേണ്ടതിന്നു തന്നേ.